◾ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിയായ കേസ് പ്രതികളുടെ ആവശ്യമനുസരിച്ചാണ് സിബിഐക്കു വിട്ടത്. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. നൂറു കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്നാണു കേസ്.
◾എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്തു സമ്പാദന ആരോപണം സിപിഎം അന്വേഷിക്കും. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഇപിക്കെതിരേ പി. ജയരാജന്‍ നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ ഇപി പക്ഷത്തുള്ളവര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരേ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനും സാധ്യത തെളിഞ്ഞിട്ടുണ്ട്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഇ.പി ജയരാജനെതിരെ സിപിഎമ്മില്‍നിന്ന് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പരപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും കള്ളപ്പണ സംഘങ്ങളുമായി സിപിഎം മാറിയെന്നും സതീശന്‍ ആരോപിച്ചു.
◾വൈനിന്റെ വില്‍പന നികുതി കുറച്ചു. 112 ശതമാനമായിരുന്ന നികുതി 86 ശതമാനമാനമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിനാണ് നികുതി കുറച്ചതെന്ന് ബെവ്കോ.
◾സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികള്‍. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയില്‍ വീണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടമായ വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജിയില്‍ ആണ് കോടതി തീര്‍പ്പുകല്‍പിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പിടികൂടിയ സ്വര്‍ണം വിട്ടുകൊടുക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. കര്‍ണാടകയില്‍നിന്ന് കണ്ണൂരിലേക്കു കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണമാണു പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്.
◾തൃശൂര്‍ എറവില്‍ ബസും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. എല്‍തുരുത്ത് സ്വദേശി പ്രഫ. പുളിക്കല്‍ വില്‍സന്‍ (66), ഭാര്യ റിട്ടയേഡ് അധ്യാപിക മേരി (64), ബന്ധുക്കളായ എറവ് സ്വദേശി പി.ഡി. തോമസ് (69), മണലൂര്‍ സ്വദേശി പി.ഐ. ജോസഫ് (68) എന്നിവരാണു മരിച്ചത്.
◾കോട്ടയത്തു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഇല്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസിക്കു പരാതി നല്‍കി. കോരുത്തോട് ഇന്നു നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ ഉദ്ഘാടകനായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങളുണ്ട്.
◾
◾അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിന്റെ പേരില്‍ വനംവകുപ്പില്‍ ജോലി നിഷേധിച്ചതിന് എസ്സി എസ്ടി കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പി എസ് സി സെക്രട്ടറി എന്നിവര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
◾വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്ബിഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. വായ്പ നല്‍കാമെന്ന ബാങ്കിന്റെ ഉറപ്പില്‍ കര്‍ണ്ണാടക സൂറത് കല്ലിലെ കോളജില്‍ ബിഡിഎസിനു ചേര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് പിന്നീട്, വായ്പ നിഷേധിക്കുകയായിരുന്നു. നന്മണ്ട സ്വദേശി കെ.കെ വിനോദ്കുമാറും എം.പി വന്ദനയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിയില്‍ ബാങ്ക് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
◾എറണാകുളം ബസിലിക്കയില്‍ കുര്‍ബാനയെ സമരത്തിന് ഉപോയിഗിച്ച് അവഹേളിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്പും ലംഘിച്ച് ദേവാലയത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തി. ഏകീകൃത കുര്‍ബാനക്കെതിരായ സമരങ്ങളില്‍നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.
◾പതിനായിരം സാന്താക്ലോസുമാര്‍ നിരക്കുന്ന ‘ബോണ്‍ നതാലെ’ ക്രിസ്മസ് കരോള്‍ ഘോഷയാത്ര ഇന്നു തൃശൂരില്‍. വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയാണ് ഘോഷയാത്ര. മനോഹര നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. കേന്ദ്രമന്ത്രി ജോണ്‍ ബെര്‍ള മുഖ്യാതിഥിയാകും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം.
◾പോക്സോ ഇരകള്‍ രക്ഷപ്പെട്ട കോട്ടയത്തെ നിര്‍ഭയ കേന്ദ്രം പൂട്ടാന്‍ വനിത ശിശു വികസന വകുപ്പ് ഉത്തരവിട്ടു. നടത്തിപ്പുകാരായ മഹിളാ സമഖ്യ സൊസൈറ്റിയെ വകുപ്പിന്റെ സേവനദാതാക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കും. പുതിയ നിര്‍ഭയ കേന്ദ്രം തുടങ്ങാന്‍ മറ്റൊരു എന്‍ജിഒയെ കണ്ടെത്തും. ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.
◾ഫൈവ് സ്റ്റാര്‍ ഹോട്ടലുടമകളെ കബളിപ്പിച്ചു മുങ്ങുന്ന ‘നക്ഷത്രക്കള്ളന്‍’ തുത്തുകൂടി സ്വദേശി വിന്‍സന്‍ ജോണ്‍ തിരുവനന്തപുരത്ത് പിടിയില്‍. ഇയാള്‍ മോഷ്ടിച്ച ലാപ്ടോപ് കൊല്ലത്ത് ചിന്നകടയിലെ ഒരു കടയില്‍നിന്നു കണ്ടെത്തി. 15,000 രൂപയ്ക്കാണ് ലാപ്ടോപ്പ് വിറ്റത്. 40,000 രൂപയാണ് ഇയാള്‍ തിരുവന്തപുരത്തെ ഹോട്ടലില്‍ നല്‍കാനുണ്ടായിരുന്നത്. മുംബൈയില്‍ മാത്രം നൂറിലധികം കേസിലെ പ്രതിയാണെന്ന് പൊലീസ്.
◾ക്രിസ്മസ് ദിനത്തില്‍ ആശുപത്രിയിലേക്കു പോകവേ കനിവ് 108 ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞിനേയും അമ്മയേയും കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾തിരുവനന്തപുരത്ത് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ഓലുവിളാകത്ത് സജന്‍ ആന്റണി (35) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
◾ഇടുക്കിയില്‍ പതിമൂന്നുകാരിയോടു ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പകപ്പാറയില്‍ നടന്ന സംഭവത്തില്‍ അടിവാട് സ്വദേശിയായ മധ്യവയസ്‌കനെയാണ് ശിക്ഷിച്ചത്.
◾വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. ഏലൂര്‍ കോഴിപ്പനാട്ട് പറമ്പില്‍ നിസാമി (24)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.
◾സുപ്രീംകോടതിയെ വിമര്‍ശിച്ച് വീണ്ടും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. കോടതികളില്‍ കേസുകള്‍ കുന്നുകൂടുകയാണ്. നീതി നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് നീതി വൈകിക്കുന്നത്. ചില അഭിഭാഷകരുടെ കേസുകള്‍ സുപ്രീംകോടതി വേഗം പരിഗണിക്കുന്നു. വലിയ കേസുകള്‍ ചിലര്‍ക്ക് മാത്രമാണു ലഭിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
◾മുന്നൂറു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടിയില്‍. അല്‍ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന പത്തു പേരെ കസ്റ്റഡിയിലെടുത്തു. 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. പാകിസ്ഥാനിലെ കറാച്ചിയില്‍നിന്നുള്ള ബോട്ടെന്നാണു റിപ്പോര്‍ട്ട്.
◾ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു സാക്ഷിയായ മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ. 2020 ജൂണിലാണ് സുശാന്ത് സിംഗ് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയെന്നു സ്ഥിരീകരിച്ചു കേസ് പോലീസ് തള്ളിയിരുന്നു. മോര്‍ച്ചറി ജീവനക്കാരന്റെ വെളിപെടുത്തല്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നു മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനം തുടരാനുള്ള സൗകര്യം ഒരുക്കണമെന്നു മോദി അഭ്യര്‍ത്ഥിച്ചു.
◾ഭാരത് ജോഡോ യാത്രയ്ക്കിടെ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയത് വാജ്പേയി അനുസ്മരണദിനത്തിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാടകമാണെന്നാണ് ബിജെപി പ്രതികരിച്ചത്.
◾ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണിഷ ശര്‍മ്മയുമായുള്ള പ്രണയബന്ധം തകരാന്‍ കാരണം ശ്രദ്ധാവാക്കര്‍ കൊലക്കേസെന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍. രണ്ടു മതസ്ഥര്‍ വിവാഹം ചെയ്യുന്നതിനെതിരായ പൊതുവികാരത്തില്‍ ഭയന്നാണ് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നാണ് കസ്റ്റഡിയിലുള്ള നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മറ്റൊരു ബന്ധമുണ്ടായിരുന്ന നടന്‍ അതു മറച്ചുവച്ച് ടൂണിഷ്യക്ക് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതാണ് ആത്മഹത്യക്കു കാരണമെന്ന് ടുണീഷയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
◾വനമേഖലയില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച യുവാവിനെ കടുവ കടിച്ചെടുത്തുകൊണ്ടു പോയി തിന്നു. അതിവേഗത്തില്‍ കടിച്ചെടുത്തു പാഞ്ഞുപോയതുകണ്ട് കൂട്ടുകാര്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാരോടും വനംവകുപ്പ് അധികാരികളോടും വിവരം അറിയിച്ചു. വനത്തില്‍ കടുവ പാതി തിന്ന മൃതദേഹമാണ് അവര്‍ക്കു ലഭിച്ചത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലെ രാംഗനര്‍ ഫോറസ്റ്റ് ഡിവിഷനിലാണ് ഖത്താരി ഗ്രാമവാസിയായ നഫീസ് (32) എന്നയാളെ കടുവ തിന്നത്.
◾തായ്വാനെ വളഞ്ഞ് ചൈനീസ് പട്ടാളം. 24 മണിക്കൂറിനിടെ തായ്വാനു ചുറ്റും 71 യുദ്ധ വിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും നിരത്തിയെന്ന് തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്ക വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണു ചൈനയുടെ പടനീക്കം.
◾റഷ്യ വെടിവെച്ചിട്ട യുക്രൈന്‍ ഡ്രോണ്‍ പതിച്ച് മൂന്നു റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മോസ്‌കോയ്ക്കു തെക്കു കിഴക്കുള്ള സറാറ്റോവ് പ്രവിശ്യയിലെ എന്‍ഗല്‍സ് എയര്‍ ബേസിനെ അക്രമിക്കാനെത്തിയ ഡ്രോണിനെയാണു റഷ്യന്‍ സേന വെടിവച്ചിട്ടത്.
◾സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മികച്ച തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത ഏഴുഗോളിനാണ് രാജസ്ഥാനെ തകര്‍ത്തു വിട്ടത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍, പ്രതിരോധ താരം സന്ദീപ് സിങ്ങാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. തോല്‍വി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ഏഴാം മത്സരമാണിത്. ഈ വിജയത്തോടെ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.
◾റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. മുന്‍ സാമ്പത്തിക വര്‍ഷം 24.62 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി മൂല്യം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ 16.57 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഫാര്‍മ കമ്പനികളുടെ കയറ്റുമതി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വര്‍ധവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഫാര്‍മ കമ്പനികളുടെ 51 ശതമാനം വിപണി വിഹിതം യൂറോപ്പ്- യുഎസ് എന്നിവിടങ്ങളിലെ സംഭാവനയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആകെ കയറ്റുമതിയുടെ 67.5 ശതമാനവും യുഎസ്, കാനഡ, മെക്സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. എന്നാല്‍, മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 1.6 ശതമാനം, 15 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞതാണ് ഈ മേഖലകളിലേക്കുള്ള കയറ്റുമതിയെ ബാധിച്ചത്.
