◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌ക്കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തിന് തീരാനോവായി. മിഥുന്റെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിഥുന്റെ വിയോഗത്തില്‍ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട കാരണം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാളെ നാട്ടില്‍ എത്തുമെന്ന് വിവരം. ഇന്ന് വൈകിട്ട് തുര്‍ക്കിയില്‍ നിന്ന് കുവൈറ്റില്‍ എത്തും. നാളെ രാവിലെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നാല് മാസം മുന്‍പാണ് സുജ കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായി പോയത്. ഈ കുടുംബത്തോടൊപ്പം തുര്‍ക്കിയിലേക്ക് പോയതിനാല്‍ മകന്റെ ദുരന്ത വിവരം അറിയിക്കാന്‍ സുജയെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ നേരത്തെ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്.
◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കൊല്ലത്ത് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അനാസ്ഥയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ഉത്തരം പറയേണ്ടത് ഡിഇഒയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണമായി മന്ത്രി ജെ ചിഞ്ചുറാണി. അപകടമുണ്ടായത് അധ്യാപകരുടെ കുഴപ്പം കൊണ്ടല്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മരിച്ച കുഞ്ഞ് ഷെഡിന് മുകളില്‍ കയറിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.
◾
◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്നും ഷെഡ് കെട്ടുമ്പോള്‍ അനുമതി തേടിയിട്ടില്ലെന്നും സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്യു പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സ്‌കൂളുകളില്‍ സമഗ്ര ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി അഞ്ച് വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് രമേശ് ചെന്നിത്തല. തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. സ്‌കൂള്‍ മാനേജര്‍ക്കും അധികൃതര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ സമഗ്ര ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് അഞ്ചു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഭവം അതീവ ദുഃഖകരമെന്നും സ്‌കൂള്‍ ഒരു ജനകീയ സമിതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് പ്രതിപക്ഷമെന്നും സംഭവത്തില്‍ വീഴ്ച ഉണ്ടായെങ്കില്‍ ആവശ്യമായ തിരുത്തല്‍ വരുത്തി മുന്നോട്ടു പോകണമെന്നും സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണെന്നും എന്തെങ്കിലും സംഭവം ഉണ്ടായാല്‍ ഉടന്‍ കലാപവുമായി ഇറങ്ങുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .
◾https://dailynewslive.in/ കൊല്ലത്തെ സ്‌കൂളില്‍ ഷോക്കടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക. മരണത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
◾https://dailynewslive.in/ കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
◾https://dailynewslive.in/ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞിന്റെ ജീവനെടുത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന് വിഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചതെന്നും സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ ജനഹൃദയങ്ങളില്‍ അനശ്വരതയുടെ പുതുചരിത്രം രചിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും.
◾https://dailynewslive.in/ കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരു ലോക്കലില്‍ ഒരു വീടെങ്കിലും എന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോവുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതേസമയം, യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
◾https://dailynewslive.in/ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയ മോചനത്തിനായുള്ള ചര്‍ച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി. ആര്‍.ജെ.ഡി ദേശീയ കൗണ്‍സില്‍ അംഗം സലീം മടവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കൊല്ലപ്പെട്ട തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്തും തലാലിന്റെ ബന്ധുക്കളെ ഇന്റര്‍വ്യൂ ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. മുബാറക്ക് റാവുത്തര്‍ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
◾https://dailynewslive.in/ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
◾https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം പൂര്‍ത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്‌കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്‌കാര ചടങ്ങ് ഏറെ വൈകാരികമായിരുന്നു.
◾https://dailynewslive.in/ കേരള പോലീസിന്റെ ഫേസ്ബുക് പേജിന് ഇരുപതു ലക്ഷം ഫോളോവേഴ്സ്. ജൂലൈ 15 നാണ് കേരള പോലീസ് എഫ് ബി പേജ് ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടുകൂടി ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റവം കൂടുതല്‍ ഫോളോവേഴ്സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജ് ആയിരിക്കുകയാണ് കേരള പൊലിസിന്റെ എഫ്ബി പേജ്.
◾https://dailynewslive.in/ വയനാട് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചനെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു. മുള്ളന്‍ കൊല്ലി മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതിന്റെ പേരിലാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളായ നാല് പേരെ സസ്പെന്റ് ചെയ്തത്.
◾https://dailynewslive.in/ നാലുകോടിയുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒമ്പതര ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. എണ്ണ ദിനേശന്‍ എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ദിനേശന്‍ (54) ആണ് അറസ്റ്റിലായത്. കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിന്‍ പാടത്ത് സ്വദേശി ഷഹാനയ്ക്കും ബന്ധുകള്‍ക്കും നാലു കോടി രൂപയുടെ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
◾https://dailynewslive.in/ കോട്ടയം എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ സ്വന്തം മകളെ അഞ്ചു വയസ്സു മുതല്‍ എട്ടു വയസ്സുവരെയുള്ള കാലയളവില്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവില്‍ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിന്റെ ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ കണ്ണൂരില്‍ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചു. 20 വരെയുള്ള തീയ്യതികളില്‍ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ ബീച്ചുകളില്‍ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
◾https://dailynewslive.in/ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ ഇന്നലെ വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍മോചനത്തിനുള്ള നടപടികള്‍ തീര്‍ത്തു. ഷെറിന്‍ അടക്കം 11 പേര്‍ക്ക് സംസ്ഥാനത്ത് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍മോചനം.
◾https://dailynewslive.in/ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ ജാഗ്രതയെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ജില്ല കളക്ടര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ സജ്ജമായി ഷേര്‍. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത എ കെ 203 അസോള്‍ട്ട് റൈഫിള്‍ 2025 ഡിസംബര്‍ മുതലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുക. സിംഹം എന്നതിന്റെ ഹിന്ദിയിലെ പേരായ ഷേര്‍ എന്നാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ കെ 203 അസോള്‍ട്ട് റൈഫിളിന് നല്‍കിയിട്ടുള്ളത്. കരുത്തിന്റെയും അധികാരത്തിന്റെയും അഭിമാനത്തിന്റെയും സൂചകമായാണ് ഈ പേര് നല്‍കിയിട്ടുള്ളത്
◾https://dailynewslive.in/ തമിഴ്നാടിലെ തിരുവള്ളൂര്‍ ഗുമ്മിഡിപൂണ്ടിയില്‍ 10 വയസ്സുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ പിന്തുടര്‍ന്ന യുവാവ് അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടി വീട്ടിലെത്തി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്.
◾https://dailynewslive.in/ തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികള്‍ പൊലീസില്‍ കീഴടങ്ങി. നാല്‍പ്പത് വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച 62 കാരനായ സഞ്ജീവ് എന്ന മാവോയിസ്റ്റ് നേതാവും ഭാര്യ പാര്‍വതിയുമാണ് നിലവില്‍ കീഴടങ്ങിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയാണ് ഇവര്‍ കീഴടങ്ങിയതിന് പിന്നിലെ കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ രേണുക സ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയില്‍ ഒട്ടും തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
◾https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആളെ കാണാനില്ലാതായി. വിദ്യാര്‍ഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധര്‍മസ്ഥല ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ പോലീസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.
◾https://dailynewslive.in/ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരു ദളിതനെ നാമനിര്‍ദേശം ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രായപരിധി സംബന്ധിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സമീപകാല പ്രസ്താവന മോദിയുടെ വിരമിക്കല്‍ സൂചനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ.വെല്ലുവിളി.
◾https://dailynewslive.in/ ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ അപകടത്തില്‍ 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച 61 പേരില്‍ ഒരാളുടെ മൃതശരീരം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾https://dailynewslive.in/ ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇസ്രയേല്‍ കുട്ടികളും 54 ഭിന്നശേഷിക്കാരും ഉള്‍പ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു പള്ളി. ആക്രമണത്തില്‍ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു.
