തിയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്ന് ‘കണ്ണപ്പ’. 24 മണിക്കൂറില്‍ തൊണ്ണൂറായിരത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ സിനിമയുടേതായി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹന്‍ലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന യാത്രയാണ് ചിത്രം. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. […]
ഷവോമി വൈയു7 മോഡലിന് വന്‍ ബുക്കിങ്
ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി. ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം പേരാണ് വാഹനം ബുക്കുചെയ്തിരിക്കുന്നത്. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ബുക്കിങ് ലഭിച്ചു. അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്. 1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളും ലഭിച്ചു. ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 2.89 ലക്ഷം ബുക്കിങ് ലഭിച്ചു. അഞ്ച് സീറ്റര്‍ എസ്യുവി മോഡല്‍ ഇനത്തില്‍ എത്തുന്ന ഷവോമിയുടെ […]
വിളക്കുകള്‍ അണഞ്ഞ രാത്രി
സാത്താന്‍ ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്. 634 അര്‍ദ്ധരാത്രികള്‍ പിന്നിട്ടപ്പോഴാണ് ജനാധിപത്യത്തിന്റെ സൂര്യന്‍ വീണ്ടുമുദിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വര്‍ഷമാണ് 2025. അര്‍ദ്ധരാത്രിയില്‍ നേടിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷ മായ കഥയുടെ നാള്‍വഴികളും നേരറിവുമാണ് അക്കാലത്ത് അടിയന്ത രാവസ്ഥയ്‌ക്കെതിരായ നിലപാട് സ്വീകരിച്ച ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഹൃദയസ്പൃക്കായും എന്നാല്‍ ആധികാരികതയോടെയും വിവരിക്കുന്നത്. ജനാധിപത്യത്തില്‍ അവശ്യം വേണ്ടതായ ജാഗരത്തിന്റെ അഭാവത്തില്‍ നഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ പുസ്തകം. ‘വിളക്കുകള്‍ അണഞ്ഞ രാത്രി’. ഡോ സെബാസ്റ്റ്യന്‍ പോള്‍. പുസ്തക […]
ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന ചില ശീലങ്ങള്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണം മാത്രമല്ല വ്യായാമത്തിനും പ്രധാന പങ്കാണുള്ളത്. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും. ധമനിയിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്നതും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ചില പോഷകങ്ങള്‍ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. ഒമേഗ-3 അവയിലൊന്നാണ്. സാല്‍മണ്‍ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഒമേഗ 3 സപ്ലിമെന്റ് പോലുള്ള മത്സ്യം […]
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും. പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. അഞ്ച് ദിവസത്തിനുള്ളിൽ കീഴ്ക്കോടതിയെ കസ്റ്റഡിക്കായി സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് […]
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.
ജാനകി സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി
ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ് മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ് ജാനകിക്ക് എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. ജാനകി സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങൾ ചോദിച്ചു. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേയെന്നും ചോദിച്ചു. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോയെന്നും ജാനകി എന്ന പേരിലെന്താണ് കുഴപ്പം സെൻസർ […]
ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി
ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി സർക്കാർ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കി. രാജ്‌ഭവൻ്റെ ആവശ്യപ്രകാരം ഡിജിപിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേര് രാജ്‌ഭവൻ നിർദ്ദേശിച്ചത്. ഇന്നാണ് ഇവരെ സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്.
റവാഡ ചന്ദ്രശേഖരന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് മന്ത്രി വിഎൻ വാസവൻ
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് മന്ത്രി വിഎൻ വാസവൻ. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണെന്ന് മന്ത്രി വ്യക്തമാക്കി.യുപിഎസ്‍സി പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖരൻ ആയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും വാസവൻ പറഞ്ഞു. എന്നാൽ റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിനെതിരായ പി ജയരാജന്‍റെ വിമർശനത്തോട് പ്രതികരിക്കാൻ മന്ത്രി വാസവൻ തയ്യാറായില്ല.
കേരള സർക്കാരിന് നന്ദിയറിയിച്ച് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ
സംസ്ഥാനത്തെ പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിനും കേരള സർക്കാരിനും നന്ദിയറിയിച്ച് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ. കേരള പൊലീസ് വളരെ മികച്ചതാണെന്നും തനിക്ക് സാധ്യമായ രീതിയിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി നന്നായി പ്രവർത്തിക്കുമെന്നും എന്ന് കേരളത്തിലേക്ക് പോകുമെന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
