ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ . ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്കാരം ശീലമാക്കണം. ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗൽ മെട്രോളജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ
