തുടര്‍ച്ചയായ രണ്ടാം പാദത്തിലും പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് നഷ്ടം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നി കമ്പനികള്‍ ഒന്നാകെ 2,748.66 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഐഒസി മാത്രം 272 കോടി രൂപയാണ് നഷ്ടം നേരിട്ടത്. എച്ച്പിസിഎല്ലിന്റെ നഷ്ടം 2,172.14 കോടിയാണ്. ബിപിസിഎല്‍ 304 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഒന്നാം പാദത്തില്‍ ഐഒസിയുടെ നഷ്ടം 1995 കോടി രൂപയായിരുന്നു. എച്ച്പിസിഎല്‍ 10,196 കോടി രൂപ, ബിപിസിഎല്‍ 6,263 കോടി രൂപ എന്നിങ്ങനെയാണ് […]
വായ്പ നല്‍കിയത് 128.9 ലക്ഷം കോടി രൂപ; വളര്‍ച്ച 17.9 ശതമാനം
ഒക്ടോബര്‍ 21വരെയുള്ള കണക്കുപ്രകാരം ബാങ്കുകള്‍ വായ്പ നല്‍കിയത് 128.9 ലക്ഷം കോടി രൂപ. വായ്പാ വളര്‍ച്ച 17.9ശതമാനമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്തു. വാര്‍ഷിക വളര്‍ച്ച 9.5ശതമാനത്തിലൊതുങ്ങി. വായ്പാ ആവശ്യകത വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപ പലിശയും ഉയര്‍ത്തിത്തുടങ്ങി. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ നിക്ഷേപ പലിശ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറച്ചുകൂടി ഉയര്‍ന്നശേഷം സ്ഥിരതയാര്‍ജിക്കുമെന്നാണ് നിരീക്ഷണം. കോവിഡിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി തരണംചെയ്യുന്നിതിനാണ് […]
‘ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി’ ഭാവന ചിത്രത്തിലെ പുതിയ ഗാനം
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷറഫ് രചന, സംവിധാനം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്ന് ആണ്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ […]
‘കാതല്‍’ ചിത്രത്തില്‍ മമ്മൂട്ടി ഇടത് സ്ഥാനാര്‍ത്ഥി
‘കാതല്‍’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വെളിപ്പെടുത്തി സംവിധായകന്‍ ജിയോ ബേബി. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഫ്‌ലക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്‌ലെക്‌സില്‍ എഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് […]
ഇന്ത്യയില്‍ 20 ലക്ഷം കാറുകള്‍ വിറ്റു; ഹോണ്ടക്കിത് അഭിമാന നിമിഷം
ഇന്ത്യയില്‍ 20 ലക്ഷം യൂണിറ്റ് കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാന്‍ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിര്‍മാണ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഡിസംബറിലാണ് ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വളരെ പെട്ടെന്നു തന്നെ രാജ്യത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാന്‍ഡായി മാറാന്‍ ഹോണ്ടയ്ക്കായി. പ്രീമിയം സെഡാന്‍ ഹോണ്ട സിറ്റി ഇ-എച്ച്ഇവി, ഫാമിലി സെഡാന്‍ ഹോണ്ട അമേസ്, […]
പ്രണയം ധൂര്‍ത്തടിച്ച പഴയൊരു കാമുകന്‍
ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ലെന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ. ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍. ‘പ്രണയം ധൂര്‍ത്തടിച്ച പഴയൊരു കാമുകന്‍’. […]
ദിവസവും കുളിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനം
ദിവസവും കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം മുന്നോട്ടു വയ്ക്കുന്നത്. അതിനായി ചില ശാസ്ത്രീയ തെളിവുകളും നിരത്തുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ചില ദിവസം കുളിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തില്‍ വസിക്കുന്ന അവശ്യമുള്ള സുക്ഷ്മാണുക്കള്‍ നശിക്കുമത്രെ. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ ശരീരത്തില്‍ അവശ്യമായ എണ്ണയുടെ അളവ് ഇല്ലാതാക്കുകയും ശരീരം വരണ്ടുപോകുന്നതിന് കാരണമാക്കുകയും ചെയ്യും. ദുര്‍ഗന്ധം തടയാനാണ് പലരും കുളിപതിവാക്കുന്നത്. എന്നാല്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ശരീരത്തിലെ സൂക്ഷ്മാണുകള്‍ ദോഷകരമല്ലാത്തതിനാല്‍ ഒരാള്‍ മുഴുവന്‍ ശരീരവും കുളിക്കേണ്ടതിലെന്നും വിദഗ്ദ്ധര്‍ […]
9,999 രൂപയ്ക്ക് ലാവാ ബ്ലെയ്സ്, എല്ലാ ഇന്ത്യന്‍ 5ജി ബാന്‍ഡും കിട്ടും!
ലാവാ ബ്ലെയ്സ് 5ജി യാഥാര്‍ഥ്യമായി. ഇന്ത്യയില്‍ പ്രസരണം തുടങ്ങിയ എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ കിട്ടുമെന്ന് ലാവ അവകാശപ്പെടുന്നു. എട്ടു കേന്ദ്രങ്ങളുള്ള മീഡിയടെക് ഡിമെന്‍സിറ്റി 700 പ്രൊസസറാണ് ഫോണിന് ശക്തി നല്‍കുന്നത്. ഒപ്പം 4ജിബി റാമും ഉണ്ട്. മൂന്നു ജിബി വെര്‍ച്വല്‍ റാമും കിട്ടും. ഫോണിന് 6.51 ഇഞ്ച് വലുപ്പമുള്ള എച്ഡി പ്ലസ് സ്‌ക്രീനാണ് ഉള്ളത്. ഫോണിന് 128 ജിബി സംഭരണശേഷിയാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. ഫോണിന് 50എംപി […]
ഗവർണ്ണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പിണറായി
കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കു ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിറ്റുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.
