കോമഡി സെറ്റിംഗില്‍ ഏലിയന്‍ കഥ പറയാനെത്തുന്ന ‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്‍ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമല്‍ ചാക്കോയാണ്. ചിത്രത്തില്‍ ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്‍ത്താഫ് സലീമാണ്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓര്‍ക്കിഡ് ഫിലിംസിന്റെ ബാനറില്‍ റെജു കുമാറും, രശ്മി റെജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബര്‍ 2025-ലാണ് തീയേറ്റര്‍ റിലീസ് ലക്ഷ്യമിടുന്നത്. കോമഡി, ഫാന്റസി, സയന്‍സ് ഫിക്ഷന്‍ എന്നീ ഘടകങ്ങള്‍ ഒന്നിച്ചുകൂടുന്ന ഒരു ചിത്രമായിരിക്കും ‘പ്ലൂട്ടോ’ എന്നാണ് അണിയറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആര്‍ഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തില്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിര്‍വഹിക്കുന്നത് നിയാസ് മുഹമ്മദ്.
‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ
