web cover 65

ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ അഞ്ചിനു സര്‍വ കക്ഷി യോഗം വിളിച്ചു. അടുത്ത സെപ്റ്റംബറില്‍ ഇന്ത്യയിലാണ് ഉച്ചകോടി. ഇന്ത്യക്കു വന്‍ അവസരമാണിതെന്നു മോദി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിനെത്തും. പങ്കെടുക്കേണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം.

വിഴിഞ്ഞത്തെ സംഘര്‍ഷത്തിനു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസും വികാരി ജനറല്‍ യൂജിന്‍ പെരേരയും ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതികള്‍. ആര്‍ച്ച്ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.

വിഴിഞ്ഞം സമരംമൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാന്‍ നീക്കം. സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. തുറമുഖ അനുകൂല സമര സമിതി പ്രവര്‍ത്തകന്‍ വിനുവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന് ആരോപിച്ച് വധശ്രമക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കിളികൊല്ലൂരിലെ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്. മര്‍ദ്ദിച്ചതാരാണെന്നു വ്യക്തയില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോലീസ് സ്റ്റേഷനിലെ മര്‍ദനക്കേസില്‍ പൊലീസുകാരെ സംരക്ഷിച്ച കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കിളിക്കൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ചത് പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് തന്നെ, എന്നാല്‍ തല്ലിയത് ആണ്ടവനോ സേഠ്ജിയോ എന്നതു വ്യക്തമല്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. പോലീസിന്റെ വെറൈറ്റി ക്യാപ്സ്യൂള്‍. എന്നു ഫേസ് ബുക്കില്‍ കുറിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പരിഹാസം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മിണ്ടാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ഡനിലെ കുട്ടികളല്ലെന്ന് ശശി തരൂര്‍ എംപി. പൊതുപരിപാടികളും പാര്‍ട്ടി പരിപാടികളും അതതു ഘടകങ്ങളെ 16 വര്‍ഷമായി അറിയിക്കാറുണ്ട്. സ്വകാര്യ പരിപാടികള്‍ അറിയിക്കാറില്ല. സമാന്തര പ്രവര്‍ത്തനം നടത്തിയിട്ടില്ല. വിവാദമുണ്ടാക്കിയിട്ടില്ല. ആരോടും അമര്‍ഷമില്ല. ആര്‍ക്കെതിരേയും സംസാരിച്ചിട്ടില്ല. നേതാക്കളില്‍ ഒരാളുമായും അകല്‍ച്ചയുമില്ല. എല്ലാവരുമായും സംസാരിക്കാന്‍ തയാറുമാണ്. ശശി തരൂര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണ്. വിവിധ വിഷയങ്ങളില്‍ ജനത്തെ ബോധവല്‍കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശശി തരൂര്‍ എംപിയാണ് ഈ സംഘടനയുടെ അധ്യക്ഷന്‍.

മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ താമസിക്കുന്ന വീടല്ല, വാടകയ്ക്കു നല്‍കിയ വീട് ഒഴിയണമെന്നാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയെന്നു റിപ്പോര്‍ട്ട്. താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് ലഭിച്ചതെന്നായിരുന്നു രാജേന്ദ്രന്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നത്. രണ്ടു വീടുകളും കയ്യേറ്റ ഭൂമിയിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ തനിക്കു വേറെ വീടില്ലെന്നു രാജേന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്ത് ഹലാല്‍ ആട് കച്ചവട സംരംഭത്തിനെന്ന പേരില്‍ വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച് തട്ടിപ്പ്. അരീക്കോട് ഒതായില്‍, ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കെവി സലീഖ്, അബ്ദുല്‍ ലത്തീഫ്, റിയാസ് ബാബു എന്നിവര്‍ക്കെതിരേയാണു പരാതി.

ഏകീകൃത കുര്‍ബാന തര്‍ക്കത്തിനിടെ എറണാകുളം ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ഇന്നലെ വൈകുന്നേരം വിമത വിഭാഗം തടഞ്ഞു. ബസിലിക്കയില്‍ കയറി അക്രമം നടത്തുകയും ചെയ്തു. ശക്തമായ പോലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കിലും ആര്‍ച്ചബിഷപ്പിന് അകത്തേക്കു പ്രവേശിക്കാനാകാതെ തിരിച്ചുപോകേണ്ടിവന്നു.

