◾https://dailynewslive.in/ വോട്ടെടുപ്പിന്റെ നടത്തിപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ അടക്കം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണെന്നും ഹരിയാന തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും ഇതെല്ലാം സംശയങ്ങള്‍ സൃഷ്ടിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ട് മോഷണം എന്ന പേരില്‍ പ്രസന്റേഷന്‍ കാണിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആരോപണം ഉന്നയിച്ചത്.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്‍ നടന്ന എം എസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾https://dailynewslive.in/ ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തി, മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിനെ അവസരമായി കണ്ട് മുന്നേറ്റം നടത്തണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി ട്രംപിന്റെ നീക്കത്തെ കാണണമെന്നും ഇത് ഊര്‍ജമാക്കിയെടുത്ത് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ഓഗസ്റ്റ് 12 വരെ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്.
◾https://dailynewslive.in/ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓഗസ്റ്റ് 9, 10 തിയതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടര്‍ പട്ടിക പുതുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
◾https://dailynewslive.in/ കേരള സാങ്കേതിക സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയര്‍ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മതില്‍ ചാടിക്കടന്ന് അകത്തു കയറിയ മുഴുവന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് വിസിയുടെ മുറിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തു.
◾https://dailynewslive.in/ മെസിയെ ക്ഷണിക്കാനെന്ന പേരില്‍ 2024 സെപ്തംബറില്‍ കായിക മന്ത്രി വി.അബ്ദുഹിമാന്‍ നടത്തിയ സ്പെയിന്‍ യാത്രക്ക് സര്‍ക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിന്‍ സന്ദര്‍ശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ 30 വര്‍ഷം മുന്‍പ് തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നുണപ്രചാരണം നടത്തുന്നതായി സി സദാനന്ദന്‍ എംപി. കണ്ണൂര്‍ പെരിഞ്ചേരിയിലെ സിപിഎം നേതാവ് ജനാര്‍ദ്ദന് മര്‍ദ്ദനമേറ്റതില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് വിശദീകരണം. സി സദാനന്ദന്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന പി ജയരാജന്റെ പ്രസ്താവനയിലാണ് രാജ്യസഭാ എംപിയുടെ ഫേസ് ബുക്ക് കുറിപ്പ്
◾https://dailynewslive.in/ ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹര്‍ജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടര്‍നടപടികള്‍ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
◾https://dailynewslive.in/ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ തനിക്കെതിരെ ഉയര്‍ന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്ന് നടി ശ്വേത മേനോന്‍ വ്യക്തമാക്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ശ്വേതയുടെ ചില സിനിമകള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
◾https://dailynewslive.in/ ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്നും അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ലെന്നും മറിച്ച് സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തതെന്നും അതില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നാണ് ദേവന്റെ പ്രതികരണം.
◾https://dailynewslive.in/ നടി ശ്വേതാ മേനോന് എതിരായ കേസില്‍ പ്രതികരണവുമായി നടന്‍ രവീന്ദ്രന്‍. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞ വിഷയത്തില്‍ ഷാജി കോടന്‍കണ്ടത്ത് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെ കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഷാജി കോടന്‍കണ്ടത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞത്.
◾https://dailynewslive.in/ അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് നടന്‍ വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകന്‍ തന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്. സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പില്‍ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.
◾https://dailynewslive.in/ ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ റാപ്പര്‍ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
◾https://dailynewslive.in/ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്. കാക്കനാട് സൈബര്‍ പോലീസിന്റേതാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ പണമാവശ്യപ്പെട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഒന്നാം പ്രതി മിനു മുനീര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾https://dailynewslive.in/ തൃശ്ശൂര്‍ കോടാലി സ്‌കൂളില്‍ റൂഫ് വീണ സംഭവത്തില്‍ കോസ്റ്റ്ഫോര്‍ഡിനോട് റിപ്പോര്‍ട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്. സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും അറിയിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയ്ക്ക് കോസ്റ്റ്ഫോര്‍ഡ് ആണ് ബില്‍ഡിംഗ് നിര്‍മിച്ചത്. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായോ എന്നറിയാന്‍ രണ്ടു വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതിയെ കോസ്റ്റ് ഫോര്‍ഡ് പരിശോധനയ്ക്ക് നിയോഗിച്ചു.
