*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗൗരവതരമെന്ന് അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്കാന് സാധിക്കില്ലെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് പറഞ്ഞു.
◾ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന് പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിനെതിരെ ഔദ്യോഗിക പ്രതികരണവുമായി കാനഡ. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
◾സംസ്ഥാനത്ത് പ്രകടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സാസ്കാരിക നായകര്‍. പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഫീസ് ചുമത്തി ദ്രോഹിക്കുന്ന കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായാണ് സാംസ്കാരിക നായകര്‍ രംഗത്ത് വന്നത്. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവന്‍ പേരുടെയും പ്രതിഷേധം ഉയരണമെന്നും സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെയും കള്ള പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
◾യാതൊരു മുന്നറിയിപ്പുമില്ലാതെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതില്‍ നടന് സുരേഷ് ഗോപി അതൃപ്തനെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകുന്ന സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. എന്തായാലും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾സുരേഷ് ഗോപിയെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഡയറക്ടര്‍ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും കരുവന്നൂര്‍ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ആണെന്നും നേതാക്കള്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
◾കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് കാസര്‍കോട് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണന് പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ശിവഗിരിയില്‍ നടന്ന പരിപാടിയിലാണ് സച്ചിദാനന്ദ ഇങ്ങനെ പരാമര്‍ശിച്ചത്.
◾മുത്തലാക്കിന് ശേഷം ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണയെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി അബ്ദുള്‍ വഹാബ് എംപി. തന്റെ പരാമര്‍ശം വളച്ചൊടിച്ചുവെന്നും പരാമര്‍ശം പരിഹാസരൂപേണയായിരുന്നുവെന്നും വബാബ് വിശദീകരിച്ചു.
◾42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയില്‍ നിന്ന് ഒക്ടോബര്‍ 1 മുതല്‍ പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്. കുടിശ്ശികയായി കിട്ടാനുള്ള കോടികള്‍ ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന് ഈ തീരുമാനത്തിലേക്ക് എത്തിയത്.
◾കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാന്‍ റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്ക് പോലിസിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന ഇനി നല്‍കില്ലെന്നാണ് പൊലീസ് പറയുന്നത്.
◾വയനാട്ടില്‍ നിന്ന് വീട് വിട്ടിറങ്ങിയ അമ്മയും 5 മക്കളും ഇനി കല്പറ്റ സ്നേഹിതയില്‍. ഇന്നലെ വൈകീട്ട് ഗുരുവായൂരില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. ബന്ധുവീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവരെ കല്പറ്റ സ്നേഹിതയിലാക്കിയത്.
◾കനേഡിയന്‍ പൗരന്മാര്ക്ക് വിസ നിര്‍ത്തി വെച്ചതില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് കോണ്‍ഗ്രസ്സ്. കനേഡിയന്‍ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികള്‍ക്ക് ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണാന്‍ നാട്ടിലേക്ക് വരേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്നും പിസിസി പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജാ വാറിങ് പറഞ്ഞു.
◾വനിതാ സംവരണ ബില്ലിലൂടെ ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയര്‍ത്താനായെന്നും ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾യുപിഎ കാലത്ത് വനിതാ സംവരണം നടപ്പാക്കാനാകാത്തതില്‍ കുറ്റബോധം പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി. അതേസമയം വനിതാ സംവരണം ഇപ്പോള്‍ നടപ്പാക്കാന്‍ ആകില്ല എന്ന് രാജ്യത്തെ സ്ത്രീകള്‍ മനസ്സിലാക്കണമെന്നും ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിതെന്നും രാഹുല്‍ പറഞ്ഞു.
◾വനിതാ സംവരണ ബില്‍ വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി ബിജെപി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
◾വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി വി നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവന്നതിനാണ് നരസിംഹ റാവു സര്‍ക്കാരിനെ മന്ത്രി പ്രശംസിച്ചത്.
◾അമേഠിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സ് യുപി സര്‍ക്കാര്‍ റദ്ദാക്കിയതില്‍ എതിര്‍പ്പ് ഉന്നയിച്ച് സഞ്ജയ് ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധി. സമഗ്രമായ അന്വേഷണം നടത്താതെയാണ് തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി യുപി സര്‍ക്കാരിന് കത്തയച്ചു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷ.
