◾https://dailynewslive.in/ അധികാരക്കൊതിയുള്ള പാര്‍ട്ടികളെ വോട്ടര്‍മാര്‍ തള്ളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊട്ട് ഉയര്‍ത്തുകയുമില്ലെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ തുറന്ന സംവാദങ്ങളെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നിരന്തരം തടസപ്പെടുത്തുന്നുവെന്നും ജനം തള്ളിയ ഇക്കൂട്ടര്‍ സഭയെ കൂടി മലീമസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ എം പിമാര്‍ക്ക് ഈ ബഹളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തുമെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതോടൊപ്പം പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും സ്ഥാന മാറ്റം വ്യക്തിപരമല്ലെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അത് അതനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 24 ലെ വിജയി : മുഹമ്മദ് ബഷീര്‍, വന്നത്തുകണ്ടി, കീഴരിയൂര്‍ പോസ്റ്റ്, കോഴിക്കോട്*
◾https://dailynewslive.in/ പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രാജിവക്കുമെന്ന വാര്‍ത്ത തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവെക്കുന്നില്ലെന്നും ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
◾https://dailynewslive.in/ കേരളത്തിലെ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്ന് സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍. ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇം?ഗ്ലീഷിലാണ് നല്‍കിയതെന്നും എന്‍ ശിവരാജന്‍ കണ്ടുകാണില്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘുനാഥിനെതിരെയും സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിനെതിരേയും വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍. തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടി വെക്കേണ്ടെന്നും രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് ആറ് മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ നഗരസഭയ്ക്ക് പിഴവില്ലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിയെന്നും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ലെന്നും അവര്‍ പറഞ്ഞു. നഗരസഭ ഭരണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഒരേ ആള്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടില്‍ എല്‍ഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോര്‍ച്ചയെന്ന് ബൂത്തുതല കണക്കുകള്‍. ബത്തേരിയിലെ 97 ബൂത്തുകളില്‍ ബിജെപിക്ക് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പറ്റയില്‍ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണ് സത്യന്‍ മൊകേരിയുടെ സ്ഥാനം.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രക്ഷാധികാരി ആയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന വിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും ബിജെപിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന വോട്ടുകള്‍ സതീശന്റെ പ്രസ്താവന വഴി അവര്‍ക്ക് ലഭിച്ചുവെന്നും റിയാസ് പറഞ്ഞു.
◾https://dailynewslive.in/ വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തന്റെ തുടര്‍ച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുകയെന്നും വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുന്‍പോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമര്‍ശനം ഉണ്ടാകുമെന്നും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലും പാലക്കാടും യുഡിഫിന് വന്‍ ഭൂരിപക്ഷമാണ് ഉള്ളതെന്നും ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്നും ഇന്ന് വന്ന കണക്ക് പ്രകാരം എല്‍ഡി എഫ് പലയിടത്തും മൂന്നാമതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾https://dailynewslive.in/ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമര്‍ശിച്ചിട്ടില്ലെന്നു ആവര്‍ത്തിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തന്റെ വാക്ക് മാധ്യമങ്ങളാണ് വളച്ചൊടിച്ചതെന്നും താന്‍ ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും അദ്ദേഹം ഇന്നും ആവര്‍ത്തിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് തനിക്കുമുള്ളതെന്നും ഒരു ആശയകുഴപ്പവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഹിയറിംഗില്‍ ഹാജരാകാതിരുന്ന ആറ് ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. വയനാട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോര്‍ത്ത് സോണ്‍ വിജിലന്‍സിലെയും രണ്ടുവീതം ഉദ്യോഗസ്ഥര്‍ക്കും എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പാലക്കാട് ഷോളയാര്‍ പൊലീസ് എസ്എച്ച്ഒ എന്നിവര്‍ക്കുമാണ് സമന്‍സ് അയച്ചിരിക്കുന്നത്.
◾https://dailynewslive.in/ കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. ഇവര്‍ക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കും. ഇതോടെ കേസില്‍ ആകെ അറസ്റ്റില്‍ ആയവരുടെ എണ്ണം 12 ആയി.
◾https://dailynewslive.in/ തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ മരം മുറിക്കാന്‍ നഗരസഭയില്‍ നിന്ന് കരാറെടുത്ത കവിയൂര്‍ സ്വദേശി പി കെ രാജന്‍ അറസ്റ്റിലായി. കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിന് കുറുകെ കയര്‍ കെട്ടിയത് അപകടകാരണമായെന്നും പൊലീസ് പറയുന്നു.
◾https://dailynewslive.in/ വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾https://dailynewslive.in/ അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും സസ്പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
◾https://dailynewslive.in/ കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്‌ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയര്‍ന്നത്.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
◾https://dailynewslive.in/ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കില്ലെന്ന് അജിത് പവാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തുടക്കത്തില്‍ തന്നെ വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഏക്നാഥ് ഷിന്‍ഡേ. മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളാണ് നേടിയത്. ഈ സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തമാകുകയാണ്.
◾https://dailynewslive.in/ ബെലാറസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാന്‍ഖാന്‍ അനുകൂലികളുടെ പ്രക്ഷോഭം. മാസങ്ങളായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ച് ആരംഭിച്ചതോടെ നഗരത്തിന്റെ അതിര്‍ത്തികള്‍ അടച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന്‍.
◾https://dailynewslive.in/ റഷ്യയില്‍ നിന്നുള്ള യാത്രാവിമാനത്തില്‍ തീപിടിത്തം. ഞായറാഴ്ച തുര്‍ക്കിയിലെ അന്റാലിയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തില്‍ തീപടര്‍ന്നത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്.
◾https://dailynewslive.in/ ബെര്‍ട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടണില്‍ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു. 100 എംഎം മഴയാണ് സൌത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും ചുരുങ്ങിയ സമയത്ത് പെയ്തതെന്നും ജീവന് ആപത്കരമായ സാഹചര്യമാണ് നേരിടുന്നതെന്നും സൌത്ത് വെയില്‍സിലെ രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ അമേരിക്കയില്‍ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിള്‍ ഒരാള്‍ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അണുബാധക്ക് കാരണമായെന്ന് കരുതുന്ന യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ റെഡി ടു ഈറ്റ് മീറ്റ് വിഭവങ്ങള്‍ യുഎസ് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചുവിളിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ മൂന്നാം ലോക മഹായുദ്ധം ഇതിനകം തുടങ്ങിയെന്ന് യുക്രൈന്റെ മുന്‍ സേനാ മേധാവി വലേരി സലുഷ്നി. വന്‍ശക്തികളായ റഷ്യയും യുഎസും യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാകുന്നത് ഇത് തെളിയിക്കുന്നുവെന്നും ഉത്തര കൊറിയ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ റഷ്യയുടെ പക്ഷത്താണെന്നും സലുഷ്നി പറയുന്നു.
◾https://dailynewslive.in/ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സിന്റെ കൂറ്റന്‍ജയം. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 238 റണ്‍സിന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. രണ്ടിന്നിംഗ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് മത്സരത്തിലെ താരം. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
◾https://dailynewslive.in/ യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം. ഉപയോക്താക്കളുടെ യുപിഐ ലൈറ്റ് ബാലന്‍സ് സെറ്റ് ചെയ്ത പരിധിയില്‍ താഴെ പോയാല്‍ സ്വമേധയാ റീച്ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്‍ ഇല്ലാതെ തന്നെ ചെറിയ ഇടപാടുകള്‍ യഥേഷ്ടം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് യുപിഐ ലൈറ്റ്. പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, ചെറിയ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ ദൈനംദിന ഇടപാടുകള്‍ പേടിഎം യുപിഐ ലൈറ്റ് ഉപയോഗിച്ച് കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്ന് പേടിഎം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. പ്രധാന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്സസ് ചെയ്യാതെ ഓണ്‍ ഡിവൈസ് വാലറ്റിലൂടെ സാധാരണ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനാല്‍ ക്രമാനുഗതമായ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കൂടാതെ, പേടിഎം യുപിഐ ലൈറ്റ് വഴി നടത്തിയവ ഉള്‍പ്പെടെ എല്ലാ യുപിഐ ഇടപാടുകളുടെയും വിശദാംശങ്ങള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന യുപിഐ സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളില്‍ ഏറ്റവും പുതിയ അഞ്ചു ഫീച്ചറുകള്‍ നോക്കാം. മെറ്റ എഐ ഇന്റഗ്രേഷന്‍ – നിലവില്‍ വാട്‌സ്ആപ്പില്‍ എഐ സേവനം ലഭ്യമാണ്. ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന വിധമാണ് ഈ സംവിധാനം. മെച്ചപ്പെട്ട വിഡിയോ കോള്‍ സംവിധാനം – ഫില്‍റ്ററുകളും കസ്റ്റം ബാക്ക്ഗ്രൗണ്ടുകളും ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും. വിഡിയോ കോള്‍ കൂടുതല്‍ രസകരവും ആശയ സമ്പുഷ്ടമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേഷന്‍. ഡിസപ്പിയറിങ് വോയ്‌സ് മെസേജ് – ഡിസപ്പിയറിങ് വോയ്‌സ് മെസേജ് അയക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതാണ് ഈ ഫീച്ചര്‍. ഓട്ടോമാറ്റിക്കായി വോയ്‌സ് മെസേജ് ഡിലീറ്റ് ആകുന്ന വിധമാണ് ക്രമീകരണം. ഓട്ടോമാറ്റിക് ഡ്രാഫ്റ്റ്‌സ് – പൂര്‍ത്തിയാവാത്ത സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ തിരക്കിലായാല്‍ പോലും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ഈ ഫീച്ചര്‍. കസ്റ്റം ചാറ്റ് ലിസ്റ്റ് – ചാറ്റുകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ അനുവദിക്കും. ചാറ്റുകള്‍ പ്രത്യേക ലിസ്റ്റ് ആക്കി ക്രമീകരിക്കാം. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാന്‍ കഴിയുന്നവിധമാണ് ഈ ഫീച്ചര്‍.
◾https://dailynewslive.in/ നടി കീര്‍ത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയ സിനിമയാണ് ‘ബേബി ജോണ്‍’. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പുത്തന്‍ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കില്‍ വരുണ്‍ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീര്‍ത്തി സുരേഷിനെ വീഡിയോയില്‍ കാണാം. നെത്തിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദില്‍ജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ കാലീസ്വരനാണ് ബേബി ജോണിന്റെ സംവിധാനം. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ ഉണ്ട്.
◾https://dailynewslive.in/ രാജ് ബി ഷെട്ടിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘രുധിര’ത്തിന്റെ ടീസര്‍ പുറത്ത്. നിഗൂഢത നിറച്ചുകൊണ്ടുള്ളതാണ് ടീസര്‍. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൈക്കളോജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. സംവിധായകന്‍, നടന്‍ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
◾https://dailynewslive.in/ ഭാര്യ ശാലിനിയുടെ ജന്മദിനത്തില്‍ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആര്‍ എക്സ് 350. ഇന്ത്യന്‍ വിപണിയില്‍ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം നിരത്തിലെത്തുമ്പോള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ വില ഉയരും. ആഡംബരവും സുരക്ഷയും ഒരുമിക്കുന്ന ലെക്സസിന്റെ ആര്‍ എക്സ് 350 ഫീച്ചറുകളാലും സമ്പന്നമാണ്. 14 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 7 എയര്‍ ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. യൂറോ എന്‍ സി എ പി ഇടി പരീക്ഷയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലെക്സസ് ആര്‍ എക്സ് 350. 2.5 ലീറ്റര്‍ ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 190 ബി എച്ച് പി യാണ് പവര്‍ 242 എന്‍ എം ആണ് ടോര്‍ക്ക്. ഓട്ടോമാറ്റിക് ഇ-സിവിടി ഗിയര്‍ബോക്‌സാണ്. 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.
◾https://dailynewslive.in/ കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം
പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു. ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍. ‘അശു’. മാതൃഭൂമി. വില 238 രൂപ.
◾https://dailynewslive.in/ കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്ന ശീലം ഭാവിയില്‍ കാഴ്ച നഷ്ടപ്പെടാന്‍ കാരണമായേക്കാം. കണ്ണുകള്‍ അമര്‍ത്തി തിരുമ്മുമ്പോള്‍ മൃദുവായ ടിഷ്യൂകള്‍ക്ക് നാശമുണ്ടാവുകയും ഇത് നേത്രപടലത്തിന്റെ ആകൃതിമാറ്റം അല്ലെങ്കില്‍ ‘കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം. കൂടാതെ കണ്ണുകള്‍ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികള്‍ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചില്‍ എന്നിവയിലേക്കും നയിക്കാം. കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും കാരണമായേക്കാം. കൈകള്‍ കണ്ണില്‍ തൊടുന്നതിന് മുന്‍പ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കില്‍ വശങ്ങളില്‍ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകള്‍ നേരിട്ട് തിരുമ്മാന്‍ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതുമാണ് ശരിയായ രീതി. കണ്ണുകളുടെ വശങ്ങളില്‍ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്നും വിദഗ്ധര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.27, പൗണ്ട് – 105.83. യൂറോ – 88.10, സ്വിസ് ഫ്രാങ്ക് – 94.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.79, ബഹറിന്‍ ദിനാര്‍ – 223.58, കുവൈത്ത് ദിനാര്‍ -273.70, ഒമാനി റിയാല്‍ – 218.87, സൗദി റിയാല്‍ – 22.44, യു.എ.ഇ ദിര്‍ഹം – 22.94, ഖത്തര്‍ റിയാല്‍ – 23.11, കനേഡിയന്‍ ഡോളര്‍ – 60.30.