ആശവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാർ. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.
പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ പുതിയ ക്രമീകരണം
ചാലക്കുടിയിലെ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ കിഴക്ക് ഭാഗത്ത് നിന്നും ദേശീയ പാതയിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ തീരുമാനം. നഗരസഭ വിളിച്ചു ചേര്‍ത്ത ദേശീയപാത ഉദ്യോഗസ്ഥര്‍, പൊലീസ്, മോട്ടാര്‍ വാഹന വകുപ്പ്, ട്രാഫിക് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗമാണ് പ്രവേശനം അടച്ചുകെട്ടാന്‍ തീരുമാനിച്ചത്. നേരത്തെ മന്ത്രി ഗണേഷ് കുമാറും ഈ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
41 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ ട്രംപ് ഭരണകൂടം
നാല്പത്തിയൊന്നു രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് എർപ്പെടുത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം. അഫ്‌ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണമായ യാത്രാവിലക്കും വിസ സസ്പെൻഷനും ഏർപ്പെടുത്തും. ഈ രാജ്യങ്ങളെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തുക. എറിട്രീയ, ഹൈതി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളെ രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഇവർക്ക് ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും വിലക്ക്. പാകിസ്ഥാൻ, ഭൂട്ടാൻ തുടങ്ങി 26 രാജ്യങ്ങൾ […]
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്. പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്സിന് സമീപമാണ് ആംബുലന്‍സിൽ കൊണ്ടുവന്ന സ്പെസിമെനുകള്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള്‍ മോഷണം പോയത്. എന്നാൽ ആക്രിയാണെന്ന് കരുതിയാണ് ബോക്സ് […]
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി
കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . ആലപ്പുഴ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം ജില്ലയിൽ 34 ഡിഗ്രി സെൽഷ്യസ്, ഇടുക്കി, വയനാട് ജില്ലകളിൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് […]
പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ
ഇടുക്കി പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദേശം നൽകി. പതിനഞ്ച് അംഗ റവന്യൂ സംഘവും മൂന്ന് സർവേ ടീമുകളുമാണ് പരിശോധന നടത്തുന്നത്. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയും സർവേ നടപടികളും ഒരേ സമയം പുരോഗമിക്കുകയാണ്. പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് നൽകിയിരിക്കുന്ന പെർമിറ്റുകളും പരിശോധിക്കുന്നുണ്ട്. പരുന്തുംപാറയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുൾപ്പെട്ട 441, പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പ്രധാനമായും […]
സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ
കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരെയുള്ള സൈബർ ആക്രമണം തള്ളി ജിസുധാകരൻ. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ് പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചതെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത് അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല അത് മുഴുവൻ കള്ളപ്പേരാണ് അവർ പാർട്ടി വിരുദ്ധരാണ് പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 15, ശനി
◾https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവിന് ഡിസ്‌കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും. മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് വിലയിളവിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റിരുന്നത്. അതോടൊപ്പം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടി പിടിയിലായി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ◾https://dailynewslive.in/ എസ്എഫ്‌ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്‌ഐയില്‍ ഉള്ളവരാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി […]
സ്വര്‍ണ പണയത്തില്‍ നാഴികക്കല്ല് പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സ്
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി 92,964 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ധനയും തൊട്ടു മുന്‍പാദത്തേക്കാള്‍ 7.9 ശതമാനം വര്‍ധനയും നേടിയിരുന്നു. കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് […]
ഡെലിവറി സേവനങ്ങള്‍ക്കായി റാപ്പിഡോ
ഭക്ഷ്യ വിതരണ വിപണിയില്‍ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യത്തെ തകര്‍ക്കാനൊരുങ്ങി റൈഡ്-ഹെയ്ലിങ് ആപ്പ് റാപ്പിഡോ. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കുന്നതിനായി മുതിര്‍ന്ന റാപ്പിഡോ എക്‌സിക്യൂട്ടീവുകള്‍ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നു. എന്നാല്‍ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകള്‍ക്ക് ഡെലിവറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2015 ല്‍ ബൈക്ക് ടാക്‌സി പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തനമാരംഭിച്ച റാപ്പിഡോ ഇന്ത്യയിലെ മത്സരാധിഷ്ഠിത റൈഡ്-ഹെയ്ലിങ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. റൈഡ്-ഹെയ്ലിങ്ങില്‍ നിന്ന് വാര്‍ഷിക മൊത്ത വ്യാപാര മൂല്യം […]
