ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന് മോഡലുകള്‍ വിപണിയിലെത്തിച്ച് സിട്രോണ്‍. ഈ എഡിഷന്റെ ആദ്യ യൂണിറ്റ് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയ്ക്കാണ് കൈമാറിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന് ഒപ്പം തന്നെ സി 3, സി 3 എയര്‍ക്രോസ് എന്നീ വാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷന് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പെര്‍ള നേര എന്ന ബ്ലാക്ക് ഷെയ്ഡാണ് ബസാള്‍ട്ടിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന്. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190എന്‍എമ്മിലേക്കും ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം. സിംഗിള്‍ വേരിയന്റില്‍ മാനുവല്‍, ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുമായാണ് ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന് പുറത്തിറങ്ങിയിരിക്കുന്നത്. മാനുവലിനു 12.80 ലക്ഷം രൂപയും ഓട്ടമാറ്റിക്കിനു 14.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്. എയര്‍ ക്രോസ് ഡാര്‍ക്ക് എഡിഷന് മാനുവലിനു 13.13 ലക്ഷവും ഓട്ടമാറ്റിക്കിനു 14.27 ലക്ഷവുമാണ് വില വരുന്നത്. സി 3 ഡാര്‍ക്ക് എഡിഷന് പതിപ്പിനാകട്ടെ 8.38 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന് ആദ്യ യൂണിറ്റ് ധോണിക്ക്
