അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയിൽ.മജിസ്‌ട്രേറ്റ് എം രമേശൻ. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു. അന്നത്തെ മജിസ്ട്രേറ്റ് ആയിരുന്ന രമേശൻ തയ്യാറാക്കിയ മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് മധുവിന്റെ മരണം കസ്റ്റഡി മരണമല്ല എന്നായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കേസ് ഫയലിനൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, റിപ്പോർട്ട് ഹാജരാക്കാൻ […]
നവംബര്‍ 9, ബുധന്‍
◾ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിയമനം യുജിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലറെ എന്തിനാണു മാറ്റുന്നതെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടിവരും. മുഖ്യമന്ത്രി ഭീകരവാദിയേപ്പോലെയാണു സംസാരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ◾കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വകലാശാലകളുടേയും […]
ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും; കെ സുധാകരൻ
താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർ എസ് എസ് സംഘടന അന്ന് കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. മൗലികമായി ഏതു പാർട്ടിക്കും ഇന്ത്യയിൽ പ്രവർത്തിക്കാം. അത് നിഷേധിക്കപ്പെടുമ്പോൾ സംരക്ഷിക്കും.ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും. പോകണോ വേണ്ടയോ എന്നാലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെയുഡബ്ള്യൂജെ ഇരട്ടത്താപ്പുള്ള സംഘടന; എൻ കെ പ്രേമചന്ദ്രൻ എം പി
ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കെയുഡബ്ള്യൂജെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ വേറിട്ട പ്രതികരണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രിയുടെയും, ഗവർണ്ണറുടെയും ഭാഗത്ത് നിന്ന് മാധ്യമ വിരുദ്ധ സമീപനമുണ്ടായാൽ പ്രതികരണം ഒരുപോലെയാകണം. ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകനെതിരേ പ്രതിഷേധം ഉണ്ടായപ്പോൾ കെ യു ഡബ്ലു ജെ എവിടെയായിരുന്നു?കൈരളിക്കെതിരെ ഗവർണ്ണർ പ്രതികരിച്ചപ്പോൾ മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നു.കെ യു ഡബ്ല്യുജെ എന്ന സംഘടനയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നത് എന്നദ്ദേഹം പറഞ്ഞു..മുഖ്യമന്ത്രി മാധ്യമ നിയന്ത്രണം കൊണ്ടുവന്നപ്പോൾ കെയുഡബ്ല്യുജെ മിണ്ടാതിരുന്നു. മാധ്യമ പ്രവർത്തകരുടെ സംഘടന പാർട്ടി പ്രവർത്തനത്തിന് വേണ്ടിയാകരുതെന്നും […]
തിരുവനന്തപുരം മേയർ അഹംഭാവത്തിന് കയ്യും കാലുംവെച്ചയാൾ എന്ന് കെ മുരളീധരൻ എംപി.
അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരൻ എംപി. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നു.. ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണ്. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കോർപ്പറേഷൻ തറവാട് സ്വത്താണോയെന്നും എംപി ചോദിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎക്ക് ഒരു നിയമം, ഭരണകക്ഷി എം എൽ യ്ക്ക് മറ്റൊരു നിയമം എന്നദ്ദേഹം പറഞ്ഞു.പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി […]
രണ്ടു ദിവസമായി കുറഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന
രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപ. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4735 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ […]
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് വി ഡി സതീശൻ
കരാര്‍ നിയമനത്തിനു ലിസ്റ്റ് തേടി തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നീക്കം..തിരുവനന്തപുരം കോർപ്പറേഷനിൽ ഒതുങ്ങുന്നതല്ല ഇത് കേരളത്തില്‍ എല്ലായിടത്തും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഇതു പ്രതിപക്ഷം പുറത്തു കൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ ആയത് ? ഡിആർ അനിൽ കത്തെഴുതിയെന്ന് സമ്മതിച്ചു, മേയർക്ക് ആ മാന്യത എങ്കിലും കാണിക്കാമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച […]
9.5 മില്യണ്‍ ടെസ്ല ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്
ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ട്വിറ്ററിന്റെ പുതിയ ഉടമയുമായ എലോണ്‍ മസ്‌ക് ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ 19.5 മില്യണ്‍ എണ്ണം ടെസ്ല ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഏകദേശം 3.95 ബില്യണ്‍ ഡോളറാണ് ഓഹരികളുടെ കൃത്യമായ മൂല്യം. ഏറ്റവും പുതിയ വില്‍പ്പനയോടെ, മസ്‌ക് വിറ്റ ടെസ്ല ഓഹരികളുടെ ആകെ മൂല്യം ഏകദേശം 20 ബില്യണ്‍ ഡോളറാണ്. നേരത്തെ, ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങളില്‍ 15.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വിറ്റിരുന്നു. അതേസമയം, കഴിഞ്ഞ മാസം മസ്‌ക് […]
ഭരത് നായകനാകുന്ന ‘മിറല്‍’ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ
ഭരത് നായകനാകുന്ന ‘മിറല്‍’ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഭരതിന് പുറമേ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. പ്രസാദ് എസ് എന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘രാക്ഷസന്‍’ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്‌സസ് ഫിലിം […]
ജവാനും മുല്ലപ്പൂവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി […]
