yt cover 1

https://dailynewslive.in/ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നത് തൊഴിലില്ലായ്മയിലുള്ള നിരാശയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമെന്ന് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ കൂടുകയാണെന്നും, യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നല്‍കി അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അര മണിക്കൂറോളം നേരം പാര്‍ലമെന്റില്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോര്‍ജ്.

*തിരുപ്പതി യാത്ര ഫോര്‍ച്ചൂണിനൊപ്പം*

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വൈഷ്ണവ ക്ഷേത്രമായ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രത്തിലേക്ക് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല. ഏപ്രില്‍ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികള്‍. എംബിഎ മൂന്നാം സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.

https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

https://dailynewslive.in/ തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇതുകൂടാതെ മനുഷ്യ -വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

*അമല ആശുപത്രി വാര്‍ത്തകള്‍*

വൃക്ക, മൂത്രസഞ്ചി, പ്രോസ്റ്റേറ്റ്, വൃഷണം, അഡ്രീനൽ ഗ്രന്ഥി, മറ്റ് ജനനേന്ദ്രിയ-മൂത്രാശയ അർബുദങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള ഒരു പ്രത്യേക വിഭാഗമാണ് യൂറോ-ഓങ്കോളജി. സങ്കീർണ്ണമായ കാൻസറുകളുടെ റോബോട്ടിക്-സർജറി, ലാപ്രോസ്കോപ്പിക് സർജറി തുടങ്ങിയ കാൻസറുകളുടെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഫെലോഷിപ്പ് പരിശീലനം നേടിയവരാണ് യൂറോ-ഓങ്കോളജിസ്റ്റുകൾ. യൂറോ-ഓങ്കോളജി വിഭാഗത്തിൽ, യൂറോ-ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ, റേഡിയേഷൻ-ഓങ്കോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ, മോളിക്യുലാർ ഓങ്കോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന മൾട്ടിസ്പെഷ്യാലിറ്റി ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് യൂറോ ഓൺകോളജി സെന്റര് ആണ് അമലയിലെ ഡോ മിഥുൻ പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.

*കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക. 0487-2304000/2304170*

https://dailynewslive.in/ ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.

https://dailynewslive.in/ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും.

https://dailynewslive.in/ എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തി. ലൈസന്‍സ് ലഭിച്ചാല്‍ ഇന്ന് രാവിലെ മുതല്‍ ഈ പതിപ്പിന്റെ പ്രദര്‍ശനം ആരംഭിക്കും.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. രാഷ്ട്രീയത്തിനതീതമായി മുനമ്പത്തെ ജനങ്ങള്‍ക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി ബില്ലിനെ അനുകൂലിക്കണം എന്നാണ് അഭ്യര്‍ത്ഥന. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഒരുമിച്ച് മുന്നോട്ട് വന്നിരിക്കുന്ന വിഷയമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

https://dailynewslive.in/ സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മല്ലികാ സുകുമാരനുമായി ഫോണില്‍ സംസാരിച്ചുവെന്നും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ മലയാള സിനിമാ വ്യവസായത്തില്‍ അവിഭാജ്യ ഘടകമാണമെന്നും ഇരുവര്‍ക്കും പിന്തുണയെന്നും മന്ത്രി പറഞ്ഞു. സൈബര്‍ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ കേരളത്തില്‍ വിലപ്പോവില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആശാസമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യക്കാരി സാറാ ജോസഫ്. ആശാപ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കൂവെന്നും നമ്മുടെയൊക്കെ ചോറില്‍ തലമുടി പാറി വീഴുന്നു സാര്‍ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു.

https://dailynewslive.in/ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടല്‍ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്.

https://dailynewslive.in/ സിപിഎമ്മില്‍ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റെയും പാര്‍ട്ടിയുടെയും ശത്രുക്കള്‍ ആണെന്നും എം എ ബേബി പറഞ്ഞു. പാര്‍ട്ടി കൂട്ടായ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്നും തുടര്‍ച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 6 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

https://dailynewslive.in/ കടയ്ക്കാവൂര്‍ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയില്‍ വെളിപ്പെടുത്തിയതില്‍ യൂ ട്യൂബര്‍ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,384 പേരെ തിങ്കളാഴ്ച പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. 7.65 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തയ്വാന്‍ സ്വദേശികളായ സുങ് മു ചി (മാര്‍ക്ക്-42), ചാങ് ഹോ യുന്‍ (മാര്‍ക്കോ-34), ഇന്ത്യന്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദര്‍ (29) എന്നിവരെ കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി.

https://dailynewslive.in/ ഡീസലിന്റെ വില്‍പ്പന നികുതി 21.17 ശതമാനം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ലിറ്ററിന് 2 രൂപവര്‍ധിച്ച് 91.02 രൂപയായി ഉയര്‍ന്നു. 2024 ജൂണ്‍ 15 ന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയര്‍ത്തിയത്. വര്‍ധനവിന് ശേഷവും, അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസല്‍ വില കുറവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിലവര്‍ധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.

https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ ഇന്നവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.

https://dailynewslive.in/ 2020 ല്‍ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും മറ്റുള്ളവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ദില്ലിയിലെ കോടതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്.

https://dailynewslive.in/ ഗുജറാത്തിലെ ദീസയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാര്‍ ലൈസന്‍സില്ലാതെയാണ് പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെ ആറസ്റ്റു ചെയ്തു.

https://dailynewslive.in/ ജാര്‍ഖണ്ഡില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എന്‍ടിപിസിയുടെ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിന്‍ എത്തിയതോടെയാണ് അപകടമുണ്ടായത്.

https://dailynewslive.in/ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി. ബില്ലിനെ ഒരേശബ്ദത്തില്‍ എതിര്‍ക്കാന്‍ ചൊവ്വാഴ്ച, പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍ തീരുമാനമായി. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗംചേര്‍ന്നത്.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മത്സരം വരുതിയിലാക്കി. 34 പന്തില്‍ 69 പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും 28 പന്തില്‍ പുറത്താവാതെ 52 ശ്രയസ് അയ്യരുടേയും ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്. ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍.

https://dailynewslive.in/ വോഡഫോണ്‍ ഐഡിയയുടെ സ്‌പെക്ട്രം കുടിശിക ഓഹരികളാക്കി മാറ്റാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. 36,950 കോടി രൂപ കുടിശ്ശികയാണ് ഓഹരികളാക്കി മാറ്റുന്നത്. ഓഹരികളാക്കി മാറ്റിയാല്‍ കമ്പനിയിലുളള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 48.99 ശതമാനമായി ഉയരും. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രൊമോട്ടര്‍മാര്‍ നിലനിര്‍ത്തുന്നതാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയുളള വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം നല്‍കുന്നതാണ് നടപടി. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളാണ് പുറപ്പെടുവിക്കുക. സെബി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഓഹരികള്‍ ഇഷ്യു ചെയ്യും. കേന്ദ്ര മന്ത്രിസഭയുടെ 2021 ലെ സപ്പോര്‍ട്ട് പാക്കേജിന് കീഴിലാണ് നടപടി സ്വീകരിക്കുന്നത്. മൊറട്ടോറിയം കാലയളവിന്റെ അവസാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് മാറ്റിവച്ച സ്പെക്ട്രം പേയ്‌മെന്റ് കുടിശികകള്‍ ഓഹരിയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതാണ് ഈ പാക്കേജ്. കേന്ദ്ര നടപടി ഓഹരികളുടെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. കമ്പനിയുടെ മേലുള്ള അടിയന്തര സാമ്പത്തിക ബാധ്യത നിലവില്‍ ഒഴിവായിട്ടുണ്ടെങ്കിലും 4ജി, 5ജി നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് പുതിയ ഫണ്ട് കണ്ടെത്തുന്നതിന് വി.ഐ ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരുന്നുണ്ട്.

https://dailynewslive.in/ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന ‘സാരി’ എന്ന ചിത്രം റിലീസ് ചെയ്യാന്‍ ഇനി മൂന്ന് ദിനം. മലയാളിയായ ആരാധ്യ ദേവിയാണ്(ശ്രീലക്ഷ്മി സതീഷ്) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ 4ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സ്നേഹം മൂവീസ്, സന്‍ഹാ സ്റ്റുഡിയോ റിലീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

https://dailynewslive.in/ പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘സ്പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്റെ പേര്. ടോം ഹോളണ്ട് സ്പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സിനിമാകോണില്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച സംവിധായകന്‍ ഡെസ്റ്റിന്‍ ഡാനിയേല്‍ ക്രെട്ടണ്‍ പറഞ്ഞത്. മാറ്റ് ഡാമണ്‍, സെന്‍ഡായ, ആനി ഹാത്തവേ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റഫര്‍ നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള്‍ ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ സ്പൈഡര്‍മാന്റെ പുതിയ ചിത്രത്തില്‍ എത്തും. അടുത്തവര്‍ഷം ജൂലൈ 31നായിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് വിവരം. നേരത്തെ 2025ല്‍ നിശ്ചയിച്ചിരുന്ന ചിത്രം നീണ്ടുപോവുകയായിരുന്നു. സ്പൈഡര്‍മാന്‍: ഹോംകമിംഗ് (2017), സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019), സ്പൈഡര്‍മാന്‍: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡര്‍മാന്‍ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റര്‍ പാര്‍ക്കറായി അഭിനയിച്ചത്. സ്പൈഡര്‍മാന്റെ അവസാനത്തെ ചിത്രം ആഗോളതലത്തില്‍ 1 ബില്യണ്‍ ഡോളറിലധികം നേടിയിരുന്നു.

https://dailynewslive.in/ 2017 ല്‍ ആണ് ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായി ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവി അവതരിപ്പിച്ചത്. തുടക്കത്തില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയത്. വിപണിയില്‍ എത്തിയതിനുശേഷം 2023 ല്‍ ഒരു പ്രധാന അപ്‌ഡേറ്റ് ഉള്‍പ്പെടെ ഈ എസ്യുവി നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍, ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ടിഗ്വാനെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 38.17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത എലഗന്‍സ് വേരിയന്റിലാണ് ഇത് അവസാനമായി ലഭ്യമായിരുന്നത്. പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ മോഡലിന്റെ വില്‍പ്പന അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ടിഗ്വാനില്‍ ഉപയോഗിച്ചിരുന്നത്. ഈ എഞ്ചിന്‍ പരമാവധി 187 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുമായി ഈ മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. ഏകദേശം 7.7 മുതല്‍ 8.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

https://dailynewslive.in/ രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പുപാത തുറന്നു. എസ്‌കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം. ‘മൂന്നാര്‍ – കൊടൈക്കനാല്‍ കാ നനപ്പാതകളില്‍’. എന്‍.എ നസീര്‍. മാതൃഭൂമി. വില 161 രൂപ.

https://dailynewslive.in/ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ. തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാല്‍ ഇതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു. നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തില്‍ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ഞരമ്പുകള്‍ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ദ്രാവകം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫില്‍ട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങള്‍ മൂത്രസഞ്ചിയില്‍ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *