Posted inആരോഗ്യം

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ചില മത്സ്യങ്ങള്‍

തെറ്റായ ജീവിതരീതികള്‍ കൊളസ്ട്രോളിന്റെ അളവ് കൂടാന്‍ ഇടയാക്കും. കൊളസ്ട്രോള്‍ നില ഉയരുമ്പോള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്ട്രോള്‍ കൂടി നില്‍ക്കുന്നതായി അറിയുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ചില മത്സ്യങ്ങള്‍ സഹായിക്കുന്നുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് മത്സ്യങ്ങളറിയാം. സാല്‍മണ്‍ മത്സ്യത്തില്‍ ഐക്കോസാപെന്റേനോയിക് ആസിഡ്, ഡോകോസഹെക്‌സെനോയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളെ ഗണ്യമായി കുറയ്ക്കുന്നു. ആന്റിഓക്സിഡന്റായ സെലിനിയം, അസ്റ്റാക്‌സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍ […]

Posted inലേറ്റസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്

മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് . സ‍ർക്കാർ ചേർത്തു നിർത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യമായി ധനസഹായമുൾപ്പെടെ ലഭിക്കുമെന്നും  ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. കൃത്യമായി എത്ര തുക നഷ്ട പരിഹാരം തുക തരുമെന്നൊന്നും കണക്ക് പറഞ്ഞിട്ടില്ല. നവമിയുടെ ചികിത്സയുൾപ്പെടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ സമയം നോക്കി ഓപ്പറേഷൻ നടത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ ബോ‍ർഡ് ഉൾപ്പെടെ രൂപീകരിച്ച് ഡോക്ടറെയും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചേർത്തു നിർത്തുമെന്ന് ഉറപ്പു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 4, വെള്ളിയാഴ്ച

◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ◾https://dailynewslive.in/ ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് […]

Posted inബിസിനസ്സ്

ജിഎസ്ടി പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം

ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചരക്ക് സേവന നികുതി പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂര്‍ണ്ണമായും ഒഴിവാക്കിയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന പല ഇനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് പുനഃക്രമീകരിച്ചോ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള […]

Posted inടെക്നോളജി

‘ഡാര്‍ക് വെബ്’, ഇന്റര്‍നെറ്റിലെ അധോലോകം!

ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. സാധാരണ വെബ്‌സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഇന്‍ഡക്സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ വഴിയോ […]

Posted inവിനോദം

‘കോലാഹലം’ ചിത്രത്തിലെ ‘എട്ടിന്‍ പണി’ ഗാനം

സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’ ചിത്രത്തിലെ ‘എട്ടിന്‍ പണി’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വല്‍സും കൂടെ ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ഗാനമാണ്. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. സംഗീത സംവിധായകനൊപ്പം, പ്രണവ് സി.പിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി […]

Posted inവിനോദം

വെങ്കി അറ്റ്‌ലൂരി ചിത്രത്തില്‍ സൂര്യയും മമിതയും

ലക്കി ഭാസ്‌കറെന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്‌ലൂരി. വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുമ്പോള്‍ മലയാളി നടി മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സൂര്യ 46’ എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു ഹാപ്പി ഫാമിലി സിനിമയായിരിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു വെങ്കി അറ്റ്‌ലൂരി. വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള്‍ […]

Posted inഓട്ടോമോട്ടീവ്

പത്തുവര്‍ഷത്തില്‍ ഇരട്ടിമധുരം, ക്രെറ്റ ഒന്നാമത്!

ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ്. 2015 ല്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട കാലം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വി കളില്‍ ഒന്ന് എന്ന പേര് സ്ഥിരതയോടെ നിലനിര്‍ത്തുന്നുണ്ട് ക്രെറ്റ. നിരത്തിലെത്തി പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടമെന്നത് നിര്‍മാതാക്കള്‍ക്കും ഇരട്ടി മധുരമാണ്. 2025 ജൂണിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 15786 യൂണിറ്റ് ക്രെറ്റയാണ് […]