◾അയോധ്യ മുതല്‍ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങള്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാല്മീകി രചിച്ച രാമായണത്തില്‍ രാമന് വനത്തിലേക്കുള്ള യാത്രയ്ക്കിടെ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളെയുമാണ് തൂണുകള്‍ അടയാളപ്പെടുത്തുക.
◾ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും വിളിച്ച് അമാനിച്ച് ബിജെപി എംപി രമേഷ് ബിദുരി. ഇതിനെതിരെ സഭയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ ബിദുരിയെ സ്പീക്കര്‍ താക്കീത് ചെയ്യുകയും പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
◾ഹരിയാനയിലെ പാനിപ്പത്തില്‍ ആയുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു നാല് പേരടങ്ങുന്ന സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.
◾ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മൊഹാലിയില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഏകദിന ലോകകപ്പിന്റെ ഡ്രെസ് റിഹേഴ്സലായാണ് ഇരു ടീമുകളും കരുതുന്നത്.
◾ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ലൈന്‍സ് കമ്പനി സര്‍ക്കുലറില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്സൈറ്റില്‍ നിന്നും നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമായിരുന്ന സലാം എയറിന്റെ പിന്മാറ്റം സാധാരണക്കാരായ മലയാളികളായ പ്രവാസികള്‍ക്കടക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ മസ്കത്തില് നിന്ന് തിരുവനന്തപുരം, ലക്ക്നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസ്. മറ്റ് വിമാനക്കമ്പനികള്‍ 15,000 രൂപയ്ക്കു മുകളില്‍ ഈടാക്കിയിരുന്നയിടത്ത് സലാം എയറില്‍ 6,000 രൂപയ്ക്കു വരെ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. ഗള്‍ഫിലെ മിക്ക പ്രദേശങ്ങളിലേക്കും സൗദിയിലേക്കും കുറഞ്ഞ നിരക്കില്‍ ഇവര്‍ കണക്ഷന് സര്‍വീസുകളും നല്‍കിയിരുന്നു.
◾കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്ഫോമാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ചാറ്റ്ജിപിടിയില് ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ക്ക് ഓപ്പണ്‍ എഐ രൂപം നല്‍കിയിട്ടുണ്ട്. ഇത്തവണ വിവരണം നല്കി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന എഐ ടൂളായ ഡാല്‍-ഇയുടെ മൂന്നാം പതിപ്പായ ഡാല്‍-ഇ3 ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്കും, എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ മുതല്‍ ഡാല്‍-ഇ3 ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിവിധ ഭാഷ ഭേദങ്ങളിലുള്ള നിര്‍ദ്ദേശങ്ങളെ വിശദവും കൃത്യവുമായ ചിത്രങ്ങളാക്കി മാറ്റാന്‍ ഡാല്‍-ഇ3 പതിപ്പിന് കഴിയും. എന്നാല്‍, പ്രശസ്തരായ വ്യക്തികളുടെ പേര് ഉപയോഗിച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും, ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരുടെ ശൈലിയിലുള്ള ചിത്രങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഡാല്‍ ഇ-3 സ്വീകരിക്കുകയില്ല. അക്രമാസക്തമായതും, വിദ്വേഷജനകവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ടെക്സ്റ്റ് ടു ഇമേജ് ടൂളുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
◾ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം'(എആര്‍എം). പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന് ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്. ഇപ്പോഴിതാ കൃതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ലക്ഷ്മി എന്ന കഥാപാത്രമായാണ് കൃതി ചിത്രത്തില്‍ എത്തുക. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമ 5 ഭാഷകളിലായി പുറത്ത് വരും. മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾കുഞ്ചാക്കോ ബോബന് നായകനാകുന്ന പുതിയ ചിത്രമാണ് ‘ചാവേര്‍’. സംവിധാനം ടിനു പാപ്പച്ചന് ആണ്. തിരക്കഥ എഴുതുന്നത് ജോയ് മാത്യുവും. സോണി ലിവാണ് റിലീസാകാനിരിക്കുന്ന ചാവേറിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. ചാവേര്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. തിയറ്റര്‍ റിലീസിനും ഒരു മാസത്തിനു ശേഷമാകും കുഞ്ചോക്കോ ബോബന്റെ പുതിയ ചിത്രം ചാവേര്‍ ഒടിടിയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. അര്ജുന് അശോകനും ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അരുണ്‍ നാരായണന് പ്രൊഡക്ഷന്സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിലാണ് ചാവേറിന്റെ നിര്‍മാണം. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയുമാണ് നിര്‍മാണം. ചാവേറിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