◾https://dailynewslive.in/ ശബരിമല ക്ഷേത്രത്തിന്റെ അങ്കണത്തില്‍ സ്വാമി അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയ അനുമതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പരാതിയെത്തിയതിനെ തുടര്‍ന്നാണ് നടപടി.
◾https://dailynewslive.in/ പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ അധ്യാപികക്കെതിരെ വകുപ്പ് തല നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. മര്‍ദനമേറ്റ 6 വയസ്സുകാരന്റെ രണ്ടാനമ്മ കൂടിയാണ് അധ്യാപിക. പെരിന്തല്‍മണ്ണ എഇഒക്ക് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ ഏറ്റുമാനൂര്‍ ജയ്നമ്മ തിരോധാന കേസില്‍ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
◾https://dailynewslive.in/ കാട്ടുപന്നി ആക്രമണത്തില്‍ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂര്‍ അമല്‍ കോളേജിലെ അധ്യാപകന്‍ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്‌കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകന്‍ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ കൊല്ലം കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്.
◾https://dailynewslive.in/ ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ പരിക്കേറ്റവരുടെ ആദ്യ സംഘത്തെ ഡെറാഡൂണില്‍ എത്തിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ വ്യോമമാര്‍ഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മലയാളികളായ 28 പേര്‍ ഗംഗോത്രിയിലെ ക്യാമ്പില്‍ ഉണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് ദുരന്തത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയായെന്ന് പരിസ്ഥിതി വിദഗ്ധര്‍. കേന്ദ്രസര്‍ക്കാരിന്റെ ചാര്‍ധാം ഹൈവേ പദ്ധതിയിലെ നിര്‍മ്മാണ പ്രവൃത്തികളും ഖീര്‍ ഗംഗ നദീതീരം കേന്ദ്രീകരിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഭഗീരഥി എക്കോ സെന്‍സിറ്റീവ് മേഖലയിലെ നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി സ്നേഹികള്‍ നിയമ പോരാട്ടം നടത്തിയെങ്കിലും കമ്പനി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തരയോടെ ഉദ്ദം പൂരില്‍ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
◾https://dailynewslive.in/ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരായ യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഔദ്യോഗികവസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കേസില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത ആഭ്യന്തര സമിതിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. തിരുപ്പൂരില്‍ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂര്‍ സ്വദേശിയായ മണികണ്ഠന്‍ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ചുവെന്നും വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഐ യെ വെടിവെച്ച കേസില്‍ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 11,535 കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഏകദേശം 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് റെയില്‍വേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ രാജസ്ഥാനിലെ കുമാവാസില്‍ 25 ലേറെ തെരുവ് നായകളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഓഗസ്റ്റ് 2, 3 തിയ്യതികളിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങള്‍ ജമ്മു കശ്മീരില്‍ നിരോധിച്ചു. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകമടക്കമാണ് നിരോധിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങള്‍ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി.
◾https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവന്‍ വിഠല്‍ ഗൗഡയുടെ വാഹനം തകര്‍ത്തു. ധര്‍മ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകര്‍ത്തത്. ഇന്നലെ നാല് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും, സീറ്റുകള്‍ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധര്‍മ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.
◾https://dailynewslive.in/ വിക്കിമാനിയ 2025 അന്താരാഷ്ട്ര സമ്മേളനത്തില്‍ പഞ്ചാബ് സ്വദേശിനിയും സന്നദ്ധപ്രവര്‍ത്തകയായ വിക്കിപീഡിയ വോളണ്ടിയര്‍ നിതേഷ് ഗില്ലിന് ‘വിക്കിമീഡിയന്‍ ഓഫ് ദഇയര്‍ അവാര്‍ഡ്’ വിഭാഗത്തില്‍ ഓണററി മെന്‍ഷന്‍. വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സിന്റെ നേതൃത്വത്തില്‍ നെയ്‌റോബിയില്‍ നടന്ന 20-ാമത് വിക്കിമാനിയ സമ്മേളനത്തിലാണ് അംഗീകാരം സമ്മാനിച്ചത്.