◾https://dailynewslive.in/ റഷ്യയുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ‘പ്രധാന മുന്‍ഗണന’ എന്ന് ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ നാറ്റോയ്ക്ക് മുന്നറയിപ്പ് നല്‍കി. റഷ്യയുമായി വ്യാപാരം തുടരുകയാണെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇത് ഈ രാജ്യങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ റട്ടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾https://dailynewslive.in/ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയില്‍ എവിടെനിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്ന് പുരി പറഞ്ഞു. ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ട്രംപിന്റെ പുതിയ ഭീഷണിയില്‍ സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10% ല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ക്കും താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങള്‍ക്ക് 10% ല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
◾https://dailynewslive.in/ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപയുടെ ലാഭം. 2024-25 സാമ്പത്തിക വര്‍ഷത്തെ 294.13 കോടിയെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 507.68 കോടിയില്‍ നിന്ന് 32.41 ശതമാനം ഉയര്‍ന്ന് 672.20 കോടിയായി. ആകെ ബിസിനസ് 2,02,119 ലക്ഷം കോടി എന്ന ചരിത്ര നേട്ടത്തിലെത്തി. അറ്റ പലിശ വരുമാനം 3.83 ശതമാനം കുറഞ്ഞ് 833 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 4.50 ശതമാനത്തില്‍ നിന്ന് 3.15 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 1.44 ശതമാനത്തില്‍ നിന്ന് 0.68 ശതമാനത്തിലേക്കും കുറഞ്ഞു. എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 88.82 ശതമാനമായി. കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 78.93 ശതമാനവുമായി. റീറ്റെയില്‍ നിക്ഷേപം 99,745 കോടി രൂപയില്‍ നിന്ന് 9.65 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 1.09 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 7.27 ശതമാനം ഉയര്‍ന്ന് 32,293 കോടിയിലെത്തി. സേവിംഗ്‌സ് ബാങ്ക് നിക്ഷേപം 6.39 ശതമാനം ഉയര്‍ന്ന് 29,027 കോടി രൂപ. കറന്റ് അക്കൗണ്ട് നിക്ഷേപം 21.37 ശതമാനം വര്‍ധിച്ച് 7,177 കോടി രൂപയിലുമെത്തി. മൊത്തം വായ്പകള്‍ ഒന്നാം പാദത്തില്‍ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 89,198 കോടി രൂപയിലെത്തി. വ്യക്തിഗത വായ്പകള്‍ 26 ശതമാനം വളര്‍ന്നപ്പോള്‍ സ്വര്‍ണപ്പണയ വായ്പകള്‍ വര്‍ധിച്ചത് 7 ശതമാനം. ഭവന വായ്പകള്‍ 66 ശതമാനവും വാഹന വായ്പകള്‍ 27 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
◾https://dailynewslive.in/ ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സി പ്രേംകുമാര്‍. ഇപ്പോഴിതാ പ്രേംകുമാറിന്റെ പുതിയ ചിത്രം വരാന്‍ പോവുകയാണ്. ചിയാന്‍ വിക്രമിനൊപ്പമാണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. ആക്ഷന്‍- ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. വിക്രമിന്റെ കരിയറിലെ 64-ാമത്തെ സിനിമയാണിത്. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇഷാരി ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്‌ക്രീനില്‍ ഒരു മാജിക് തന്നെ ഉറപ്പ് തരുന്നു എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്. ‘മാവീരന്‍’ സംവിധായകന്‍ മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96ന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരന്‍ ആണ് വിക്രമിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
◾https://dailynewslive.in/ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും എന്നാണ് വിവരം. മലയാളത്തില്‍ നിലവിലുള്ള ആക്ഷന്‍ സിനിമകളുടെ നിലവാരം ഉയര്‍ത്തുന്ന സിനിമയാകുമിതെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും, അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എന്‍. ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ പരിശീലനത്തിലാണ്.
