തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്‌ക്രീന്‍ താരജോഡിയായ അജിത്തും സിമ്രാനും നീണ്ട 25 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. അജിത് നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുന്നത്. മുന്‍പ് അവള്‍ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേന്‍ (2000) എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവള്‍ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികള്‍ ഒന്നിച്ചെത്തിയത്. സിമ്രാന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 […]
‘ബസൂക്ക’ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റര്‍
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ബസൂക്ക’. ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചില വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. റോഡില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് പോസ്റ്ററില്‍ കാണാനാവുക. സിനിമ […]
എല്ലാ മാസവും ഒന്നാം നമ്പര്‍ ഇവി ആയി വിന്‍ഡ്സര്‍
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വിന്‍ഡ്സര്‍ ഇവി മികച്ച വില്‍പ്പനയുമായി മുന്നേറുന്നു. പുറത്തിറങ്ങിയതുമുതല്‍ എല്ലാ മാസവും ഒന്നാം നമ്പര്‍ ഇലക്ട്രിക് കാറായ വിന്‍ഡ്സര്‍ ഇവി, 15,000 യൂണിറ്റ് എന്ന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടു. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഈ കാര്‍, 2024 ഒക്ടോബര്‍ മുതല്‍ 2025 ജനുവരി വരെ തുടര്‍ച്ചയായി നാല് മാസത്തേക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായിരുന്നു. വിന്‍ഡ്സറിന് പ്രതിദിനം 200 ഓളം ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം […]
സൈലന്റ് പേഷ്യന്റ്
ആലിഷ്യ ബെറന്‍സണിന്റെ ജീവിതം പ്രത്യക്ഷത്തില്‍ സമ്പൂര്‍ണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് ഗബ്രിയേല്‍ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നല്‍കാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാര്‍ഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബര്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ […]
സംഗീതം ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കും!
ജോലിക്കിടെ അല്‍പം മ്യൂസിക് ആയാലോ? പാട്ട് കേട്ട് എങ്ങനെ പണിയെടുക്കാനാകുമെന്നാകും പലരും ചിന്തിക്കുക. എന്നാല്‍ ചില സംഗീതം നിങ്ങളുടെ ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 196 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. നാല് വിവിധ തരം സംഗീതത്തിലൂടെ ആളുകളെ കടത്തിവിടുകയും അവരുടെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുകയും ചെയ്തു. ഇതില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വര്‍ക്ക്ഫ്‌ലോ സംഗീതം ആളുകളില്‍ മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതായി പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മിതമായ ടെമ്പോയില്‍ വ്യക്തമായ […]
സമരം ശക്തമാക്കി ആശാ വർക്കർമാർ
ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമമായി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയ മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എംജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം […]
തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്‌ലിംലീഗ്
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്‌ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തുചേർന്നു. തീരദേശത്തിന് ഭീഷണിയായ മണൽഖനനത്തിന് അനുമതി നൽകിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങിൽ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും രക്ഷിതാക്കൾ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാൻ ഭയക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലെ അനീതിക്കെതിരേയായിരുന്നു മറ്റൊരു പ്രമേയം. ഈ വിഷയത്തിൽ നടന്ന ഹിയറിങ് പ്രഹസനമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. അതോടൊപ്പം കോൺഗ്രസിലെ രാഷ്ട്രീയ വിവാദങ്ങൾ മുസ്‌ലിംലീഗ് നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതു പരിഹരിക്കാൻ കോൺഗ്രസിന് […]
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് വിഡി സതീശൻ
മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്നും സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല മലമ്പുഴയിൽ വെള്ളമില്ല വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല […]
റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്‍റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി
റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്‍റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ബസ്സ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങി.ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ട് തെക്കടിയിലെത്തി. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു.
