നവംബര്‍ 15 -ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തും. ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.എന്നാല്‍ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും. 2080 ല്‍ ജനസംഖ്യ 1040 കോടിയില്‍ എത്തുന്നതുവരെ വര്‍ദ്ധന തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. എന്നിരുന്നാലും ആളുകളുടെ എണ്ണം കണക്കാക്കുമ്ബോള്‍ 2030ല്‍ ഏകദേശം 850 കോടിയിലേക്കും 2050-ല്‍ 970 കോടിയിലേക്കും 2080-കളില്‍ 1040 കോടിയിലേക്കും ജനന നിരക്ക് ഉയരുമെന്ന് യുഎന്‍ പ്രവചിക്കുന്നുണ്ട്. പിന്നീട് 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകില്ല.
ലോക ജനസംഖ്യ 800 കോടിയിലേക്ക്.
