Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച്  ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ

യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച്  ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ​ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവനും പ്രതികരിച്ചു. ​ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കൺവെൻഷൻ.

Posted inബിസിനസ്സ്

ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചറുമായി ഫോണ്‍ പേ

ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ […]

Posted inവിനോദം

‘കാടകം’ ചിത്രം അടുത്ത മാസം ആദ്യവാരമെത്തും

ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിച്ച്, ഗോവിന്ദന്‍ നമ്പൂതിരി സഹ നിര്‍മാതാവായി, ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും,ക്യാമറയും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം’ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും. 2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ തുടങ്ങിയ […]

Posted inവിനോദം

‘മറുവശം’ 28ന് തിയേറ്ററില്‍ റിലീസ് ചെയ്യും

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ജയശങ്കര്‍കാരി മുട്ടമാണ് ചിത്രത്തിലെ നായകന്‍. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. അഥിതി മോഹന്‍ , അഖില്‍ […]

Posted inഓട്ടോമോട്ടീവ്

ബ്ലാക്ക് ബാഡ്ജ് സ്പെക്ട്രെ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

ആഡംബര ഇവിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള വേരിയന്റായ ബ്ലാക്ക് ബാഡ്ജ് സ്പെക്ട്രെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ് മോട്ടോര്‍ കാര്‍സ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോള്‍ഡ് എക്സ്റ്റീരിയര്‍ ഫിനിഷുകള്‍, ഉജ്ജ്വലമായ ഇന്റീരിയര്‍ വിശദാംശങ്ങള്‍, വിപുലീകരിച്ച കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ ഈ മോഡലില്‍ ഉള്‍പ്പെടുന്നു. 1075 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും 650 ബിഎച്പി പവര്‍ റേറ്റിംഗും ഉള്ള ഇത് ഇന്നുവരെയുള്ള ഏറ്റവും ശക്തമായ റോള്‍സ് റോയ്സാക്കി മാറ്റുന്നു. ബ്ലാക്ക് ബാഡ്ജ് സ്പെക്ടറിന് ബോള്‍ഡ് […]

Posted inപുസ്തകങ്ങൾ

മലബാര്‍ കലാപ കാലത്തെ ജയിലുകള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ 1857 -ലെ വിപ്ലവം കഴിഞ്ഞാല്‍ ഏറ്റവും അധികം വ്യക്തികള്‍ ബന്ധസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയല്‍ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായിമാത്രമല്ല ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആന്‍ഡമാനിലെയും ജയിലുകളില്‍ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയല്‍ രേഖകളില്‍ പരാമര്‍ശിക്കുന്നതില്‍നിന്നും നേര്‍വിപരീതമായി മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന […]

Posted inആരോഗ്യം

ഓറല്‍ ഹെല്‍ത്തിനായി ആന്റി-ഏജിങ് ടൂത്ത് പേസ്റ്റുകള്‍

വാര്‍ദ്ധക്യം ശരീരത്തിന് അണുബാധകളെ ചെറുക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ഓറല്‍ ബാക്ടീരിയകളെ കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നു. പലപ്പോഴും പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത മോണരോഗം (പീരിയോണ്‍ഡൈറ്റിസ്) ശരീരത്തില്‍ വീക്കം വര്‍ധിക്കും. ഇത് അല്‍ഷ്യമേഴ്‌സ്, ഹൃദ്രോഗം പോലുള്ള രോഗങ്ങളിലേക്കും നയിക്കും. വാര്‍ദ്ധക്യത്തില്‍ ഓറല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ ആന്റി-ഏജിങ് ടൂത്ത് പേസ്റ്റുകള്‍ക്ക് സാധിക്കും. ഇനാമല്‍ പുനസ്ഥാപിക്കുന്നതിനും പല്ലുകളിലെ പോടുകള്‍ കുറയ്ക്കുന്നതിനും ഫ്‌ലൂറൈഡ് സഹായിക്കും. പ്രായമാകുന്തോറും ഇനാമലിന് സ്വാഭാവികമായും തേയ്മാനം സംഭവിക്കുകയും പല്ലുകള്‍ നശിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫ്‌ലൂറൈഡ് അടങ്ങിയ ടൂത്ത് […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ….!!!!

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്…..!!!!   ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ)ഒരാളാണ് ഹനുമാൻ. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. സർവ ദുരിതങ്ങൾക്കും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്

കർണാടക മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം അവസാനമാണ് സമർപ്പിച്ചത്. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട്അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ, മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം

വയനാട്അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ, മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം . അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി.