മാനസികാരോഗ്യത്തിനും സന്തോഷത്തിനും പിന്നില്‍ ഹോര്‍മോണുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളാണ് ഡോപാമൈന്‍, സെറോടോണിന്‍, ഓക്സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവ. ഇവ ഹാപ്പി ഹോര്‍മോണുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍ കൂട്ടാന്‍ സഹായിക്കും. സന്തോഷത്തിന്റെ വികാരവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഘടകങ്ങള്‍ ചോക്ലേറ്റില്‍ കാണപ്പെടുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആനന്ദം, സന്തോഷം എന്നിവ നല്കുന്നു. വാഴപ്പഴത്തില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം സെറോടോണിന്‍ ആയി മാറ്റുന്ന ഒരു അമിനോ ആസിഡ് ആണ്. ഇത് മാനസികാവസ്ഥ, ഉറക്കം, മൊത്തത്തിലുള്ള വൈകാരിക ക്ഷേമം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ്. തേങ്ങയില്‍ മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേങ്ങാപ്പാലില്‍ നിന്നുള്ള ങഇഠ ഉത്കണ്ഠ കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈനിന്റെ അളവ് കൂട്ടാം. ഇത് ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. അവാക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സ്ത്രീകളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അവയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദ നില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് സഹായിക്കുന്നു. ബെറികളില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കും. കൂണുകളില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആന്റീഡിപ്രസന്റ് ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.
ഹാപ്പി ഹോര്‍മോണുകള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍
