*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നുള്ള കരുതല്‍ ധനം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റും. ഇതിനായി സഹകരണ നിയമ ഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു. ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണു നീക്കം. സഹകരണ നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പ്രാബല്യത്തിലാകും.
◾കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര, കേരളസര്‍ക്കാരുകള്‍ക്കു നോട്ടീസയച്ചു. പശ്ചിമഘട്ടത്തിലെ മനുഷ്യമൃഗസംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
◾ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരേ നിയമന കോഴ തട്ടിപ്പ് ആരോപണം ഉന്നയിക്കപ്പെട്ട കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ തേനിയില്‍നിന്ന് പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തു. രണ്ടു വര്‍ഷം മുമ്പ് പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസിലാണ് അറസ്റ്റ്. ഹരിദാസിനെ കണ്ടിട്ടില്ലെന്നും അഖില്‍ മാത്യുവിനെ അറിയില്ലെന്നും അഖില്‍ സജീവ് പറഞ്ഞു. താന്‍ പണം വാങ്ങിയിട്ടില്ലെന്നും ബാസിതും റഹീസുമാകാം പണം വാങ്ങിയതെന്നും അഖില്‍ സജീവ് പറഞ്ഞു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിനു ശാന്തികവാടത്തില്‍. പൊതുദര്‍ശനത്തിനുവച്ച എകെജി സെന്ററില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് സംസ്‌കാരം. തുടര്‍ന്നു മേട്ടുക്കടയില്‍ അനുശോചന യോഗം നടക്കും.
◾കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള സര്‍വേ ഉടനേ ആരംഭിക്കും. പത്തുദിവസത്തിനകം ഫലം തയ്യാറാകും. റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും.
◾കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്തും ഇ ഡി ഓഫീസില്‍ എത്തിയിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ഒമ്പതു പ്രതികളില്‍ നാലു പേരെ ഹൈക്കോടതി വെറുതെ വിട്ടു. മൂന്നു പ്രതികള്‍ക്കെതിരേ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കുറ്റം മാത്രം നിലനിര്‍ത്തി. രണ്ടു പ്രതികള്‍ മരിച്ചതിനാല്‍ അവര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
◾സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലും ഹൈക്കോടതിയിലും കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചെന്ന് സതീശന്‍ ആരോപിച്ചു. ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഗതാഗതമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ കണ്ണൂര്‍ പാനൂര്‍ നഗരസഭ സെക്രട്ടറി എ. പ്രവീണിനെ മാനന്തവാടിയിലേക്കു സ്ഥലം മാറ്റി. ഉദ്യോഗസ്ഥനെതിരെ നഗരസഭ ചെയര്‍മാനും മുസ്ലിം ലീഗും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്ന് കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരന് ചികിത്സയ്ക്കായി ആറു ലക്ഷം രൂപ തന്നെന്ന നുണ പ്രചാരണത്തിനെതിരേയാണു പരാതി. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് കിട്ടിയത്. സഹോദരി മിനി പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്
◾
◾പീഡനക്കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ നടന്‍ ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
◾ഗൂഗിള്‍ മാപ് ചതിച്ചെന്നു പ്രചാരണമുണ്ടായ യുവ ഡോക്ടര്‍മാര്‍ മരിച്ച ഗോതുരുത്ത് കാറപകടത്തില്‍ കാര്‍ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍. കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിയുന്നതിന് തൊട്ടുമുന്‍പു കാറിന് ശരാശരിക്കു മുകളില്‍ വേഗതയുണ്ടായിരുന്നെന്നു മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
◾മലപ്പുറത്ത് വീടിനു തീപിടിച്ച് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ ഹൈദ്രോസിന്റെ വീട്ടില്‍ അര്‍ധരാത്രിയാണ് അപകടം നടന്നത്. പുറത്തിറങ്ങിയതിനാല്‍ കുടുംബാംഗങ്ങള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
◾പെരുമ്പാവൂര്‍ ബിവറേജസ് മദ്യശാലയ്ക്കു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നു. ലഹരിയുടെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
◾രാഹുല്‍ഗാന്ധിയെ രാവണനെന്നു ചിത്രീകരിച്ച് ബിജെപി നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഐസിസി. രാഹുലിന്റെ പത്തുതലയുള്ള ചിത്രവുമായി ദുഷ്ട ശക്തി, ധര്‍മ വിരുദ്ധന്‍, ഭാരതത്തെ തകര്‍ക്കുന്നവന്‍ എന്നീ പരാമര്‍ശങ്ങളോടെയാണ് ബിജെപി എക്സ് സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചിരുന്നത്.
◾ചൈനീസ് പണം സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി.
◾മുംബൈയില്‍ ഗൊറേഗാവില്‍ ഏഴുനില കെട്ടിടത്തില്‍ തീപിടിച്ച് ഏഴു പേര്‍ മരിച്ചു. 51 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആസാദ് മൈതാനിക്കു സമീപമുള്ള ജയ് ഭവാനി കെട്ടിടത്തിലാണു തീ പിടിച്ചത്.
◾അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. പ്ലെയിന്‍സ്‌ബോറോയില്‍ തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും 10 വയസുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
◾ഫ്രാന്‍സിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയായ മോണ്ട് ബ്ലാങ്കിന് ഉയരം കുറയുകയാണെന്നു പഠനങ്ങള്‍. മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം രണ്ടു വര്‍ഷം കൊണ്ട് 2.22 മീറ്റര്‍ കുറഞ്ഞെന്നാണ് ഗവേഷകരുടെ കണ്ടെത്തില്‍. 4805.59 മീറ്ററാണ് മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം. വേനല്‍ക്കാലത്തു മഴ കുറഞ്ഞതുകൊണ്ടാകാം കൊടുമുടിക്ക് ഉയരം കുറഞ്ഞതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
◾റഷ്യയിലെ വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിന്‍ മരിച്ചത് വിമാനത്തിലെ ആരുടേയോ കൈയിലെ ഗ്രനേഡ് പൊട്ടിയതുകൊണ്ടാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.
◾ലോകത്തെ ശക്തരായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ ജി 20 കൂട്ടായ്മ ചേരിതിരിഞ്ഞതു നാശത്തിനു വഴിയയൊരുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടികളെ അപലപിക്കാത്ത ഇന്ത്യയെ അഭിനന്ദിച്ചു.
◾ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിക്ക് വെങ്കല മെഡല്‍. 1982 ന് ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ഇതോടെ പ്രണോയ് സ്വന്തമാക്കി. നേരത്തേ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം 21 സ്വര്‍ണമടക്കം 88 ആയി.
◾ഏകദിന ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍ നെതര്‍ലാന്‍ഡ് മത്സരം. ടോസ് നേടിയ നെതര്‍ലാന്‍ഡ് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു.
◾വി.പി.എസ് ലേക്ഷോറിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 57.51 കോടി രൂപയുടെ ലാഭം. 34 ശതമാനമാണ് വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 42.88 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിലെ 358.59 കോടിയില്‍ നിന്ന് 17.4 ശതമാനം വര്‍ധിച്ച് 424.54 കോടിയായി. ഓഹരി ഉടമകള്‍ക്ക് 17 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് വി.പി.എസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ അറിയിച്ചു. വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ചികിത്സതേടിയെത്തിയ രോഗികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20,047 ആയി. മുന്‍ വര്‍ഷം ഇത് 6,008 ആയിരുന്നു. നെഫ്രോളജി, മെഡിക്കല്‍ ഓങ്കോളജി, കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, യൂറോളജി, ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് ജി.ഐ സര്‍ജറി വിഭാഗത്തിലാണ് കൂടുതല്‍ പേരും ചികിത്സ തേടിയത്. 53 കരള്‍ മാറ്റ ശസ്ത്രക്രിയകളും 212 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടത്തി. വിദ്യാഭ്യാസം, രോഗ്രപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പിന്തുണ തുടങ്ങിയവയുള്‍പ്പെടെയുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ ഇക്കാലയളവില്‍ ചെലവഴിച്ചു. അന്താരാഷ്ട്ര സ്റ്റാന്‍ഡേഡുകള്‍ക്ക് അനുസരിച്ച് ആശുപത്രിയെ ഉയര്‍ത്തുന്നതിനായി കെട്ടിടങ്ങളുടെ നവീകരണവും നടന്നു വരുന്നു.
