മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് . സർക്കാർ ചേർത്തു നിർത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യമായി ധനസഹായമുൾപ്പെടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. കൃത്യമായി എത്ര തുക നഷ്ട പരിഹാരം തുക തരുമെന്നൊന്നും കണക്ക് പറഞ്ഞിട്ടില്ല. നവമിയുടെ ചികിത്സയുൾപ്പെടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ സമയം നോക്കി ഓപ്പറേഷൻ നടത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ ബോർഡ് ഉൾപ്പെടെ രൂപീകരിച്ച് ഡോക്ടറെയും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചേർത്തു നിർത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം എത്താമെന്ന് ഉറപ്പു നൽകിയെന്നും വിശ്രുതൻ പ്രതികരിച്ചു
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്