◾https://dailynewslive.in/ 95-ാമത് സൗദി ദേശീയ ദിനത്തിനായുള്ള ഔദ്യോഗിക മുദ്രയും സ്ലോഗനും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷ പ്രമേയത്തിലുള്ള മുദ്ര സൗദിയുടെ 95 വര്‍ഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പൊതുവിനോദ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് വ്യക്തമാക്കി
◾https://dailynewslive.in/ ഘാനയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. പ്രതിരോധ മന്ത്രി എഡ്വാര്‍ഡ് ഒമാനെ ബോആമ, ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുഹമ്മദ് എന്നിവരടക്കമുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രിതല സംഘം സൈനിക ഹെലികോപ്ടറില്‍ സഞ്ചരിച്ചത്.
◾https://dailynewslive.in/ പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഈ മാസം വീണ്ടും യുഎസ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വാഷിംഗ്ടണിലേക്ക് പോകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനാണ് മുനീര്‍ എത്തുന്നത്.
◾https://dailynewslive.in/ അമേരിക്കയിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ 5 സൈനികര്‍ക്ക് പരിക്ക്. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തില്‍ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികര്‍ക്ക് പരിക്കേറ്റത്. സൈനികരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. പട്ടാളക്കാരന്‍ തന്നെയാണ് ഇതര സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കോര്‍ണേലിയസ് റാഡ്‌ഫോര്‍ഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നില്‍.
◾https://dailynewslive.in/ ഓവല്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേരെ ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ ഷാബിര്‍ അഹമ്മദ്. ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം നടത്തിയതായി ഷാബിര്‍ ആരോപിച്ചു. പന്തിന്റെ തിളക്കം നിലനിര്‍ത്താനായി ഇന്ത്യ വാസലിന്‍ ഉപയോഗിച്ചതായാണ് മുന്‍ പാക് താരത്തിന്റെ ആരോപണം. ഓവല്‍ ടെസ്റ്റിലെ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് തൊട്ടു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,400 രൂപയും പവന് 160 രൂപ വര്‍ധിച്ച് 75,200 രൂപയുമായി. ഇതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ പവന് 75,040 രൂപയെന്ന റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ് സ്വര്‍ണം. ആറുദിവസം കൊണ്ട് പവന്‍ വിലയില്‍ 2,000 രൂപ വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.10 കോടി രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. 18 കാരറ്റു മുതല്‍ താഴോട്ടുള്ള സ്വര്‍ണ വിലയിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,715 രൂപയായി. 14 കാരറ്റിന് 20 രൂപ വര്‍ധിച്ച് 59,95 രൂപയും ഒമ്പത് കാരറ്റിന് 10 രൂപ ഉയര്‍ന്ന് 3,875 രൂപയുമായി. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് വില കൂടാനുള്ള പ്രധാന കാരണം. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്. ജൂണ്‍ 14 ന് അന്താരാഷ്ട്ര വില ഔണ്‍സിന് 3,500 ഡോളര്‍ തൊട്ടപ്പോള്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇതിനു മുമ്പ് സ്വര്‍ണ വില എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84ല്‍ ആയിരുന്നു.
◾https://dailynewslive.in/ അമേരിക്കയില്‍ ഉല്‍പാദന, തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനുള്ള സമ്മര്‍ദം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂട്ടിയതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തെത്തുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണത്തിന് 10,000 കോടി ഡോളര്‍ കൂടി ആപ്പിള്‍ അമേരിക്കയില്‍ നിക്ഷേപിക്കും. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ആപ്പിളിന്റെ നിക്ഷേപം 60,000 കോടി ഡോളര്‍ ആയി ഉയരും. ഈ വര്‍ഷം ആദ്യമാണ് 50,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. ആപ്പിളിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ അമേരിക്കയില്‍ 20,000 പുതിയ തൊഴില്‍ അവസരങ്ങളാണ് തുറക്കുക. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്നതാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. പുതിയ ഉടമ്പടി പ്രകാരം ആപ്പിളിന് അമേരിക്കയില്‍ നിര്‍മാണം വര്‍ധിപ്പിക്കേണ്ടി വരുമ്പോള്‍ അത് ഏഷ്യന്‍ രാജ്യങ്ങളെയാകും കൂടുതലായി ബാധിക്കുക.
◾https://dailynewslive.in/ ഫെയര്‍ബേ ഫിലിംസിന്റെ ഏറ്റവും പുതിയ സിനിമയായ ‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി. ഹര്‍ഷാദ് എഴുതി, മുഹസിന്‍ സംവിധാനം ചെയ്യുന്ന ‘വള’ എന്ന ചിത്രം, ഫെയര്‍ബേ ഫിലിംസിന്റെ ആദ്യ മലയാള സിനിമയാണ്. അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവര്‍ അബ്ദല്‍ ആണ്. ചിത്രത്തില്‍ വിജയരാഘവന്‍, ശാന്തി കൃഷ്ണ, ലുക്മാന്‍ ആവറാന്‍, രവീന രവി, ധ്യാന്‍ ശ്രീനിവാസന്‍, ശീതല്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഇത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചുറ്റുപാടിലാണ് ഗാനം ഒരുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഫ്നാസ് വി സിദ്ധിക്കും, പി ഹൈദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
◾https://dailynewslive.in/ അനുഷ്‌ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലര്‍ എത്തി. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌കയുടെ മാസ് അവതാരത്തെ സിനിമയില്‍ കാണാം. ഉയര്‍ന്ന ബജറ്റില്‍ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
◾https://dailynewslive.in/ ഇന്ത്യയില്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഫോക്‌സ്വാഗണ്‍ തങ്ങളുടെ പുതുതലമുറ എസ്യുവിയായ ടിഗ്വാന്‍ ആര്‍ ലൈനില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റില്‍, ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈനില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നുലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും. ഈ സമയത്ത്, എസ്യുവിയില്‍ രണ്ടുലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. സിബിയു ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡല്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും പ്രീമിയം എസ്യുവി ആണ്. 190 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ പവര്‍ട്രെയിനിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിരിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ എസ്യുവിയുടെ എക്‌സ്-ഷോറൂം വില 49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
◾https://dailynewslive.in/ അധികാരവര്‍ഗത്തിന്റെ ചവിട്ടടിയില്‍പ്പെട്ട ജന്മദുരിതങ്ങളുടെ കഥകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിര്‍ത്തഴുന്നേല്‍ക്കുന്ന കാലത്തിലൂടെയാണ് ഈ നോവല്‍ ശില്പത്തിന്റെ ഘടന. ദളിതജീവിതത്തിന്റെ ദയനീയക്കാഴ്ചകളും അധീശരുടെ മേല്‍ക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയില്‍ നിന്നും വാര്‍ന്നു വീഴുന്ന കാഴ്ച അതിമനോഹരമാണ്. സ്ത്രൈണതയുടെ കരുത്തും ചിന്താശേഷിയും മൂല്യബോധവും പ്രതികാരവും പ്രണയവും കൂട്ടിയിണക്കിയ പുലയത്തി വരും തലമുറയിലേക്കുക്കൂടി പകര്‍ന്നെടുക്കേണ്ട ദൃശ്യചാരുതയാണ്. ‘മട്ടുപ്പാവിലെ പുലയത്തി’. ദീപ്തി പത്മിനി. ഗ്രീന്‍ ബുക്സ്. വില 494 രൂപ.
