◾https://dailynewslive.in/ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ‘പ്ലാന്‍ 63’ ന് ഹൈക്കമാന്റ് പിന്തുണയെന്ന് റിപ്പോര്‍ട്ടുകള്‍. 2001ല്‍ കോണ്‍ഗ്രസ് നേടിയ 63 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നാണ് സതീശന്‍ അറിയിച്ചത്. ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ ഇതാര് എവിടെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു എപി അനില്‍കുമാര്‍ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്റെ പ്ലാന്‍ 63 എന്നാണ് രാഷ്ട്രീയകാര്യസമിതിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം വകവെക്കാതെ മുന്നോട്ട് പോകാനുളള നിര്‍ദ്ദേശമാണ് സതീശന് ഹൈക്കമാന്റില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം.
◾https://dailynewslive.in/
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം ദേശാഭിമാനിയില്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും ലേഖനത്തില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 22 ലെ വിജയി : സുനീഷ്‌കുമാര്‍, കാരക്കാട്, കോട്ട പോസ്റ്റ്, ചെങ്ങന്നൂര്‍, ആലപ്പുഴ*
◾https://dailynewslive.in/ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ എലപ്പുള്ളിയിലെ ബ്രൂവറി വിവാദം കത്തുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എക്‌സൈസ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് അറിയിച്ചു. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച നടന്നത് .
◾https://dailynewslive.in/ എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സിപിഐ വികസന വിരുദ്ധരല്ലെന്നും പക്ഷേ ഏത് വികസനമായാലും അത് കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ എലപ്പുള്ളി മദ്യനിര്‍മ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി. കമ്പനി മഴ വെള്ള സംഭരണിയില്‍ നിന്ന് വെള്ളം എടുക്കുമെന്നും കമ്പനിയുടെ പ്രവര്‍ത്തനത്തിന് 5 ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും ഒയാസിസ് പറയുന്നു. ഒപ്പം പ്രദേശത്തെ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നു.
◾https://dailynewslive.in/ എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെ പാലക്കാട് രൂപത. സര്‍ക്കാര്‍ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ വന്യമൃഗശല്യം ഒഴിവാക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
◾https://dailynewslive.in/ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ വിവാദത്തില്‍ കലാ രാജുവിന് മറുപടിയുമായി സിപിഎം. കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്ന് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കില്‍ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറഞ്ഞില്ലെന്നും സംഭവ ദിവസം കലാ രാജു പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോള്‍ അനാരോഗ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നുമാണ് വിമര്‍ശനം.
◾https://dailynewslive.in/ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ അയച്ചത്.
◾https://dailynewslive.in/ കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് തന്നെ കബളിപ്പിച്ചുവെന്ന് വ്യക്തമാക്കി കല രാജു സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്. കുടുംബത്തിന്റെ കടബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വം സ്ഥലം വില്‍പ്പിച്ചുവെന്നാണ് പരാതി..
◾https://dailynewslive.in/ എറണാകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നിലവിലെ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ തുടരാനാണ് സാധ്യത. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
◾https://dailynewslive.in/ വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്റെ പാര്‍ട്ടിക്കും ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാര്‍ത്തയാണ്. നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
◾https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിന്‍വലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്.
◾https://dailynewslive.in/ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎല്‍എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍വയലിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. ഇന്നുമുതല്‍ മൂന്നുദിവസം തുടര്‍ച്ചയായി എംഎല്‍എയെ ചോദ്യം ചെയ്യാമെന്നാണ് കോടതി നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ ഐസി ബാലകൃഷ്ണനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാനാണ് സാധ്യത. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും.
◾https://dailynewslive.in/ കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് എം ഇടത് സര്‍ക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ മറുപടി നല്‍കി.
◾https://dailynewslive.in/ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. കേസില്‍ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അതേസമയം ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
◾https://dailynewslive.in/ തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് പുതിയ മെട്രോ ലൈന്‍ പണിയണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈന്‍ പണിയുകയാണങ്കില്‍ യാത്രാ ദൂരവും ചിലവും സമയവും ലാഭിക്കാന്‍ കഴിയുമെന്നായിരുന്നു നിയമസഭയില്‍ തിരൂര്‍ എംഎല്‍എ പറഞ്ഞത്. ഒരു അംഗത്തിന് ഏതു കാര്യവും സഭയില്‍ ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
◾https://dailynewslive.in/ നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് കുപിതനായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോഴാണ് സ്പീക്കര്‍ ഇടപെട്ടത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഇരുവശത്തുമായി നിന്ന് ബഹളം വെച്ചെങ്കിലും സ്ഥിതി കലുഷിതമാക്കാതെ മാത്യു കുഴല്‍നാടന്‍ തന്റെ പ്രമേയ അവതരണം പൂര്‍ത്തിയാക്കി.
