നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ നിർമ്മാണം നടത്തി ഗവർണറെ മാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനായി ഗവർണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത ഏതു വിധേനയും എതിർക്കും.സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 7, തിങ്കള്‍
◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ◾തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍. ◾കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് […]
Sweet Box | 06.11
ആറര കോടിയിലേറെ ചെമ്പന്‍ ഞണ്ടുകള്‍ കാടിറങ്ങുന്നതെന്തിന്? | സോഷ്യല്‍ മീഡിയ മാനിയക്കായ ബില്‍ഡര്‍ക്ക് സംഭവിച്ചതെന്ത്? | 1900 കിലോ ഗ്രാം തൂക്കമുള്ള കൂറ്റന്‍ സുഷി വിഭവം | 88 വിവാഹം കഴിച്ച 61 കാരന്‍ കര്‍ഷകന്‍ | ഐഎസ് വനിതാ നേതാവ് ആലിസണ്‍ ആരായിരുന്നു? Why are more than six and a half crore copper crabs going wild? | What Happened to the Social Media Maniac Builder? | […]
റിലയന്‍സ് നിക്ഷേപകര്‍ ഒരാഴ്ച കൊണ്ട് നേടിയത് 45,000 കോടി!
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 10 കമ്പനികളില്‍ ഏഴിന്റെയും വിപണി മൂലധനം കഴിഞ്ഞ ഒരാഴ്ച കൊണ്ട് വര്‍ദ്ധിച്ചത് 1,33,707.42 കോടി രൂപ. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകളാണ്. ഓഹരി വിപണിയിലെ മികച്ച 10 കമ്പനികളില്‍ ഏഴും ലാഭത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഐടിസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 44,956.5 കോടി രൂപയായാണ് […]
ഐഫോണുകള്‍ക്ക് വന്‍ ഓഫറുകളുമായി ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും
ഉത്സവസീസണ്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും വന്‍ ഓഫറുകള്‍. ഐഫോണ്‍ 13, ഐഫോണ്‍ 11 ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ലഭിക്കുന്നത്. നിലവില്‍, ഐഫോണ്‍ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. ആമസോണില്‍ 52,699 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്. അതേ സമയം 50 ശതമാനത്തിന് അടുത്ത് ഡിസ്‌ക്കൌണ്ട് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും. […]
മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഹോട്ട്സ്റ്റാറില്‍
തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. തിരക്കഥ ഒരുക്കുന്നത് […]
ബോളിവുഡിലേക്ക് ചുവടുവച്ച് മലയാളിതാരം കനി കുസൃതി
ബോളിവുഡിലേക്ക് മലയാളത്തിന്റെ പ്രിയതാരം കനി കുസൃതി. റിച്ച ഛന്ദ- അലിഫസല്‍ താരദമ്പതികള്‍ നിര്‍മിക്കുന്ന ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖണ്ഡില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ഹിമാലയത്തിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ താമസിക്കുന്ന പതിനാറു വയസുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഇംഗ്‌ളീഷ് ചിത്രമായ ഗേള്‍സ് വില്‍ബി ഗേള്‍സിന്റെ റീമേക്കാണ്. 2003ല്‍ പുറത്തിറങ്ങിയ അന്യര്‍ എന്ന ചിത്രത്തിലൂടെയാണ് കനി സിനിമയില്‍ എത്തുന്നത്. പിന്നീട് കേരള […]
ആര്‍ 1250 ആര്‍ പുതിയ പതിപ്പ് അവതരിപ്പിച്ച് ബിഎംഡബ്ല്യു
നവീകരണങ്ങളോടെ ആര്‍ 1250 ആര്‍ പുതിയ പതിപ്പ് അവതരിപ്പിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. കൂടാതെ ധാരാളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളോടെയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിനെ 2023 പതിപ്പിനെ ഒരുക്കിയിരിക്കുന്നത്. 14,995 ഡോളറാണ് പുതിയ മോഡലിന്റെയും വില (ഏകദേശം 12.36 ലക്ഷം രൂപ). ആര്‍ 1250 ആര്‍ ഇപ്പോള്‍ രണ്ട് പുതിയ കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – ട്രിപ്പിള്‍ ബ്ലാക്ക് ആന്‍ഡ് സ്‌റ്റൈല്‍ സ്പോര്‍ട്ട്. മുന്‍ കോമ്പിനേഷനില്‍ മെറ്റാലിക് ബ്ലാക്ക് ബോഡി കളര്‍, ഗ്രേ ഫ്രെയിം, ഗോള്‍ഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ […]
മീഡിയ സത്യം സത്യാനന്തരം
മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. ‘മീഡിയ സത്യം സത്യാനന്തരം’. പി.ജെ ജോഷ്വ. ഡിസി ബുക്‌സ്. വില 189 രൂപ
വെറും വയറ്റില്‍ കട്ടന്‍ ചായ നല്ലതല്ലെന്ന് വിദഗ്ധര്‍
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. അതിരാവിലെ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകും. ഗ്യാസ് രൂപപ്പെടാനും ഇത് കാരണമാകും. കട്ടന്‍ചായ കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്‌നം നിര്‍ജലീകരണമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തിയോഫില്ലൈന്‍ മലബന്ധത്തിലേക്കും നയിക്കാം. എഴുന്നേറ്റയുടന്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് പല്ലിന്റെ ഇനാമലിനും […]