മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാർ. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്. മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.
മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാർ
