പൊലീസിനും എക്സൈസിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊലിസ് സ്റ്റേഷനുകള്‍ക്കായി എട്ടു കോടി 26 ലക്ഷം രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ ഒരു കോടി 87 ലക്ഷം രൂപ അനുവദിച്ചു. എക്സൈസിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടു കോടി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ പുതിയ വാഹങ്ങൾ വാങ്ങാവൂ […]
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലർ നിയമനം ചട്ടം മറികടന്നെന്ന് സർക്കാർ
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസി തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തുടര്‍ വാദത്തിനായി ഹൈക്കോടതി നാളത്തേക്കു മാറ്റി. ഹര്‍ജി നിലനില്‍ക്കുമോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. മറ്റെതങ്കിലും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അധിക ചുമതല നല്‍കുകയോ പ്രോ വൈസ് ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയോയാണു വേണ്ടതെന്നാണു സര്‍ക്കാര്‍ വാദം. ഗവർണർ സിസ തോമസിനെ നിയമിച്ചത് സർക്കാരുമായി കോടിയാലോചിക്കാതെയെന്ന് കോടതിയിൽ സർക്കാർ […]
പട്ടയഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ ഭേദഗതി കൊണ്ടുവരും , സർക്കാർ സുപ്രീം കോടതിയിൽ
പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഭൂപതിവ് നിയമപ്രകാരം ഭൂമി സർക്കാർ പട്ടയം നൽകിയ […]
പ്രഭാത വാര്‍ത്തകള്‍ | 24.11
◾പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. […]
ജയ ജയ ജയ സ്പെയിൻ ഹോ
ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തി. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31–പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്. റയൽ മഡ്രിഡ്, പിഎസ്ജി തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോൾകീപ്പറായിരുന്ന കെയ്‍ലർ നവാസ് കാവൽനിന്ന പോസ്റ്റിലാണ് […]
തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് മൂവർക്കും കുത്തേൽക്കുന്നത്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ […]
മെയ്ഡ് ഇൻ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ച് ജപ്പാന്റെ തുടക്കം
ജർമനിയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ലോകകപ്പ് ഫുട്ബോളിൽ ജപ്പാന് അട്ടിമറി വിജയം. കഴിഞ്ഞദിവസം നടന്ന സൗദി അർജന്റീന മത്സരത്തിന്റെ തനിയാവർത്തനമായി ജപ്പാൻ ജർമ്മനി മത്സരം മാറി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. എന്നാൽ രണ്ടാം പകുതി ജപ്പാൻ തങ്ങളുടെതാക്കി മാറ്റി.
Shubarathri – 909
അവരുടെ കത നമ്മുടെയും : കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിന്റെ രചനയെക്കുറിച്ച് ആര്‍ .രാജശ്രീ എഴുതുമ്പോള്‍ അത് നമ്മുടെ ഓരോരുത്തരുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാവുന്നു Their story is ours: When R. Rajashree writes about the composition of the novel, the story of two women named Kalyani and Dakshayan, it becomes a mirror held up to each of us.
മൈഗ്രെയ്ന്‍ വരാതെ നോക്കാം
മൈഗ്രെയ്ന്‍ വരാതെ നോക്കുക എന്നതാണ് അത് തടയുന്നതിന് ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം നിങ്ങളെ ദിവസങ്ങളോളം കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനായി മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടെത്തി തടയുക. കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. […]
കിളിക്കാലം
ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും…കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍…അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടം പോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം! മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി പി. വല്‍സലയുടെയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്. ‘കിളിക്കാലം’. മാതൃഭൂമി […]