◾സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്. റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. തനിഷ്‌ക് ബാഗ്ചി ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജുബിന്‍ നൌടിയാല്‍ ആണ് പാടിയിരിക്കുന്നത്. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പര്‍വേസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
◾ലോകപ്രശസ്ത പണംവാരി സിനിമകളുടെ പട്ടികയിലേക്കു കുതിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍ 2. ആഗോള തലത്തില്‍ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സിനിമ സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. പണംവാരിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2 ഇപ്പോള്‍. ടോം ക്രൂസ് ചിത്രം ടോപ്പ് ഗണ്‍ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ആഗോള കളക്ഷന്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ 18 കോടിയാണ് കേരളത്തില്‍നിന്ന് അവതാര്‍ 2 വാരിയത്. അതേസമയം സിനിമയുടെ ആഗോള കളക്ഷന്‍ 881.3 മില്യന്‍ ഡോളര്‍ (7291 കോടി) പിന്നിട്ടുകഴിഞ്ഞു. അവതാര്‍ ആദ്യഭാഗം നേടിയ ആഗോള കളക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യന്‍ ഡോളര്‍ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിര്‍മിച്ചിരിക്കുന്നത്.
◾വോള്‍വോ എക്സ്സി 90 എസ്യുവി സ്വന്തമാക്കി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. കൊച്ചിയിലെ വോള്‍വോ വിതരണക്കാരില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്നായ വാഹനം, വോള്‍വോയുടെ ഏറ്റവും മികച്ച എസ്യുവി കൂടിയാണ്. വോള്‍വോയുടെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്സി 90. രണ്ടു ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തില്‍. 300 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന എക്സ്സി 90യുടെ ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണ്.
◾ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന അത്യന്തം വിഭ്രാമകവുമായ ഒരു ‘ഹൈ റിസ്‌ക്’ രചനാലോകമാണിത്. ‘നോവല്‍ മാഫിയ’. നകുല്‍ വി ജി. ചിത്രീകരണം – സുധീഷ് കോട്ടേമ്പ്രത്ത്. എച്ച്ആന്‍ഡ്സി ബുക്സ്. വില 114 രൂപ.
◾ചര്‍മസംരക്ഷണത്തിന് ഏറ്റവും നല്ല ഔഷധമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ ഒരു സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുകയും ഈര്‍പ്പം നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ എന്നിവ ഉള്‍പ്പെടുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും കൂടുതല്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കറ്റാര്‍വാഴ ചര്‍മ്മത്തെ ജലാംശം കൊണ്ട് നിറയ്ക്കുന്ന ഒരു മികച്ച മോയ്സ്ചറൈസിംഗ് ഘടകമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നു, കൂടാതെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴയില്‍ സാലിസിലിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുഖക്കുരുവിനും പാടുകള്‍ക്കും ഇത് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്നത്. കൂടാതെ, ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും ചര്‍മ്മത്തില്‍ അവശേഷിക്കുന്ന അടയാളങ്ങളും പാടുകളും കുറയ്ക്കും. കറ്റാര്‍വാഴ ചര്‍മ്മത്തില്‍ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിനടിയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നു. ഇത് കണ്ണിനടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു യുവാവ് ബുദ്ധനെ കാണാന്‍ വന്നു. തന്റെ ദുഃഖങ്ങളെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന ചോദ്യവുമായാണ് അയാള്‍ എത്തിയത്. ബുദ്ധന്‍ ചില മറുചോദ്യങ്ങള്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു മകനുണ്ടോ ? നിങ്ങളുടെ സഹോദരന് ഒരു മകനുണ്ടോ? നിങ്ങളുടെ അടുത്ത സുഹൃത്തിന് ഒരു മകനുണ്ടോ ? നിങ്ങളുടെ നാട്ടില്‍ ഏതൊ ഓരാള്‍ക്കും ഒരു മകനുണ്ടായിരിക്കും.. അല്ലേ? അയാള്‍ അതെയെന്ന് മറുപടി പറഞ്ഞു. ബുദ്ധന്‍ ചോദ്യം തുടര്‍ന്നു. നിങ്ങളുടെ മകന്‍ മരിച്ചുപോയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ചെറുപ്പക്കാരന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.. അയാള്‍ പറഞ്ഞു: അങ്ങെന്താണ് പറയുന്നത്, ഞാന്‍ ജീവി്ക്കുന്നത് തന്നെ എന്റെ മകന് വേണ്ടിയാണ്.. അവന് എന്തെങ്കിലും സംഭിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും. ബുദ്ധന്‍ ചോദിച്ചു: മരിച്ചത് നിങ്ങളുടെ സഹോദരന്റെ മകനാണെങ്കിലോ.. വിഷമമുണ്ടാകുമോ? എന്റെ മകന്‍ ഇല്ലാതായാല്‍ തോന്നുന്ന അത്രയും ഇല്ലെങ്കിലും എനിക്ക് നല്ല സങ്കടം ഉണ്ടാകും. ശരി, നിങ്ങളുടെ സുഹൃത്തിന്റെ മകന്‍ മരിച്ചാലോ? ബുദ്ധന്‍ തുടര്‍ന്നു. എന്റെ സഹോദരന്റെ മകന്‍ മരിച്ചാല്‍ ഉണ്ടാകുന്ന അത്രയും ദുഃഖം ഉണ്ടാകില്ല. നിങ്ങളുടെ നാട്ടിലെ ഒരാളുടെ മകന്‍ മരിച്ചാലോ? ഏയ് ഇല്ല, എനിക്ക് സങ്കടമുണ്ടാകില്ല. അയാളുടെ ഉത്തരവും പെട്ടെന്നായിരുന്നു. ബുദ്ധന്‍ ചോദിച്ചു: നിങ്ങളുടെ ദുഃഖങ്ങള്‍ ഏതറ്റം വരെയാണ് നിങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത്? ഒരു നിമിഷത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു: എന്റെ ദുഃഖത്തിന്റെ തീവ്രത ഞാന്‍ മുറുകെ പിടിക്കുന്നവരുമായി ബന്ധപ്പെട്ടവരുമായി ബന്ധപ്പെട്ട് കിടക്കുന്നു. വളരെ ശരിയാണ്.. ഞാന്‍ ഒരു കാര്യം കൂടി ചോേേദിച്ചട്ടെ? ബുദ്ധന്‍ ചോദിച്ചു. നിങ്ങളുടെ മകന്‍ കടല്‍തീരത്ത് മണ്‍വീടുകള്‍ ഉണ്ടാക്കാറുണ്ടോ? തിരമാലയില്‍ ആ വീടുകള്‍ തകരുമ്പോള്‍ അവന്‍ സങ്കടപ്പെടാറുണ്ടോ? അയാള്‍ ഉവ്വെന്ന് പറഞ്ഞു. ആ മണ്‍വീട് തകരുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടം തോന്നാറുണ്ടോ? ഏയ് അത് കടലെടുത്ത് പോകുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ അതുകാണുമ്പോള്‍ എനിക്ക് യാതൊരു സങ്കടവും തോന്നാറില്ല. ബുദ്ധന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോള്‍ കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു ആ മണല്‍കൂടാരം തകര്‍ന്നപ്പോള്‍ സങ്കടപ്പെട്ട കുട്ടിയുടെ മനസ്സാണ് നമ്മളില്‍ പലര്‍ക്കും. നമുക്കുള്ളതെല്ലാം എന്നും ഇവിടെ നിലനില്‍ക്കും എന്ന് നാം വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതോടെ സങ്കടങ്ങളെ നമുക്ക് മറികടക്കാന്‍ സാധിക്കുക തന്നെ ചെയ്യും. – ശുഭദിനം.