വര്ത്തമാനകേരള സാഹചര്യത്തില്‍ നിന്നും പശ്ചിമബംഗാളി ലേക്ക് ഊളിയിടുന്ന കഥാപശ്ചാത്തലത്തിലാണ് ‘അപരസമുദ്ര’ ജീവന് വയ്ക്കുന്നത്. പണിയിടങ്ങളില്‍ വന്നുനിറയുന്ന, അന്നന്ന ത്തെ അധ്വാനം കൊണ്ടുമാത്രം ജീവിക്കുന്ന, കുടിയേറ്റത്തൊഴിലാളികള്‍ മലയാളികള്‍ക്ക് ബംഗാളികളാണ്. എന്നാല്‍ ഈ ബംഗാള്‍ സ്വത്വനിര്മ്മിതിയിലൂടെ മലയാളികള്‍ സൃഷ്ടിച്ചെടുക്കുന്ന അപരത്വത്തെ ഈ നോവല്‍ അന്വേഷണവിധേയമാക്കുന്നു. സിംഗൂര്‍, നന്ദിഗ്രാം തുടങ്ങി ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ് ബംഗാളില്‍ അരങ്ങേറിയ സംഭവങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതനാളില്‍ സൃഷ്ടിച്ച ഉലച്ചിലുകളും പിഴുതെടുക്കലുകളും ബംഗാള്‍ ഭൂമികയില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് ഈ നോവല്‍. ‘അപരസമുദ്ര’. മിഥുന് കൃഷ്ണ. ചിന്ത പബ്ളിക്കേഷന്‍സ്. വില 260 രൂപ.
