ബോളിവുഡിലേക്ക് മലയാളത്തിന്റെ പ്രിയതാരം കനി കുസൃതി. റിച്ച ഛന്ദ- അലിഫസല്‍ താരദമ്പതികള്‍ നിര്‍മിക്കുന്ന ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖണ്ഡില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ഹിമാലയത്തിലെ ഒരു ബോര്‍ഡിങ് സ്കൂളില്‍ താമസിക്കുന്ന പതിനാറു വയസുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഇംഗ്ളീഷ് ചിത്രമായ ഗേള്‍സ് വില്ബി ഗേള്‍സിന്റെ റീമേക്കാണ്. 2003ല്‍ പുറത്തിറങ്ങിയ അന്യര്‍ എന്ന ചിത്രത്തിലൂടെയാണ് കനി സിനിമയില്‍ എത്തുന്നത്. പിന്നീട് കേരള കഫേ, ശിക്കാര്‍, കോക്ടെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരുന്നു. വിചിത്രം ആണ് കനി അഭിനയിച്ച് ഒടുവില്‍ തിയേറ്രറില്‍ എത്തിയ ചിത്രം.
ബോളിവുഡിലേക്ക് ചുവടുവച്ച് മലയാളിതാരം കനി കുസൃതി
