കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്‍കി കര്‍ണാടക പൊലീസ്. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂർത്തി മുരുഘാ ശരണരുവിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുരുഘാ മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ശിവമൂർത്തി മുരുഘാ ശരണരു പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞുഇവർക്ക് ഇയാൾ മയക്ക് മരുന്ന് നൽകിയിരുന്നു. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാള്‍ക്കെതിരെ പരാതിയുള്ള പെണ്‍കുട്ടികള്‍ മുന്നോട്ട് വരണമെന്നും പൊലീസ് പറയുന്നു. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെ മഠത്തില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികള്‍ മൈസൂരിലെ […]
രാജസ്ഥാനിൽ പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം.
രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ വിമത നീക്കം നടക്കുന്നതിനിടെ പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം. പാർട്ടി അച്ചടക്കം മറികടന്ന് പരസ്യ വിമർശനങ്ങൾ ആരും നടത്തരുതെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്തസ്ര നിർദ്ദേശം നൽകി. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരായ സച്ചിൻ പൈലറ്റിൻ്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതാക്കൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആശോക് ഗെലോട്ട് പ്രശംസയും തുടർന്ന് അശോക് ഗെലോട്ടിന്റെ മോദി പ്രശംസയും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സച്ചിൻ ഗെലോട്ടിനെ വിമർശിച്ചതും ഗുലാം നബി ആസാദ് […]
ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തിയും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചു; ഗ്രീഷ്മ
പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ. ഡോളോ ഗുളികകകൾ ആണ് ഇതിനായി കയ്യിൽ കരുതിയത് . കോളേജിലെ ശുചി മുറിയിൽ വച്ച് ജൂസിൽ ഗുളികൾ കലർത്തിയെന്ന് പ്രതി വെളിപ്പെടുത്തി. ജ്യൂസ് ചലഞ്ച് നടത്തി ഈ ജ്യൂസ് ഷാരോണിനെ കുടിപ്പിക്കാൻ നോക്കിയെങ്കിലും കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. ഇതിലെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി തെളിവെടുക്കും. ഇന്ന് പ്രതി ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തുന്നത് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിണ് .ഷാരോണും ഗ്രീഷ്മയും […]
പാഠ്യ പദ്ധതി പരിഷ്കരണം; പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം
2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടെക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി. ആദ്യമായാണ് ജനകീയ അഭിപ്രായശേഖരണം നടക്കുന്നത്. സാധാരണക്കാരൻ മുതൽ വിദ്യാർഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ സ്വരൂപിച്ചായിരിക്കും സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഇതേക്കുറിച്ച് നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചർച്ച സംഘടിപ്പിക്കും. ചർച്ചകൾ ഏകോപിപ്പിക്കാൻ റിസോഴ്‌സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഇപ്പോൾ […]
ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി ശ്രമങ്ങൾ തുടരുന്നു
ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ .കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു.മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കും. മലയാളികൾ അടക്കമുള്ള ജീവനക്കാരാണ് ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ കഴിയുന്നത് .കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലെന്നും തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസിക ശാരീരിക […]
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങൾ
ഇ ചന്ദ്രശേഖരനും പി.പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന്‍ സി.കെ ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. മുൻ അസി. സെക്രട്ടറി പ്രകാശ് ബാബു ദേശീയ നിർവാഹക സമിതിയിലുള്ളതിനാൽ എക്സിക്യൂട്ടിവിൽനിന്ന് ഒഴിവായി. പ്രകാശ്ബാബുവിന് പുറമെ സി. ദിവാകരൻ, എ.കെ. ചന്ദ്രൻ, സി.എൻ. ചന്ദ്രൻ എന്നിവർ മാറിയതുവഴിയുള്ള നാല് ഒഴിവും ടി. പുരുഷോത്തമൻ, […]
ലോക ജനസംഖ്യ 800 കോടിയിലേക്ക്.
നവംബര്‍ 15 -ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തും. ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.എന്നാല്‍ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും. 2080 ല്‍ ജനസംഖ്യ 1040 കോടിയില്‍ എത്തുന്നതുവരെ വര്‍ദ്ധന തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. എന്നിരുന്നാലും ആളുകളുടെ എണ്ണം […]
കേരളം പറയുന്നു താങ്ക്യൂ ഫിഫ!!
കേരളം പറയുന്നു താങ്ക്യൂ ഫിഫ!! കാൽപന്തുകളിയുടെ മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ഫിഫ അതിന്റെ അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലായിട്ടു പോലും കേരളത്തിലേക്ക് ശ്രദ്ധ തിരിച്ചു എന്നതിന് വലിയൊരു കയ്യടി കൊടുക്കാം.. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്‌മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ട്വീറ്റ് ചെയ്തു കൊണ്ടാണ് ഫിഫ കേരളത്തിന്റെ ഫുട്ബോൾ ആഘോഷങ്ങളിൽ പങ്കു ചേർന്നിരിക്കുന്നത്. പുഴയിൽ ഉയർത്തിയ പടുകൂറ്റൻ കട്ടൗട്ടുകൾ ആരാധകരുടെ കൈയ്യടിയും പഞ്ചായത്തിന്റെ വിമർശനവും പരിസ്ഥിതി പ്രേമികളുടെ എതിർപ്പും നേരിട്ടിരുന്നു. ഇതിനിടെയാണ് ഫിഫ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്. […]
നവംബര്‍ 9, ബുധന്‍
◾വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതിയുടെ ചെക്ക്. അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടപെടല്‍. ഗവര്‍ണര്‍ ഹിയറിംഗിനു വിളിച്ചാല്‍ പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാം. ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ ഹിയറിംഗിനു പോകാന്‍ താല്പര്യമില്ലെന്നു കണ്ണൂര്‍ വിസി അറിയിച്ചു. കോടതിയില്‍ പരസ്പരം ചെളി വാരിയെറിയാന്‍ ശ്രമിക്കരുതെന്നും ചാന്‍സലറെ അനുസരിക്കേണ്ടിവരുമെന്നും കോടതി. (കൂട്ടക്കുരുതി കുട്ടികളോടോ- […]
