തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം ‘ഹിറ്റ് 3’ ട്രെയിലര്‍ എത്തി. വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രത്തില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് നാനി എത്തുന്നത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മേയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റ് ആയ പൊലീസ് കഥാപാത്രമായാണ് നാനി ‘ഹിറ്റ് […]
ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്‍ ആദ്യ യൂണിറ്റ് ധോണിക്ക്
ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് സിട്രോണ്‍. ഈ എഡിഷന്റെ ആദ്യ യൂണിറ്റ് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയ്ക്കാണ് കൈമാറിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന് ഒപ്പം തന്നെ സി 3, സി 3 എയര്‍ക്രോസ് എന്നീ വാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷന്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പെര്‍ള നേര എന്ന ബ്ലാക്ക് ഷെയ്ഡാണ് ബസാള്‍ട്ടിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 82 എച്ച്പി 115 എന്‍എം നാച്ചുറലി […]
ഭ്രാന്തിന്റെ നിറം
ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്, ഭ്രാന്തുതന്നെ അവര്‍ക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്തകത്തില്‍ നിറയുന്നത്. വികാരങ്ങള്‍ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്, പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാള്‍ നീറ്റലാണവര്‍ക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും, ചിന്തകളുടെ വേലിയേറ്റങ്ങളില്‍ ഓര്‍മ്മകള്‍ നുരഞ്ഞുപൊന്തുമ്പോള്‍ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്… ഭ്രാന്ത് പൂക്കുന്നിടം. ‘ഭ്രാന്തിന്റെ നിറം’. നയന വൈദേഹി സുരേഷ്. ഡിസി ബുക്‌സ്. വില 135 […]
മാനസികാരോഗ്യം നിലനിര്‍ത്താനും തുളസി
തുളസി വീട്ടില്‍ ഉണ്ടെങ്കില്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഇത് ഉപയോഗിക്കാന്‍ സാധിക്കും. മലിനമായ വായുവിനെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ചെടിയാണ് തുളസി. ഇത് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറംതള്ളുന്നു. ഇത് വീട്ടില്‍ വളര്‍ത്തുകയാണെങ്കില്‍ വായുവിനെ ശുദ്ധീകരിക്കുകയും നല്ല അന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തുളസി ഇല പതിവായി കഴിക്കുന്നത് പനി,ചുമ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതില്‍ യുജെനോള്‍, ഉര്‍സോളിക് ആസിഡ്, ബീറ്റ കാരിയോഫിലീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇതില്‍ ശക്തമായ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടികളും ഉണ്ട്. […]
വനം വകുപ്പിനെതിരെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
വനം വകുപ്പിനെതിരെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കേരളത്തിൽ ഫോറസ്റ്റ് രാജാണെന്നും വന്യമൃഗങ്ങളേക്കാൾ ഭീകരജീവികളായി വനം വകുപ്പ് ജീവനക്കാർ മാറിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് മുന്നറിയിപ്പില്ലാതെ ആണെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് വിശ്വാസത്തെ അവഹേളിക്കുന്നതാണിതെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞതെന്ന് വിഡി സതീശന്‍
രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞതെന്ന് വിഡി സതീശന്‍ . അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മുംബൈയിലുള്ള മന്ത്രി, സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങൾ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്‍റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്‍റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണിവരെ തുറന്ന് പ്രവർത്തിക്കും.
മദ്ധ്യാഹ്ന വാർത്തകൾ
റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന മുനമ്പത്ത് ഇന്ന് ‘നന്ദി മോദി’ പരിപാടി നടക്കും. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയിൽ നിന്ന് സംരക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എൻഡിഎയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി കിരൺ റിജുജു ഉദ്ഘാടനം ചെയ്യും. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, […]
