Posted inബിസിനസ്സ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ […]

Posted inടെക്നോളജി

ഇനി നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം

ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്‌സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ […]

Posted inവിനോദം

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ‘ബ്ലാക്ക്‌മെയില്‍’

സംഗീതജ്ഞനെന്നതിന് പുറമേ നടനായും തമിഴ് സിനിമയില്‍ സജീവമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം ‘ബ്ലാക്ക്‌മെയില്‍’ ആണ്.സംവിധാനം നിര്‍വഹിക്കുന്നത് മാരന്‍ ആണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷഅ തിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോകുല്‍ ബിനോയ്‌യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ജി വി പ്രകാശ് […]

Posted inവിനോദം

‘ടെക്സാസ് ടൈഗര്‍’ പ്രഖ്യാപന വിഡിയോ

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്സാസ് ടൈഗര്‍’ പ്രഖ്യാപന വിഡിയോ റിലീസ് ചെയ്തു. ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വ കുമാര്‍ തിരുമാരന്‍ ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. യുകെ സ്‌ക്വാഡിന്റെ ബാനറില്‍ ഫാമിലി പടത്തിന്റെ നിര്‍മാതാക്കളാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, […]

Posted inഓട്ടോമോട്ടീവ്

പുതിയ ഹൈക്രോസ് സ്വന്തമാക്കി ബോബി കുര്യന്‍

‘പണി’ എന്ന സിനിമയിലൂടെ പ്രക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നടനാണ് വാറണ്ട് ഡേവി എന്നറിയപ്പെടുന്ന ബോബി കുര്യന്‍. ഇപ്പോള്‍ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇന്നോവ ഹൈക്രോസിന്റെ എക്സ്‌ക്ലുസീവ് എഡിഷനാണ് ബോബി കുര്യന്‍ സ്വന്തമാക്കിയത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കോട്ടയത്തെ ടൊയോട്ട വിതരണക്കാരയ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കാര്‍ വാങ്ങിയത്. ഏറ്റവും ഉയര്‍ന്ന മോഡലായ ഇസെഡ്എക്‌സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. ഇന്നോവ […]

Posted inപുസ്തകങ്ങൾ

ദൈവവുമായുള്ള സംഭാഷണം

പ്രപഞ്ചത്തിലെ ജീവിതം, ജീവിതവിജയം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, മനുഷ്യബന്ധങ്ങള്‍, നന്മ-തിന്മകള്‍, ലൈംഗികത, സന്തോഷവും ദുഃഖവും, അധികാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാമെല്ലാവരും ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ദൈവവുമായുള്ള സംഭാഷണത്തിന്റെ പ്രതിപാദ്യം. മതബന്ധിതമായ, ആചാരാനുഷ്ഠാനജടിലമായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ ദൈവാനുഭവം എന്തെന്നു മനസ്സിലാക്കാന്‍ പ്രചോദനമേകുന്ന പുസ്തകം. ഇതിനോടകം 34 ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം. ‘ദൈവവുമായുള്ള സംഭാഷണം’. നീല്‍ ഡൊണാള്‍ഡ് വാല്‍ഷ്. പരിഭാഷ – ചാക്കോച്ചന്‍ ജോണ്‍ മലേമുണ്ടക്കല്‍. മാതൃഭൂമി. വില 255 രൂപ.

Posted inആരോഗ്യം

ഹാപ്പി ഹോര്‍മോണുകള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍

മാനസികാരോഗ്യത്തിനും സന്തോഷത്തിനും പിന്നില്‍ ഹോര്‍മോണുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളാണ് ഡോപാമൈന്‍, സെറോടോണിന്‍, ഓക്സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവ. ഇവ ഹാപ്പി ഹോര്‍മോണുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍ കൂട്ടാന്‍ സഹായിക്കും. സന്തോഷത്തിന്റെ വികാരവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഘടകങ്ങള്‍ ചോക്ലേറ്റില്‍ കാണപ്പെടുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആനന്ദം, സന്തോഷം എന്നിവ നല്‍കുന്നു. വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം സെറോടോണിന്‍ ആയി മാറ്റുന്ന ഒരു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള സര്‍വ്വകലാശാലയുടെ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസി യുടെ റിപ്പോർട്ട്

കേരള സര്‍വ്വകലാശാലയുടെ ഗവര്‍ണര്‍ ആർലേക്കർ പങ്കെടുത്ത പരിപാടിയിലെ  സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസി യുടെ റിപ്പോർട്ട്. ഗവർണ്ണറെ ബോധ പൂർവം തടഞ്ഞുവെന്നും രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി എന്നും  റിപ്പോർട്ടില്‍ പറയുന്നു. അനുമതി റദ്ദാക്കിയതിന്  വ്യക്തമായ  കാരണങ്ങൾ ഇല്ലെന്നും  ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും വിസിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക.ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്

സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കവെ  വ്യക്തമാക്കി. പരാതിക്കാരോട് മാന്യമമായി പെരുമാറണമെന്നാണ് താൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും യൂണിഫോം താൽക്കാലികമാണ് യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു. കേരള പൊലീസ് മികച്ച സേനയാണ് തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു

സംസ്ഥാനത്തിന്റെ  പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. നെക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികളിൽ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടതിനിടെയാണ് സംസ്ഥാന […]