ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ കിട്ടുന്നത് നിയമസഭയിൽ ചോദ്യം ചെയ്ത് കെ കെ രമ എം എൽ എ. ടി പി കേസിലെ പ്രതികൾക്ക് ഇത്രയധികം ദിവസത്തെ പരോൾ എങ്ങനെയെന്നായിരുന്നു രമയുടെ ചോദ്യം. ടി പി കേസിലെ പ്രതികൾക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ടെന്നും കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സർക്കാർ 24 മണിക്കൂറും ആണയിടുന്നത് പക്ഷേ പ്രതികളെ ജയിലിൽ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികൾക്ക് […]
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നവായിക്കുളം സ്വദേശിയായ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.കണ്ണിനു ഗുരുതരമായി പരുക്കേറ്റ ഷൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ വച്ച് കണ്ണിന് ശസ്ത്രക്രിയ നടത്തി.
പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്ന് പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടുവെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ലെന്നും മാതാപിതാക്കൾ പറയുന്നു. വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റയിൽവേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയിൽവെ മന്ത്രി
പാർലമെൻ്റിൽ റെയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റയിൽവേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. വരുമാനത്തിൽ മികച്ച പ്രകടനമാണ് റയിൽവേ കാഴ്ചവയ്ക്കുന്നതെന്നും യാത്രാക്കൂലി ഇന്ത്യയിലാണ് ഏറ്റവും കുറവെന്നും പറഞ്ഞ മന്ത്രി, റെയിൽ മാർഗമുള്ള ചരക്ക് നീക്കത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്നും പറഞ്ഞു. 10 വർഷത്തിനിടെ 5 ലക്ഷം പേർക്ക് റയിൽവേയിൽ ജോലി നൽകാനായി എന്നും ഒരു ലക്ഷം പേരുടെ റിക്രൂട്ട്മെൻറ് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കം ചെന്ന […]
ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം
ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശം സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി. ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 17, തിങ്കള്‍
◾https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെയാണ് ഓണറേറിയം നല്‍കുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉപരോധ സമരം ഇന്ന് വൈകിട്ട് ആറുവരെ തുടരുമെന്നും ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച […]
മദ്ധ്യാഹ്ന വാർത്തകൾ
സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ -9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്. […]
294.09 കോടിയുടെ നിക്ഷേപവുമായി സ്പൈസ്‌ജെറ്റ് സ്ഥാപകന്‍
സ്പൈസ്‌ജെറ്റ് സ്ഥാപകനും പ്രമോട്ടറുമായ അജയ് സിംഗ് 13.14 കോടി വാറന്റുകള്‍ തതുല്യമായ ഇക്വിറ്റി ഓഹരികളാക്കി മാറ്റുന്നതു വഴി 294.09 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. പ്രമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ സ്പൈസ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് സ്പൈസ്‌ജെറ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കൂടിയായ അജയ് സിംഗ് മൂലധന നിക്ഷേപം നടത്തുന്നത്. വാറന്റുകള്‍ ഓഹരികളാക്കി മാറ്റുന്നതോടെ സ്പൈസ്‌ജെറ്റിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി വിഹിതം നിലവിലെ 29.11 ശതമാനത്തില്‍ നിന്ന് 33.47 ശതമാനമായി ഉയരും. നേരത്തെ പ്രഖ്യാപിച്ച ധനസമാഹരണ പദ്ധതിയുടെ […]
ഐ.പി.എല്ലിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ
ഐ.പി.എല്‍ സീസണിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ. മാര്‍ച്ച് 22 മുതല്‍ 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാര്‍, ക്രിക്കറ്റ് മത്സരങ്ങളുടെ 4 കെ സ്ട്രീമിംഗ്, ജിയോഫൈബര്‍/ എയര്‍ഫൈബറിലേക്ക് 50 ദിവസത്തെ സൗജന്യ കണക്ഷന്‍ തുടങ്ങിയ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. നിലവിലുള്ളതും പുതിയതുമായ ജിയോ സിം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഓഫറിലെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 299 രൂപയോ അതില്‍ കൂടുതലോ ഉളള പ്ലാന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യേണ്ടതാണ്. ഓഫറുകള്‍ ലഭിക്കാനായി 2025 മാര്‍ച്ച് 17 […]
‘ലൂസിഫര്‍’ സിനിമയുടെ റീ റിലീസ് ട്രെയിലര്‍
‘എമ്പുരാന്‍’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തും. സിനിമയുടെ റീ റിലീസ് ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മാര്‍ച്ച് 20നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനും അബ്‌റാം ഖുറേഷിയെന്ന അധോലോക നായകനായും മോഹന്‍ലാല്‍ ഇരട്ട ഗെറ്റപ്പില്‍ തിളങ്ങിയ സിനിമയില്‍ ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാരിയര്‍, കലാഭവന്‍ ഷാജോണ്‍, നൈല […]
