പുഴയിൽ മന്ത്രവാദിയും,യുവാവും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
മലയാളം സർവകലാശാലയ്ക്ക് ഭൂമി എടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീൽ
മലയാളം സർവകലാശാലയ്ക്ക് ഭൂമി എടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീൽ. 2016 ഫെബ്രുവരി17നാണ് ഒരു സെൻ്റിന് 170000 രൂപ നിരക്കിൽ ധാരണയായതെന്നും അന്ന് യു.ഡി.എഫ് സർക്കാരാണ് ഭരണമെന്നും ജലീല്‍ വ്യക്തമാക്കി. സെൻ്റ് ഒന്നിന് പതിനായിരം രൂപ കുറച്ചത് ഇടതു സർക്കാരാണ്. ഉപയോഗമില്ലാത്ത ആറേകാൽ ഏക്കർ ഭൂമി ഒഴിവാക്കി. ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതിൽ ഉണ്ടായിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. എന്തു ചെയ്യുമ്പോഴും കമ്മീഷൻ പ്രതീക്ഷിക്കുന്നവരാണ് മുസ്ലീം ലീഗുകാരും കോൺഗ്രസും എന്നും ജലീല്‍ വിമര്‍ശിച്ചു.
എൻഎം വിജയന്‍റെ മരുകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് പ്രതികരണവുമായി സണ്ണി ജോസഫ്
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പത്മജ സുൽത്താൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് […]
ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്‍റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും.നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു […]
ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്
ലേണേഴ്സ്റ്റ് ടെസ്റ്റിൽ ഇനിമുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്‍റ് കൊണ്ട് ഉത്തരം നൽകണം. പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 13, ശനിയാഴ്ച
◾https://dailynewslive.in/ ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഭേദഗതി വരുത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാന്‍ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാം. കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ മാത്രം മതി. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് […]
അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി
മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണെന്നും വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ റെയിൽ കണക്ടിവിറ്റിക്കുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇംഫാൽ -ജിരിബാം റെയിൽവേ പാത പദ്ധതി […]
ഐ.പി.ഒയ്‌ക്കൊരുങ്ങി സാരി റീറ്റെയ്ലിംഗ് കമ്പനികള്‍
സാരി റീറ്റെയ്ലിംഗ് കമ്പനികളായ പോത്തീസ്, ആര്‍.എസ്.ബി റീറ്റെയ്ല്‍ ഇന്ത്യ, മാരി റീറ്റെയ്ല്‍, നല്ലി സില്‍ക്ക് സാരീസ് എന്നിവ പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ ഒരുങ്ങുന്നു. മൊത്തം 20,000 കോടി രൂപയാണ് ഐ.പി.ഒകള്‍ വഴി ഈ കമ്പനികള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത ആറ്, എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഈ കമ്പനികളുടെ പബ്ലിക് ഇഷ്യുകള്‍ വിപണിയില്‍ എത്തും. പുതിയ മൂലധനം ഉപയോഗിച്ച്, ഈ കമ്പനികള്‍ക്ക് രണ്ടാം നിര, മൂന്നാം നിര വിപണികളിലേക്ക് വികസിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ആര്‍എസ്ബി റീറ്റെയ്ല്‍ ഇതിനകം 1,500 […]
ആപ്പിളിനെ ട്രോളിയുള്ള സാംസങിന്റെ പോസ്റ്റ് വീണ്ടും
ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്തതിനു പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് സാംസങ്. ആപ്പിളിനെ ട്രോളി 2022 ല്‍ സാംസങ് എക്‌സില്‍ കുറിച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇത് മടക്കിക്കഴിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുക എന്നാണ് സാംസങ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് റീ ഷെയര്‍ ചെയ്തതിനു പിന്നാലെ കമന്റ് ബോക്‌സില്‍ ഇരു വിഭാഗം ആരാധകരും തമ്മില്‍ തല്ലായി. മുന്‍പ് ആപ്പിള്‍ 15 സീരീസ് അവതരിപ്പിച്ചപ്പോളും 2024ല്‍ 16 സീരീസ് അവതരിപ്പിച്ചപ്പോളുമെല്ലാം സാംസങ് ആപ്പിളിനെ ട്രോളി രംഗത്തു വന്നിരുന്നു. […]
‘ലോക’യിലെ ഒടിയന്റെയും ചാത്തന്റെയും ഫസ്റ്റ് ലുക്ക്
‘ലോക’ സിനിമയില്‍ ദുല്‍ഖറിന്റെയും ടൊവീനോയുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒടിയനായ ദുല്‍ഖര്‍ സല്‍മാന്റെയും ചാത്തനായ ടൊവീനോയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചാര്‍ലിയായാണ് ദുല്‍ഖര്‍ ലോകയിലെത്തുന്നത്. മൈക്കിളായി ടൊവീനോയുമെത്തുന്നു. ‘ലോക’യുടെ രണ്ടാം ഭാഗം ചാത്തനായ ടൊവീനോയുടെ കഥയായിരിക്കുമെന്ന സൂചനകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. രണ്ടാം ഭാഗത്തിലും ശക്തരായ സൂപ്പര്‍ ഹീറോസായി ദുല്‍ഖറും ടൊവീനോയുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ചിത്രം റിലീസ് ചെയ്ത് 13 […]