◾https://dailynewslive.in/ വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികള്‍. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ബെന്നി പറഞ്ഞു.പനമരം സ്വദേശികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ ശിഹാബ് അക്ഷയ് ഇര്‍ഷാദ് സനല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.സംഭവദിവസം തന്നെ പ്രതിയെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിരുന്നു.
◾https://dailynewslive.in/ നെയ്യാര്‍ വലിയ വിളാകം കടവില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ല. നെയ്യാറില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
◾https://dailynewslive.in/ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയന്‍. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ജിതിന്‍ ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
◾https://dailynewslive.in/ യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾https://dailynewslive.in/ ജമ്മു കാശ്മീരില്‍ നിഗൂഡ രോഗം ബാധിച്ച് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രജൗരി അധികൃതര്‍ ബാദല്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബര്‍ മുതല്‍, മൂന്ന് കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍ ‘നിഗൂഢ രോഗത്തിന്’ കീഴടങ്ങി മരിച്ചിരുന്നു.
◾https://dailynewslive.in/ ഡല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ഡല്‍ഹിയില്‍ ബിജെപി നടത്തും. എ എ പി സ്ഥാനാര്‍ഥികള്‍ക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവിധ റാലികളില്‍ ഇന്ന് പങ്കെടുക്കും. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കാളിയാകും. ഫെബ്രുവരി 5 നാണ് തിരഞ്ഞെടുപ്പ്
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ മധ്യവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാളാണ് പത്രികയിറക്കിയത്.
◾https://dailynewslive.in/ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകര്‍ത്താന്‍ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വകാര്യ നിമിഷങ്ങളെ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾https://dailynewslive.in/ ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ കാട്ടുതീ പടരുന്നത്.
◾https://dailynewslive.in/ അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഗേറ്റ് എന്നാണ് പ്രോജക്ടിന് പേര് നല്‍കിയിരിക്കുന്നത്. ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയില്‍ പങ്കാളിത്തം സാധ്യമാകുന്നതിനെക്കുറിച്ച് എന്‍വിഡിയയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ആയിരിക്കുമെന്നും കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നും ഈ പദ്ധതി അമേരിക്കയില്‍ 1,00,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അതേസമയം ട്രംപിന്റെ അടുത്ത അനുയായിയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഈ മെഗാ പ്രോജക്ടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. 2015 ല്‍ ഓപ്പണ്‍എഐ ആരംഭിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക് അതിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു. ലാഭേച്ഛയില്ലാത്ത ഒരു സംഘടനയായതിനാല്‍, ധനസഹായം ആവശ്യമായി വന്നപ്പോള്‍, ഇലോണ്‍ മസ്‌ക് പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ 2018 ല്‍ മസ്‌ക് ഓപ്പണ്‍എഐ വിട്ടു.
◾https://dailynewslive.in/ സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളില്‍ സാംസങ് ഗാലക്സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. നൗ ബ്രീഫ്, നൗ ബാര്‍, ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് എന്നീ എഐ ഫീച്ചറുകള്‍ തന്നെയാണ് എസ് 25 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. ഘട്ടം ഘട്ടമായി നിര്‍ദേശം നല്‍കുന്ന ലൈവ് വിഡിയോ, 20 ഭാഷകളിലേക്കുള്ള വിവര്‍ത്തനം ചെയ്യുന്ന ഡയറക്ട് ട്രാന്‍സ്‌ക്രിപ്റ്റ് സമ്മറി ഓപ്ഷന്‍ എന്നിവയും പ്രത്യേകതകളാണ്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റോട് കൂടിയാണ് ഗാലക്‌സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്സല്‍ അള്‍ട്രാവൈഡ് കാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്. ഗാലക്സി എസ് 25 ബേസിക് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 92,999 രൂപയുമാണ്. ഐസി ബ്ലൂ, സില്‍വര്‍ ഷാഡോ, നേവി, മിന്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് എസ് 25 ലഭ്യമാണ്. എസ് 25 പ്ലസ് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന്റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,11,999 രൂപയാണ്. നേവി, സില്‍വര്‍ ഷാഡോ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ് 25 പ്ലസ് ലഭ്യമാകും. സാംസങ് ഗാലക്സി എസ് 25 അള്‍ട്ര മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,65,999 രൂപയുമാണ്. ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്‌സില്‍വര്‍, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളില്‍ അള്‍ട്ര മോഡല്‍ ലഭ്യമാവും.
◾https://dailynewslive.in/ വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉത്തേക്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ഛാവ’ ട്രെയിലര്‍ എത്തി. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഔറംഗസേബ് ആയി അക്ഷയ് ഖന്ന അഭിനയിക്കുന്നു. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. 1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. ഫെബ്രുവരി 14-നാണ് ചിത്രം തിയറ്ററുകളിലെത്തുക.
