Posted inവിനോദം

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ മാര്‍ച്ച് 20ന് സ്ട്രീമിംഗ്

മലയാളത്തില്‍ നിന്ന് ഈ വര്‍ഷമെത്തിയ അപൂര്‍വ്വം ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. വ്യത്യസ്തമായ പൊലീസ് കഥകളിലൂടെ പ്രേക്ഷകരെ മുന്‍പും അമ്പരപ്പിച്ചിട്ടുള്ള ഷാഹി കബീര്‍ തിരക്കഥ രചിച്ച ചിത്രമാണിത്. നവാഗതനായ ജിത്തു അഷ്‌റഫ് ആണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത് ഫെബ്രുവരി 20 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. മലയാളത്തിന് […]

Posted inവിനോദം

‘പ്രേമസൂത്രം’ എന്ന ചിത്രത്തിലെ ഗാനം

ബാലു വര്‍ഗീസ് നായകനായി എത്തിയ ‘പ്രേമസൂത്രം’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. പൊന്‍ കനിയെ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് മണികണ്ഠന്‍ പെരുമ്പടപ്പ് ആണ്. ജിജു അശോകന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമസൂത്രം. ചെമ്പന്‍ വിനോദ്, ബാലു, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ്. […]

Posted inഓട്ടോമോട്ടീവ്

കോമറ്റ് ഇവിക്ക് മികച്ച കിഴിവുമായി എംജി മോട്ടോര്‍

ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലര്‍ കാറായ കോമറ്റ് ഇവിക്ക് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കോമറ്റ് ഇവിയുടെ നാല് വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ എക്‌സിക്യൂട്ടീവ്, എക്‌സ്‌ക്ലൂസീവ്, 100-ഇയര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. ജനുവരിയിലും കമ്പനി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജി കോമറ്റിന്റെ രൂപകല്‍പ്പന വുളിംഗ് എയര്‍ ഇവിയുടേതിന് […]

Posted inലേറ്റസ്റ്റ്

മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാർ

മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാർ. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്  നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്. മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ […]

Posted inപുസ്തകങ്ങൾ

കോഡ് സരോവര്‍

നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കില്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേര്‍ എന്തിന് ഒരേ ദിവസം ഒര വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെന്‍സിക് ഡിപ്പാര്‍ട്ടുമെന്റിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കില്‍ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തില്‍ എങ്ങനെ ആ വിഷമെത്തി? ഇങ്ങനെ നാല് മരണങ്ങള്‍ […]

Posted inആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

തലച്ചോറ് എന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. ഇതിനായി പോഷകാഹാരം തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കുക. അതുപോലെ സംസ്‌കരിച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ  നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ  നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നൽകി.അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ഗായകൻ അലോഷി ആദം രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദമുണ്ടാക്കുന്നുതെന്ന് ഗായകൻ അലോഷി പറ‍ഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു

അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ 

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ  . ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം. ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാർ

ആശവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാർ. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ  ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.