◾https://dailynewslive.in/ കോവിഡ് രോഗികളില്‍ ഇനി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അടുത്തിടെ നടന്ന മെറ്റാ വിശകലനത്തില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. 2020 മുതല്‍ 2024 വരെയുള്ള കാലളവില്‍ കോവിഡ് വ്യാപനത്തിലും തീവ്രതയിലും മാറ്റം വന്നിരിക്കുന്നു. 2020-ലെ കോവിഡിന്റെ ആദ്യ തരം സമയത്ത് രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് ആഗോളതലത്തില്‍ സാഹചര്യം വളരെ അധികം മാറിയിരിക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ മഹാമാരിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് വികസിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഉണ്ടായ ശ്രദ്ധേയമായ മാറ്റങ്ങള്‍ മൊത്തത്തിലുള്ള അണുബാധ നിരക്കും രോഗ തീവ്രതയും കുറച്ചിട്ടുണ്ട്. ഏര്‍പ്പെടുത്തിയിരുന്ന അടിയന്തര നടപടികളും നീക്കം ചെയ്തു, കൂടാതെ കോവിഡ് രോഗികള്‍ക്കുള്ള പരിചരണം സാധാരണ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായി കൂടുതല്‍ സംയോജിപ്പിച്ചിരിക്കുന്നു. കോവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിലും കോവിഡിന് ശേഷമുള്ള അവസ്ഥയിലും നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാവുകയെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതില്‍ ക്ലിനിക്കുകള്‍, അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍, ഫെസിലിറ്റി മാനേജര്‍മാര്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി, രോഗപ്രതിരോധ ശേഷി, രോഗ തീവ്രത എന്നിവയില്‍ വൈറസ് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയും വിശകലനങ്ങളും കോവിഡ് ചികിത്സ മാനേജ്മെന്റ് രീതികളില്‍ തുടര്‍ച്ചയായ വികസനവും സുകാര്യതയും ഉറപ്പാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.73, പൗണ്ട് – 117.28, യൂറോ – 102.45, സ്വിസ് ഫ്രാങ്ക് – 108.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.28, ബഹറിന്‍ ദിനാര്‍ – 232.70, കുവൈത്ത് ദിനാര്‍ -287.15, ഒമാനി റിയാല്‍ – 228.16, സൗദി റിയാല്‍ – 23.38, യു.എ.ഇ ദിര്‍ഹം – 23.89, ഖത്തര്‍ റിയാല്‍ – 24.10, കനേഡിയന്‍ ഡോളര്‍ – 63.87.
*സീ വേള്‍ഡ് അബുദാബി*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -26*
അബുദാബിയിലെ യാസ് ദ്വീപില്‍ 2023 മെയ് 23 ന് തുറന്ന ഒരു സമുദ്രജീവി തീം പാര്‍ക്കും മൃഗ ഗവേഷണ, രക്ഷാപ്രവര്‍ത്തന, പുനരധിവാസ കേന്ദ്രവുമാണ് സീ വേള്‍ഡ് അബുദാബി .എട്ട് സമുദ്ര പരിതസ്ഥിതികള്‍ അല്ലെങ്കില്‍ ‘രാജ്യങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നവ ഈ പാര്‍ക്കില്‍ ഉള്‍പ്പെടുന്നു. അബുദാബി സമുദ്രം, പാര്‍ക്കിന്റെ ആദ്യ മണ്ഡലവും എക്‌സിറ്റും ഈ പ്രദേശമാണ്. അറേബ്യന്‍ വാസ്തുവിദ്യയും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള മൃഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു . സന്ദര്‍ശകര്‍ക്ക് സ്റ്റിംഗ്രേകളെയും നക്ഷത്രമത്സ്യങ്ങളെയും സ്പര്‍ശിക്കാനോ ഭക്ഷണം നല്‍കാനോ കഴിയുന്ന നാല് കുളങ്ങളുണ്ട്.ലോകത്തിലെ ഏറ്റവും വലിയ മള്‍ട്ടി-സ്പീഷീസ് അക്വേറിയം ഈ മേഖലയിലുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ പരിക്കേറ്റതും, അസുഖബാധിതരും, അനാഥരുമായ കടല്‍ജീവികളെ രക്ഷിക്കുന്നതിനായി 2023 ഫെബ്രുവരിയില്‍ യാസ് സീ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ആരംഭിച്ചു . മേഖലയിലെ ഇത്തരത്തിലുള്ള ഒരേയൊരു കേന്ദ്രമായ ഈ കേന്ദ്രം, ആരോഗ്യമുള്ള മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുനരധിവസിപ്പിക്കുന്നതിലും തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുഎഇയുടെ സമുദ്ര വന്യജീവികളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും ഇത് ശ്രമിക്കുന്നു. വൈവിധ്യമാര്‍ന്ന സമുദ്ര സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമായ ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള, മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സമുദ്രജീവി തീം പാര്‍ക്ക് എന്ന പദവി സീ വേള്‍ഡ് അബുദാബിക്ക് സ്വന്തമാണ്. സംവേദനാത്മക അനുഭവങ്ങളിലൂടെയും സമര്‍പ്പിത ഗവേഷണ-രക്ഷാ കേന്ദ്രത്തിലൂടെയും വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും സീ വേള്‍ഡ് അബുദാബി മുന്‍ഗണന നല്‍കുന്നു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*