◾https://dailynewslive.in/ അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘പര്‍ദ്ദ’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്നതാകും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പര്‍ദ്ദ ഉടന്‍ തിയറ്ററുകളില്‍ എത്തും. ‘പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. പര്‍ദ്ദയില്‍ നടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പര്‍ദ്ദ’യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏഴ് മോഡലുകളുടെ പ്രത്യേക പതിപ്പുകള്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഇതിനകം വില്‍പ്പനയ്ക്ക് ലഭ്യമായ ഈ കാറുകളിലെ മിക്ക മാറ്റങ്ങളും ബാഹ്യഭാഗത്താണ് വരുത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ടര്‍ബോ എഡിഷനും ഇതില്‍ ഉള്‍പ്പെടുന്നു. മാരുതി ഫ്രോങ്ക്സില്‍, ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. ആദ്യത്തേതില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു, അത് പരമാവധി 100 ബിഎച്ച്പി കരുത്തും 148 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. മറ്റൊന്നില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു, അത് പരമാവധി 90 ബിഎച്ച്പി കരുത്തും 113 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഇതിനുപുറമെ, കാറില്‍ സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്. സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും എസ്യുവിയില്‍ നല്‍കിയിട്ടുണ്ട്. മാരുതി ഫ്രോങ്ക്സിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 7.51 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 13.04 ലക്ഷം രൂപ വരെയാണ്.
◾https://dailynewslive.in/ അഫ്ഗാന്‍സ്ത്രീകളുടെ രഹസ്യകവിതകള്‍. ഭൂരിഭാഗവും നിരക്ഷരര്‍ സൃഷ്ടിച്ചതും വാമൊഴിയായി രൂപപ്പെട്ടതുമാണ് ലാന്‍ദേ കവിതകള്‍. പ്രണയം, വേര്‍പിരിയല്‍, യുദ്ധം, മാതൃഭൂമി- ഇവയാണ് ലാന്‍ദേയുടെ വിഷയങ്ങള്‍. ലാന്‍ദേകള്‍ സമകാലിക പഷ്തൂണ്‍ ജീവിതത്തെയും മൂന്നുപതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ ആഘാതത്തെയും പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യത്തിന് എതിരെ സ്ത്രീകളുടെ വികാരവിചാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ലാന്‍ദേ കവിതകളുടെ സമാഹാരം. ‘അഫ്ഗാന്‍ പെണ്‍കവിതകള്‍’. പരിഭാഷ – സിദ്ദിഹ. മാതൃഭൂമി. വില 102 രൂപ.
◾https://dailynewslive.in/ കാലാവസ്ഥ മാറി തുടങ്ങിയതോടെ കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യൂമോണിയ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബാക്ടീരിയ, വൈറസ്, ഫംഗസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് വോക്കിങ് ന്യൂമോണിയ. വോക്കിങ് ന്യൂമോണിയ സാധാരണ ന്യൂമോണിയ പോലെ തീവ്രമല്ല. അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് വലിയരീതിയില്‍ ബാധിക്കണമെന്നില്ല. ജലദോഷം, അലര്‍ജി എന്നൊക്കെ തെറ്റിദ്ധരിക്കാനും സാധ്യത കൂടുതലാണ്. ഇത് പകരുന്ന രോഗമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നതാണ് ന്യൂമോണിയയില്‍ നിന്ന് ഇതിനുള്ള വ്യത്യാസം. വോക്കിങ് ന്യൂമോണിയ ആര്‍ക്ക് വേണമെങ്കിലും വരാം. എന്നാല്‍ രണ്ട് വയസിന് താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ളവരിലുമാണ് രോഗസാധ്യത കൂടുതല്‍. കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ആസ്മയുള്ളവരിലും പുകവലിക്കുന്നവരിലും വോക്കിങ് ന്യൂമോണിയ വരാം. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും രോഗവ്യാപനം വര്‍ധിപ്പിക്കും. തൊണ്ട വേദന, ക്ഷീണം, നെഞ്ചു വേദന, നേരിയ പനി, ചുമ, തുമ്മല്‍, തലവേദന എന്നിവയാണ് വോക്കിങ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. ചുമ നീണ്ട കാലം നിലനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടണം. രോഗികള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗാണുക്കള്‍ ശ്വാസകോശത്തിലൂടെ ഉള്ളില്‍ പ്രവേശിക്കാം. ശ്വുചിത്വം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും രോഗം ബാധിക്കുന്നത് തടയാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.50, പൗണ്ട് – 106.40. യൂറോ – 89.95, സ്വിസ് ഫ്രാങ്ക് – 95.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.18, ബഹറിന്‍ ദിനാര്‍ – 229.50, കുവൈത്ത് ദിനാര്‍ -280.64, ഒമാനി റിയാല്‍ – 224.72, സൗദി റിയാല്‍ – 23.06, യു.എ.ഇ ദിര്‍ഹം – 23.55, ഖത്തര്‍ റിയാല്‍ – 23.61, കനേഡിയന്‍ ഡോളര്‍ – 60.10.