◾ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുതിയ നീക്കവുമായി ബജാജ്. മലിനീകരണം കുറഞ്ഞ ചിലവു കുറഞ്ഞ സാധാരണക്കാര്‍ക്ക് യോജിച്ച വാഹനം എന്ന നിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കുക. ബജാജിന്റെ വില്പനയില് 70%ത്തിലേറെ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്രവാഹനങ്ങളാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കം. 100 മുതല്‍ 125സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളില്‍ ഏഴ് മോഡലുകളാണ് ബജാജ് പുറത്തിറക്കുന്നത്. 67,000 രൂപ മുതല്‍ 1,07,000 രൂപ വരെയാണ് ഈ മോഡലുകളുടെ വില. സിഎന്‍ജി മോഡലിനു പുറമേ ആറ് മോഡലുകള്‍ പുതിയ രൂപത്തിലെത്തുമെന്നും പുതിയ പള്‍സര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും ബജാജ് ഓട്ടോ അറിയിച്ചിട്ടുണ്ട്. സി.എന്‍.ജി മോട്ടോര്‍സൈക്കിള്‍ പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയുമുണ്ട്. ഇന്ധനചിലവിലെ കുറവു മാത്രമല്ല മലിനീകരണം കുറവാണെന്നതും സി.എന്‍.ജി മോട്ടോര്‍സൈക്കിളിന്റെ അനുകൂല ഘടകമാണ്.
◾ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയില്‍ നിന്ന് ഊര്‍ന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാര്‍ദ്ധക്യവേളയില്‍ സുഗന്ധം പടര്‍ത്തുവാന്‍ തന്റെ കാമുകി ഒരിക്കല്‍ കൂടി ജീവിതത്തിലേക്കു കടന്നു വരുന്നു. ചിതലു പിടിച്ച ജീവിതഗ്രന്ഥത്തിലെ അവശേഷിക്കുന്ന, മൂടല്‍ പടരാത്ത ഏടുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു നില്ക്കുന്ന, പ്രണയത്തിന്റെ രസവിന്യാസങ്ങള്‍ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്. ‘പൂക്കാനൊരുങ്ങി കാലം’. വിശാഖ് മഹേന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 161 രൂപ.
◾പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്സ്. ബദാം, വാള്‍നട്ട്, പിസ്ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്സ് ഇന്ന് ലഭ്യമാണ്. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഈ ഉണക്ക പഴങ്ങള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം ദഹനത്തെയും സഹായിക്കുന്നു. മുഖ്യഭക്ഷണങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സ്നാക്സായും ഇവ ഉപയോഗപ്പെടുത്താം. പരിമിതമായ തോതില്‍ കഴിച്ചാല്‍ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അയണും കോപ്പറും നിറഞ്ഞതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്. ദിവസവും ഡ്രൈ ഫ്രൂട്സ് കഴിക്കുന്നവര്‍ കാല് കപ്പ് മാത്രം ഒരു ദിവസം കഴിക്കാന്‍ ശ്രദ്ധിക്കുക. കാലറി അധികമായതിനാല്‍ അമിതമായി കഴിച്ചാല്‍ ഇവ ശരീരഭാരം വര്‍ധിപ്പിക്കും. അധികം പഞ്ചസാര ചേര്‍ക്കാത്ത ഡ്രൈ ഫ്രൂട്സ് തിരഞ്ഞെടുക്കുക. പഞ്ചസാര അമിതമായി ചേര്‍ത്ത് ഉണക്കുന്ന പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്താന്‍ കാരണമാകും. ഉണക്ക മുന്തിരി പോലുള്ള വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് പിഴിഞ്ഞ് ഉപയോഗിക്കുന്നത് പഞ്ചസാരയുടെ തോത് കുറയ്ക്കും. ഉണക്ക പഴങ്ങള്‍ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഇവ നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഉണക്ക പഴങ്ങള്‍ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും അടങ്ങുന്നതാകണം ഭക്ഷണക്രമം. സള്‍ഫര്‍ ഡയോക്സൈഡ് പോലുള്ള പ്രിസവര്‍വേറ്റീവുകള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്സ് തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.