◾https://dailynewslive.in/ എസ്ആര്‍ 160 ന്റെ പിന്‍ഗാമിയായി എസ്ആര്‍ 175 നെ അപ്രീലിയ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. 1.26 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇത് ഇപ്പോള്‍ കൂടുതല്‍ ശക്തമായ മോട്ടോര്‍, പുതിയ സവിശേഷതകള്‍ എന്നിവയുമായിട്ടാണ് വരുന്നത്. സ്‌കൂട്ടറിന്റെ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, രണ്ട് പുതിയ ആര്‍എസ് 457 പ്രചോദിത ലിവറികളിലാണ് ഇത് വരുന്നത്. മാറ്റ് പ്രിസ്മാറ്റിക് ഡാര്‍ക്ക്, ഗ്ലോസി ടെക് വൈറ്റ്, എന്നിവയ്ക്കൊപ്പം വ്യത്യസ്ഥമായ ഡീക്കലുകളും കാണാം. എന്നിരുന്നാലും, കാഴ്ച്ചയിലുള്ള ഏറ്റവും വലിയ അപ്‌ഡേറ്റ് എന്നത് 457 ഇരട്ടകളില്‍ നിന്ന് കടമെടുത്ത പുതിയ 5.5 ഇഞ്ച് കളര്‍ ടിഎഫ്ടി ഡാഷ് ആണ്. തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ക്കൊപ്പം ഇതിന്റെ ലേയൗട്ട് വ്യത്യസ്തമാണ്, കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയും ലഭ്യമാണ്. അടുത്ത വലിയ മാറ്റം എന്നത് പവര്‍ട്രെയിനാണ്, 174.7 സിസിയുടെ കൂടുതല്‍ ഡിസ്‌പ്ലേസ്‌മെന്റിലേക്ക് എഞ്ചിന്‍ ബോറ് ചെയ്തിരിക്കുന്നു, ഇത് ഇപ്പോള്‍ 7,200 ആര്‍പിഎമ്മില്‍ 13.08 ബിഎച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14.14 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
◾https://dailynewslive.in/ പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്. അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനുഭവം. നിധികുംഭത്തിന്റെ കാണാക്കഥകളുമായി അപൂര്‍വ്വവും അസാധാരണവുമായ കൃതി. ഓര്‍മ്മകളില്‍ നിന്ന് മറവിയിലേക്കും മറവിയില്‍ നിന്ന് ഓര്‍മ്മകളിലേക്കുമുള്ള ഒരു യാത്ര. ‘അഞ്ചുവയസ്സുകാരന്‍ സാക്ഷി’. വിവര്‍ത്തനം : പ്രഭ ആര്‍ ചാറ്റര്‍ജി. ഗ്രീന്‍ ബുക്സ്. വില 145 രൂപ.
◾https://dailynewslive.in/ ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയുമാണ് കര്‍ക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴില്‍, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കര്‍ക്കടക ചികിത്സ നടത്തുന്നത്. മഴക്കാലത്തെ ശരീരത്തിന് രോഗപ്രതിരോധ ശേഷി പൊതുവെ കുറയുന്ന കാലാമായിട്ടാണ് ആയുര്‍വേദം വിലയിരുത്തുന്നത്. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിര്‍ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വര്‍ധനവിനും കൂടി ആയുര്‍വേദം പ്രാധാന്യം നല്‍കുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങള്‍, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുര്‍വേദം ആന്തരിക ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ചര്യകളായി പറയുന്നത്. കര്‍ക്കടകത്തിലെ മരുന്ന് കഞ്ഞിക്ക് വളരെ പ്രാധാന്യമുണ്ട്. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിവയാണ് മരുന്നു കഞ്ഞിയുടെ പ്രധാന ചേരുവകള്‍. ദഹനത്തിന് ഇത് മികച്ചതാണ്. കര്‍ക്കട മാസത്തില്‍ പകല്‍ ഉറക്കം ഒഴിവാക്കണമെന്ന് പറയാറുണ്ട്. മാത്രമല്ല, വ്യായാമം മഴക്കാലത്ത് ബുദ്ധിമുട്ടാണ്. പുറത്തിങ്ങിയുള്ള നടത്തവും ഓട്ടവും സാധിക്കില്ലെങ്കിലും വീടിനകത്തുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. പെട്ടെന്ന് ദഹിക്കുന്നതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഈ കാലയളവില്‍ മികച്ചത്. സൂപ്പുകള്‍ പൊതുവെ നല്ലതാണ് മാംസങ്ങള്‍ കൊണ്ടുള്ള സൂപ്പ് മാത്രമല്ല, ചെറുപയര്‍, പോലുള്ള ധാന്യങ്ങള്‍ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതാണ് ഈ കാലയളവില്‍ നല്ലത്. ചുക്ക്, കുരുമുളക് ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും ആരോഗ്യകരമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു സത്യാന്വേഷിയായിരുന്നു. അയാളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും യാത്രകളായിരുന്നു. ഈ യാത്രയ്ക്കിടയില്‍ അയാള്‍ ഒരു കടത്തുകാരനെ കണ്ടുമുട്ടുന്നു. അയാള്‍ ധാരാളം പേരെ നദികടത്തിവിടുന്നുണ്ട്. അയാളെയും ആ കടത്തുകാരന്‍ നദി കടത്തി അക്കരെയെത്തിച്ചു. പ്രായമായതിനുശേഷം അയാള്‍ വീണ്ടും ആ നദിക്കരയിലെത്തി. തന്റെ ചെറുപ്പകാലത്ത് അയാളെ നദികടത്തിവിട്ടത് ആ കടത്തുകാരന്‍ ഓര്‍ത്തു. അന്നത്തെപോലെ അയാളെ വീണ്ടും കടത്തുകാരന്‍ നദി കടത്തിവിട്ടു. അയാള്‍ക്ക് ഭക്ഷണവും തലചായ്ക്കാനൊരിടവും നല്‍കി. അന്ന് വൈകുന്നേരം അയാള്‍ തന്റെ യാത്രകളെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചുമെല്ലാം കടത്തുകാരനോട് പറഞ്ഞു. ആ കടത്തുകാരന്റെ ഏറ്റവും വലിയ മികവ് അദ്ദേഹം നല്ലൊരു കേള്‍വിക്കാരനായിരുന്നു എന്നതായിരുന്നുവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. വളരെ കുറച്ച് പേര്‍ക്ക് മാത്രമുളള സിദ്ധി. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും തന്റെ ഓരോ വാക്കും അദ്ദേഹം അപ്പാടെ ഉള്‍ക്കൊണ്ടതായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒരു നല്ല കേള്‍വിക്കാരന്‍ എങ്ങനെയായിരി്ക്കണമെന്ന സത്യമാണ് അന്ന് അയാള്‍ തിരിച്ചറിഞ്ഞത്. നല്ല കേള്‍വിക്കാരനാകാന്‍ എളുപ്പമല്ല. പലരും കേള്‍ക്കുന്നത് മനസ്സിലാക്കാനല്ല, മറുപടിനല്‍കാനാണ്.. നല്ല കേള്‍വിക്കാരന്റെ സാന്നിധ്യത്തില്‍ പറയുന്നയാളില്‍ തോന്നുക താന്‍ പറയുന്നതല്ലാതെ മറ്റൊന്നും ഈ ലോകത്തിലില്ല എന്നതാണ്. ആ തോന്നല്‍ ഉളവാക്കാന്‍ കഴിയുമ്പോഴാണ് നമുക്ക് നല്ല കേള്‍വിക്കാരനായിമാറാന്‍ സാധിക്കുക. വാക്കുകള്‍ കേള്‍ക്കുകയും അവ മനസ്സിലാക്കുകയും മാത്രമല്ല കേള്‍വി, സംസാരിക്കുന്നയാളിന്റെ മനസ്സ് പിടിച്ചെടുക്കുകയും സംഭാഷണത്തിലെ വാക്കുകള്‍ക്കുപരി ആ വാക്കുകള്‍ക്ക് പിന്നിലെ ആശയലോകം കണ്ടെത്തുകയും വികാരങ്ങള്‍ തൊട്ടറിയുകയും ചെയ്യുമ്പോഴാണ് ഒരാള്‍ നല്ലൊരു കേള്‍വിക്കാരനാകുന്നത്. നമുക്ക് മനസ്സറിഞ്ഞ് കേള്‍ക്കാം.. നല്ലൊരു കേള്‍വിക്കാരനാകാം – ശുഭദിനം.