ഒരു ബിസിനസ്സ് വിജയിപ്പിക്കാന്‍ ഒന്നും ഒരു മാനദണ്ഢമല്ല എന്ന് ബൈജു ജീവിതംകൊണ്ട് നമുക്ക് കാണിച്ചു തരുന്നു. Baiju’s life shows us that nothing is a standard to make a business successful.
പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് വേണ്ട!
പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് തിരഞ്ഞെടുക്കരുതെന്ന് പഠനം. വെറും വയറ്റില്‍ കഴിക്കാവുന്ന ഒന്നല്ല വൈറ്റ് ബ്രഡെന്നും അത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെപ്പെട്ടെന്ന് ഉയര്‍ത്തുന്ന ഹൈ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് ബ്രഡ്. ഇത്തരത്തില്‍ ദിവസവും പഞ്ചസാരയുടെ തോത് അതിവേഗം ഉയര്‍ത്തുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്സ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരനില ഉയരുന്നതിനൊപ്പം കൂടുതല്‍ ഇന്‍സുലിനും ഉല്‍പാദിപ്പിക്കപ്പെടും. ഇന്‍സുലിന്‍ ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കുന്നതോടെ […]
സേതുവിന്റെ ‘തിങ്കളാഴ്ചകളിലെ ആകാശം’
സൈബര്‍ ആഭിചാരവും പ്രണയവും ഭ്രമാത്മകലോകവുമെല്ലാം ചേര്‍ന്ന് നിഗൂഢതയുടെ വലക്കണ്ണികള്‍ നെയ്യുന്ന തിങ്കളാഴ്ചകളിലെ ആകാശം ഉള്‍പ്പെടെ ദൈവത്തിന്റെ കൈ, ഒഴിവുകാലം, ഉയരങ്ങളില്‍, ഒട്ടകം, മടക്കം, ചന്തുമൂപ്പന്‍… തുടങ്ങി യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ത്ത് സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന പന്ത്രണ്ടു കഥകള്‍. ‘തിങ്കളാഴ്ചകളിലെ ആകാശം’. എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സേതുവിന്റെ പ്രശസ്തമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 149 രൂപ.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ഗൗതം അദാനി
ഓണ്‍റോഡ് നാലുകോടി രൂപയില്‍ അധികം വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ് വീല്‍ ബെയിസ് സ്വന്തമാക്കി ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഗൗതം അദാനി. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്‌യുവിയുടെ ഡീസല്‍ പതിപ്പാണ് ഗൗതം അദാനി സ്വന്തമാക്കിയത്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയിലുളളത്. 346 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇതു കൂടാതെ ബിഎംഡബ്ല്യു 7 സീരിസ്, ടൊയോട്ട വെല്‍ഫയര്‍, ഔഡി […]
‘വണ്ടര്‍ വിമെന്‍’ ഇംഗ്ലീഷ് ചിത്രവുമായി അഞ്ജലി മേനോന്‍
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രവുമായി അഞ്ജലി മേനോന്‍. ‘വണ്ടര്‍ വിമെന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ചിത്രം ഡയറക്റ്റ് ഒടിടി […]
ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരം ‘നീലവെളിച്ച’ത്തിന്റെ പുതിയ പോസ്റ്റര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക’ എന്ന ആവേശകരമായ വാചകത്തോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ […]
അദാനി പോര്‍ട്‌സിന്റെ ലാഭത്തില്‍ 69 ശതമാനം വര്‍ധന
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്‌സിന്റെ ലാഭത്തില്‍ 69 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ലാഭത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തിന്റെ ലാഭക്കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1,677.48 കോടിയുടെ ലാഭമാണ് രണ്ടാംപാദത്തിലുണ്ടായത്. വരുമാനത്തില്‍ 33 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 5,210.8 കോടിയാണ് വരുമാനം. 1,311 കോടി ലാഭം കമ്പനിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന കാര്‍ഗോയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തിലും അദാനി പോര്‍ട്‌സിന്റെ കാര്‍ഗോ ഇടപാടുകള്‍ വര്‍ധിച്ചിരുന്നു. രണ്ടാംപാദത്തില്‍ കാര്‍ഗോയില്‍ 35 ശതമാനം […]
ജിഎസ്ടി വരുമാനം ഒക്ടോബറില്‍ 1.52 ലക്ഷം കോടി രൂപ
ചരക്കുസേവന നികുതിയിനത്തില്‍ ഒക്ടോബറില്‍ 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് ജി.എസ്.ടിയിനത്തില്‍ 1.40 ലക്ഷം കോടി രൂപയ്ക്കുമുകളില്‍ ലഭിക്കുന്നത്. രണ്ടാം തവണയാണ് 1.50 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രിലിലാണ് ഇതിനുമുമ്പ് 1.50 ലക്ഷം കോടി രൂപ ലഭിച്ചത്. ഒക്ടോബറില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 33,396 കോടി രൂപയുമാണ് സമാഹരിച്ചത്. സെസ് ഇനത്തില്‍ 10,505 കോടി രൂപയും ലഭിച്ചു. ഏറ്റവും കൂടുതല്‍ […]
Shubarathri -888
ജഗന്നാഥ ക്ഷേത്രത്തിലെ തൂപ്പുകാരന്‍ : അതൊരു കഥ മാത്രമല്ല ചൂണ്ടുപലക കൂടിയാണ്. രണ്ടു മന്ത്രിമാരുടെ കഥ. Sweeper of Jagannath Temple : It is not only a story but also a pointer. A story of two ministers.
പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ
പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രാ 60 ആക്കിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെകട്ടറിയേറ്റ്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം ധനവകുപ്പ് പിൻവലിക്കണമെന്നാണ് യുവജന സംഘടനകളുടെ ആവശ്യം. എ ഐ വൈ എഫും മുസ്ലിം യൂത്ത് ലീഗും പെൻഷൻ പ്രായംകൂട്ടിയതിൽ പ്രതിഷേധം അറിയിച്ചിരുന്നു. റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ […]