ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്, ഭ്രാന്തുതന്നെ അവര്‍ക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്തകത്തില്‍ നിറയുന്നത്. വികാരങ്ങള്‍ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്, പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാള് നീറ്റലാണവര്ക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും, ചിന്തകളുടെ വേലിയേറ്റങ്ങളില്‍ ഓര്‍മ്മകള്‍ നുരഞ്ഞുപൊന്തുമ്പോള്‍ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്… ഭ്രാന്ത് പൂക്കുന്നിടം. ‘ഭ്രാന്തിന്റെ നിറം’. നയന വൈദേഹി സുരേഷ്. ഡിസി ബുക്സ്. വില 135 രൂപ.
ഭ്രാന്തിന്റെ നിറം
