Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 5, ശനിയാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേര്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ◾https://dailynewslive.in/ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ […]

Posted inലേറ്റസ്റ്റ്

വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം

വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചോദിച്ചു.

Posted inലേറ്റസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്

മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു […]

Posted inബിസിനസ്സ്

യു.പി.ഐ ഇടപാടുകളില്‍ മുന്നില്‍ യെസ് ബാങ്ക്

മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്മെന്റ് വിപണിയില്‍ ഏറെ ജനപ്രിയം. യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ബാങ്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വ്യാപാരി പേയ്മെന്റുകളില്‍ ഏകദേശം 60 ശതമാനം ഇടപാടുകളും യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഈ നാല് ബാങ്കുകളില്‍ യെസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത്. […]

Posted inവിനോദം

പൃഥ്വിരാജ് നായകനാകുന്ന ഹിന്ദി ചിത്രം ‘സര്‍സമീന്‍’ ട്രെയ്ലര്‍

പൃഥ്വിരാജ് നായകനാകുന്ന ഹിന്ദി ചിത്രം ‘സര്‍സമീനി’ന്റെ ട്രെയ്ലര്‍ എത്തി. കാജോള്‍ ആണ് ചിത്രത്തിലെ നായിക. പ്രമുഖ നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കജോളും പൃഥ്വിരാജും ഭാര്യയും ഭര്‍ത്താവുമായാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ആയ ചിത്രം ഫാമിലി ഡ്രാമ കൂടെ അവതരിപ്പിക്കുന്നതായാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സ് ചിത്രം ‘നാദാനിയാനി’ലൂടെ അരങ്ങേറിയ ഇബ്രാഹിമിന്റെ രണ്ടാമത്തെ മാത്രം […]

Posted inവിനോദം

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രം എത്തുന്നു

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റി’ല്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലന്‍ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ […]

Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കി ഈക്കോ വില്‍പനയില്‍ മുന്നേറ്റം

യൂട്ടിലിറ്റി വാന്‍ വിഭാഗത്തിലെ മാരുതി സുസുക്കി ഈക്കോയ്ക്ക് കഴിഞ്ഞ 6 മാസത്തിനുള്ളില്‍, അതായത് 2025 ജനുവരി മുതല്‍ ജൂണ്‍ വരെ 66,248 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതിനുപുറമെ, കഴിഞ്ഞ മാസം, അതായത് 2025 ജൂണില്‍, മാരുതി സുസുക്കി ഈക്കോയ്ക്ക് ആകെ 9,340 പുതിയ ഉപഭോക്താക്കളെയും ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഈ കാലയളവില്‍, മാരുതി സുസുക്കി ഈക്കോയുടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാറായി മാരുതി സുസുക്കി ഈക്കോ കണക്കാക്കപ്പെടുന്നു. […]

Posted inപുസ്തകങ്ങൾ

അനിതയ്ക്കു ജാമ്യം കിട്ടുന്നു

നിയമനടപടിക്രമങ്ങളോട് നേരിട്ട് ഇടപെടേണ്ടിവന്ന വ്യക്തിപരമായ അനുഭവം മുതല്‍ ജയലളിത അഴിമതിക്കേസ്, ദേശീയഗാനം ആലപിക്കുന്നതിനെക്കുറിച്ചുള്ള കോടതിവിധി, കോടതിവിധിതീര്‍പ്പുകളിലെ വാചാടോപത, ജസ്റ്റിസ് ലോയയുടെ മരണം എന്നിങ്ങനെ സമകാലിക ഇന്ത്യയില്‍ കോടതിവിധികളും നിയമപ്രശ്നങ്ങളും ജുഡീഷ്യറിയും ചര്‍ച്ചാവിഷയങ്ങളായ സന്ദര്‍ഭങ്ങളാണ് അരുണ്‍ ഷൂരി വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന നിര്‍ഭയമായി, സത്യസന്ധതയോടെ സംവദിക്കുന്ന പുസ്തകം. ‘അനിതയ്ക്കു ജാമ്യം കിട്ടുന്നു’. അരുണ്‍ ഷൂറി. വിവര്‍ത്തനം – കെ.രാധാകൃഷ്ണവാരിയര്‍. റോയി കുരുവിള. മാതൃഭൂമി ബുക്‌സ്. വില 297 രൂപ.