Posted inവിനോദം

‘ലൂസിഫര്‍’ സിനിമയുടെ റീ റിലീസ് ട്രെയിലര്‍

‘എമ്പുരാന്‍’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തും. സിനിമയുടെ റീ റിലീസ് ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മാര്‍ച്ച് 20നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനും അബ്‌റാം ഖുറേഷിയെന്ന അധോലോക നായകനായും മോഹന്‍ലാല്‍ ഇരട്ട ഗെറ്റപ്പില്‍ തിളങ്ങിയ സിനിമയില്‍ ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാരിയര്‍, കലാഭവന്‍ ഷാജോണ്‍, നൈല […]

Posted inവിനോദം

സ്‌പോര്‍ട് ആക്ഷന്‍ ചിത്രം ‘എഫ് 1’ ട്രെയിലര്‍

ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്യുന്ന സ്‌പോര്‍ട് ആക്ഷന്‍ ചിത്രം ‘എഫ് 1’ ട്രെയിലര്‍ എത്തി. ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന സോണി ഹെയ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസണ്‍ ഇഡ്രിസ്, ജാവിയര്‍ ബാര്‍ഡെം, കെറി കൊന്‍ഡന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടോപ്ഗണ്‍: മാവെറിക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബ്രാഡ് പിറ്റും ജോസഫും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെത്തിക്കുന്നു. ഹാന്‍സ് സിമ്മര്‍ ആണ് സംഗീതം. ജൂണ്‍ […]

Posted inഓട്ടോമോട്ടീവ്

ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിപ്പിച്ച് മാരുതി സുസുക്കി

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടിവന്നിരിക്കുകയാണെന്നും കമ്പനി […]

Posted inപുസ്തകങ്ങൾ

കടന്നപ്പള്ളി അംശം-ദേശം

മണ്ണും മനുഷ്യനും സ്ത്രീ പുരുഷ ബന്ധങ്ങളും പ്രാദേശിക സ്വത്വബോധവും കലര്‍ന്ന നോവല്‍. ദേശത്തെ എഴുതുന്നതാണ് സാഹിത്യം എന്ന തിരിച്ചറിവില്‍ ഗ്രാമീണ കാര്‍ഷിക സംസ്‌കാരവും ഭൂമിശാസ്ത്രവും സമന്വയിപ്പിക്കുന്ന കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയും ആഖ്യന ചാരുതയും ഈ കൃതിയെ ഹൃദ്യമാക്കുന്നു. ഒരു ജനകീയ നോവല്‍. ‘കടന്നപ്പള്ളി അംശം-ദേശം’. പി.ആര്‍ പ്രഭാകരന്‍. കൈരളി ബുക്‌സ്. വില 285 രൂപ.

Posted inആരോഗ്യം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നടത്തം

ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. മാറിയ ജീവിതശൈലികളാണ് കൂടുതല്‍ പേര്‍ക്കും പ്രമേഹ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തില്‍ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമോ? അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ നന്നായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ സമയം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ആളുകൾ മലയാളികളാണെന്ന് വിഡി സതീശൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാണെന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശൻ പരിഹസിച്ചു. ജഡ്ജിമാർ പോലും പറ്റിക്കപ്പെടുന്നുവെന്ന്  സ്പീക്കർ ഇതിനു  മറുപടി നല്കി . എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി എന്നും  ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും  സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ

ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന  കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവെച്ചത്. മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതാണ് ചിത്രം. റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെടി ജലീൽ എംഎൽഎയ്ക്കെതിരെ മുസ്ലിം സംഘടനകള്‍

മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ ടി ജലീൽ എം എൽ എ നടത്തിയ പ്രസംഗമാണ് വിവാദമായത്. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നും  മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാൻ സർക്കാർ

മുപ്പത്തിയാറ്  ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്നവരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചുള്ള  ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാൻ സർക്കാർ. സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി, പ്രധാന ഗെറ്റിൽ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പൊലീസ് സംഘത്തെയും വിന്യസിച്ചു. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.