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷമുണ്ടായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ബസിലിക്ക അടച്ചിടുകയും നിയന്ത്രണം ജില്ലാ ഭരണകൂടത്തോട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ മുസ്ലീം സംഘടനകള്‍. സമരത്തെ മുഖവിലക്കെടുക്കാതെ കോര്‍പറേഷന്‍ മുന്നോട്ടു പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കാന്തപുരം വിഭാഗം എസ്വൈഎസ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കഴിഞ്ഞ മാസം കേസ് ഒത്തുതീര്‍പ്പായിരുന്നെങ്കിലും വിലക്ക് പിന്‍വലിച്ചിരുന്നില്ല.

കര്‍ണാടകയിലെ ബെലഗാവിക്കു സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍വീണ് നാലു പെണ്‍കുട്ടികള്‍ മരിച്ചു. നാല്‍പതംഗ സംഘത്തിലെ വിദ്യാര്‍ത്ഥിനികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെള്ളച്ചാട്ടത്തിലേക്കു വീണത്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ അകപ്പെട്ടത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നു വ്യാജ വീഡിയോ പ്രാരണം നടത്തിയതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശ് ബിജെപി മീഡിയ സെല്‍ മേധാവി ലോകേന്ദ്ര പരാശറിനെതിരെയാണ് ഛത്തീസ്ഗഡ് പോലീസ് കേസെടുത്തത്.

ഭാരത് ജോഡോ യാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു പരിക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇന്നു രാവിലെയാണു സംഭവം. കൈയ്ക്കും കാല്‍മുട്ടിനും പരിക്കുണ്ട്. പ്രാഥമിക ചികില്‍സയ്ക്കു ശേഷം വീണ്ടും യാത്രയില്‍ പങ്കാളിയായി.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയിലെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചൈനീസ് സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിച്ചു.

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരിശോധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും പുതിയ വാര്‍ത്താ വീഡിയോ വിവാദമായി. പര്‍പ്പിള്‍ നിറമുള്ള കൈകള്‍ വിറയ്ക്കുന്നതായാണ് വീഡിയോയില്‍ കണ്ടത്. കാലുകളും വിറയ്ക്കുന്നു. വളരെ ക്ഷീണിതനാണ്. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലുമൊത്തു നടത്തിയ കൂടികാഴ്ചയുടെ വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍.

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജപ്പാന്‍- കോസ്റ്റാറിക്ക മത്സരം. വൈകുന്നേരം 6.30ന് ബെല്‍ജിയവും മൊറോക്കോയും രാത്രി 9.30ന് ക്രൊയേഷ്യയും കാനഡയും ഏറ്റുമുട്ടും. കരുത്തരായ ജര്‍മനി – സ്പെയിന്‍ മത്സരം ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ്.

എല്‍ ഐ സിയുടെ ലാഭം കുതിച്ചുയര്‍ന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയര്‍ന്നു. അക്കൗണ്ടിങ് നയത്തില്‍ വരുത്തിയ കാര്യമായ മാറ്റത്തെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വന്‍ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാര്‍ഷികം അവസാനിച്ചപ്പോള്‍ 15952 കോടി രൂപയാണ് എല്‍ ഐ സിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1434 കോടി രൂപയായിരുന്നു ലാഭം. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം. മെയ് മാസത്തില്‍ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എല്‍ഐസി ആദ്യ പാദ ഫലം പുറത്തുവന്ന ജൂണ്‍ മാസത്തില്‍ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്.

പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യാന്‍ ജിയോ. ഫേസ്ബുക്ക് റീല്‍സും, യൂട്യൂബ് ഷോര്‍ട്‌സും പോലെ ‘പ്ലാറ്റ്‌ഫോം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ് ആയിരിക്കും ഇത്. എന്നാല്‍, റീല്‍സിനെ പോലെ ഇത് എല്ലാവര്‍ക്കും കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ തുറന്നു കിട്ടിയേക്കില്ല. വിനോദ വ്യവസായത്തിലുള്ള താരങ്ങള്‍ക്കായിരിക്കും ഇതില്‍ചേര്‍ന്ന് കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കുക എന്നാണ് സൂചന. അവരുടെ മിടുക്കിന് അനുസരിച്ച് സ്വാഭാവികമായി വളര്‍ന്ന് സ്ഥിര വരുമാനം ഉണ്ടാക്കാനും, അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാനുമുള്ള അവസരം പ്ലാറ്റ്‌ഫോമില്‍ ലഭിച്ചേക്കും. ജിയോ പ്ലാറ്റ്‌ഫോംസ്, റോളിങ് സ്റ്റോണ്‍സ് ഇന്ത്യ, ക്രീയേറ്റിവ്‌ലാന്‍ഡ് ഏഷ്യ എന്നിവ സംയുക്തമായാണ്പുതിയ ആപ് പുറത്തിറക്കുക. ചെറിയ വിഡിയോകളായിരിക്കും ഇറക്കാന്‍ സാധിക്കുക.

വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗാട്ട ഗുസ്തി’യിലെ ലിറിക്‌സ് വീഡിയോ സോംഗ് റിലീസ് ചെയ്തു. ‘മൈക്ക് ടൈസണ്‍’ എന്ന ഗാനത്തിന് ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് വരികളും. ഫോക്ക് മാര്‍ലി ആന്റണി ദാസന്‍, മക് വിക്കി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്ന വിഷ്ണു വിശാലിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഗാട്ട ഗുസ്തി’. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി ചിത്രം തിയറ്ററുകളില്‍ എത്തും. ചെല്ല അയ്യാവുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ഖെദ്ദ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കെണിയില്‍ പെടുന്ന കഥാപാത്രവും അതില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തുവെന്നാണ് സൂചന. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്‌സ് തങ്ങളുടെ ആദ്യത്തെ മെയിഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രവൈഗ് ഡിഫൈ എന്ന് പേരിട്ടിരിക്കുന്ന എസ്യുവിക്ക് 500 കിലോമീറ്റര്‍ എന്ന റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് കാര്‍ ആണ് ഡിഫൈ എസ്യുവി. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വാഹനത്തിന്റെ വില 39.5 ലക്ഷം (എക്‌സ് ഷോറൂം) രൂപയാണ്. 51000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് പ്രവേഗ് ഡിഫൈ ഇപ്പോള്‍ ബുക്ക് ചെയ്യാം. 2023 ഏപ്രിലില്‍ ഡെലിവറി ആരംഭിക്കും.

ഹംസക്കയുടെ വീട്ടിലെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ മൈമൂനത്ത ”ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്. ഇര്‍ഷാദ് എഴുതുന്നു, ‘വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും’ ജീവിച്ച കാലത്തിന്റെ കഥകള്‍. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓര്‍മ്മകളുടെ പുസ്തകം. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.

കാല്‍സ്യം, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി മറ്റ് പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പാല്‍. ഇത് ഒരു മികച്ച പ്രോട്ടീന്‍ ഉറവിടവും മാംസത്തിന് ബദലായുള്ള സസ്യാഹാരവുമാണ്. പ്രായത്തിനനുസരിച്ച് കുടിക്കേണ്ട പാലിന്റെ അളവിലും വ്യത്യാസമുണ്ട്. നവജാതശിശുവിന് കുറഞ്ഞത് 6 മാസമെങ്കിലും അമ്മയുടെ പാല്‍ മാത്രം നല്‍കണം. ആ സമയത്ത് കുഞ്ഞിന് കൂടുതല്‍ പോഷകാഹാരം ആവശ്യമുണ്ട്. 6 മാസം മുതല്‍ ഏകദേശം 1 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അമ്മയുടെ പാല്‍ ഒഴികെയുള്ള പാലും മറ്റും നല്‍കാം. ഒരു വയസ്സു മുതല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. എന്നാല്‍ കുട്ടികള്‍ ഈ പ്രായത്തില്‍ പോലും പാല്‍ കുടിക്കാന്‍ മടിക്കുകയും മുലപ്പാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രായത്തില്‍, അവര്‍ക്ക് പ്രതിദിനം 800-900 മില്ലി വരെ പാല്‍ നല്‍കണം. മൂന്ന് വയസ്സു മുതല്‍ എട്ടു വയസ്സ് വരെ കുട്ടിയുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിന്, ദിവസവും കുറഞ്ഞത് രണ്ടര കപ്പ് പാലെങ്കിലും നല്‍കുന്നത് ശീലമാക്കണം. ഇതോടൊപ്പം പാലില്‍ ഉണ്ടാക്കുന്ന സാധനങ്ങളും നല്‍കണം. 9 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 3 കപ്പ് പാലില്‍ കൂടുതല്‍ നല്‍കണം. അവര്‍ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് പ്രതിദിനം 3000 കലോറി ആവശ്യമാണ്. കുട്ടിക്ക് 15 വയസ്സിന് മുകളിലാണെങ്കില്‍ ദിവസവും ഒന്നര ഗ്ലാസ്സ് പാല് കുടിക്കുന്നത് ശീലമാക്കണം. ആയുര്‍വേദം അനുസരിച്ച്, മുതിര്‍ന്നവര്‍ക്ക് പാല്‍ കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉറങ്ങുന്നതിന് മുമ്പാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ആയുര്‍വേദം അതിരാവിലെ പാല്‍ ശുപാര്‍ശ ചെയ്യുന്നു. രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഓജസ് വര്‍ധിപ്പിക്കുന്നു. പാല്‍ ഉറക്കം നല്‍കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *