സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ ഐഎഎസിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ്. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി.
400 രൂപയില്‍ താഴെയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍
400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. പുതിയ 397 രൂപ പ്ലാന്‍ അനുസരിച്ച് 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഈ 397 രൂപ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഒരുമാസം […]
‘ഡോള്‍ബി ദിനേശന്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
ആയിരത്തൊന്നു നുണകള്‍, സര്‍ക്കീട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ഡോള്‍ബി ദിനേശന്. നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ഈ ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ഒരു ഓട്ടോ […]
‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ
കോമഡി സെറ്റിംഗില്‍ ഏലിയന്‍ കഥ പറയാനെത്തുന്ന ‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്‍ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമല്‍ ചാക്കോയാണ്. ചിത്രത്തില്‍ ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്‍ത്താഫ് സലീമാണ്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓര്‍ക്കിഡ് ഫിലിംസിന്റെ ബാനറില്‍ റെജു കുമാറും, രശ്മി റെജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബര്‍ 2025-ലാണ് തീയേറ്റര്‍ […]
ടിഗ്വാന് ആര്-ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി
കൂടുതല്‍ സ്പോര്‍ട്ടിയായ ടിഗ്വാന് ആര്-ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്സ്വാഗണ്. 49 ലക്ഷം രൂപ വിലയില്‍ ഒരൊറ്റ വേരിയന്റില്‍ എത്തുന്ന ടിഗ്വാന് ആര്-ലൈനിന് സ്റ്റാന്‍ഡേഡ് ടിഗ്വാനെ അപേക്ഷിച്ച് രൂപത്തിലും സൗന്ദര്യത്തിലും മാറ്റങ്ങളുണ്ട്. ഏപ്രില്‍ 23 മുതല്‍ ഇന്ത്യയില്‍ ടിഗ്വാന് ആര്ലൈനിന്റെ വിതരണം ഫോക്സ്വാഗണ് ആരംഭിക്കും. ആറ് നിറങ്ങളില്‍ ടിഗ്വാന് ആര്-ലൈന്‍ ലഭ്യമാണ്. പേഴ്സിമോണ് റെഡ് മെറ്റാലിക്ക്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, നൈറ്റ്ഷൈഡ് ബ്ലൂ മെറ്റാലിക്ക്, ഗ്രെനഡില്ല, ബ്ലാക്ക് മെറ്റാലിക്ക്, ഓറിക്സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്ട്, ഒയിസ്റ്റര്‍ […]
സുന്ദരജീവിതം
സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികള്‍ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്നേഹവും വേര്‍പാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാര്‍ത്ഥങ്ങളെ കണ്ടെടുക്കുന്ന നോവല്‍. ‘സുന്ദരജീവിതം’. ബിനീഷ് പുതുപ്പണം. ഡിസി ബുക്സ്. വില 162 രൂപ.
വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം
വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് ചെളിയില്‍ അടങ്ങിയ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പായല്‍ പിടിച്ചു കിടക്കുന്നതോ […]
ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മക്കൾ നേഹ(5), നോറ (1 വയസ് ) എന്നീ മക്കളും ഇവരുടെ അമ്മയായ അഡ്വ ജിസ്മോളുമാണ മരിച്ചത്. കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം […]
തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം
തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.
പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണം.മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനഥിന്‍രേതാണ് നടപടി അടുത്ത മാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. വിഷുവിനോട് അനുബന്ധിച്ച് വിറ്റു പോയ കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു പരാതി.