◾പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് നീട്ടാനും കോളിന്റെ സമയത്ത് ഐപി അഡ്രസ് മറുതലയ്ക്കുള്ള ആള്‍ക്ക് ലഭിക്കാതെ സ്വകാര്യത സംരക്ഷിക്കാനുമുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവില്‍ സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറാണ്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും പുതിയ ഓപ്ഷന്‍. കൂടാതെ നിലവിലുള്ള 24 മണിക്കൂറിന് പുറമേ മൂന്ന് ദിവസം, ഒരാഴ്ച എന്നിങ്ങനെ മറ്റു ഓപ്ഷനുകളുമുണ്ടാകും. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനിടെ മറുതലയ്ക്കുള്ള ആള്‍ക്ക് ഉപഭോക്താവിന്റെ ഐപി അഡ്രസ് ലഭിക്കുന്നത് തടഞ്ഞ് സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മറ്റൊരു ഫീച്ചര്‍. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ, കോളുകള്‍ എന്‍ഡ്- ടു – എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി മാറും. എന്നാല്‍ സുരക്ഷയുടെ ഭാഗമായുള്ള ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ കോള്‍ ക്വാളിറ്റിയില്‍ കുറവ് സംഭവിക്കാം. അജ്ഞാതരായ ആളുകളെ വിളിക്കുമ്പോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനപ്രദമാകുക.
◾ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബ്രഹ്‌മപുരത്തുണ്ടായ തീയും പുകയും ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കുമോ എന്ന ഭീതിയിലായിരുന്നു ബ്രഹ്‌മപുരത്തും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍. ബ്രഹ്‌മപുരത്തെ വിവാദ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യും. ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.
◾യുട്യൂബില്‍ തരംഗം സൃഷ്ടിച്ച് വിജയ്യുടെ ‘ലിയോ’ ട്രെയിലര്‍. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. അരമണിക്കൂറുകള്‍ കൊണ്ട് ട്രെയിലറിന് ലഭിച്ചത് 50 ലക്ഷം റിയല്‍ടൈം വ്യൂസ് ആണെന്ന് സണ്‍ ടിവി ട്വീറ്റ് ചെയ്തു. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അര്‍ജുനും വരുന്നു. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
◾ഒരുകാലത്ത് നിരത്തുകളില്‍ പാറി നടന്നിരുന്ന സണ്ണി പുതിയ രൂപത്തില്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി ബജാജ്. വൈദ്യുതി സ്‌കൂട്ടറായാണ് സണ്ണിയുടെ പുതിയ വരവ്. പുണെയില്‍ സണ്ണിയുടെ വൈദ്യുത സ്‌കൂട്ടര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. 1990കളില്‍ തരംഗമായാണ് ടു സ്‌ട്രോക് സ്‌കൂട്ടറായ ബജാജ് സണ്ണിയുടെ ആദ്യ വരവ്. സച്ചിന്‍ മോഡലായെത്തിയ സണ്ണിയുടെ പരസ്യം തൊണ്ണൂറുകളിലെ കുട്ടികള്‍ മറക്കാനിടയില്ല. 60 സിസിയില്‍ ചെറു സ്‌കൂട്ടര്‍ വിഭാഗത്തിലായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. രൂപത്തിലും പ്രകടനത്തിലും പഴയ സണ്ണിയുടെ വഴിയില്‍ തന്നെയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമെന്നാണ് സൂചന. വട്ടത്തിലുള്ള ഹൈഡ്‌ലാംപും, വീതിയേറിയ മുന്‍ഭാഗവും മെലിഞ്ഞ ഫ്‌ളോര്‍ബോര്‍ഡും ചതുരാകൃതിയിലുള്ള പിന്‍ലാംപുകളുമെല്ലാം പുതിയ വൈദ്യുത സ്‌കൂട്ടറിലുമുണ്ട്. വാഹനം ഓടിക്കുന്നയാള്‍ കാലുവെക്കുന്ന ഭാഗത്തായാണ് പഴയ സണ്ണിയുടെ സ്‌പെയര്‍ വീല്‍ നല്‍കിയിരുന്നത്. ഈ സ്ഥാനത്ത് പുതിയ സണ്ണിയില്‍ ബാറ്ററിയാണ് വെച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനമായതിനാല്‍ തന്നെ വിപണിയിലിറങ്ങുന്ന മോഡലില്‍ മാറ്റങ്ങള്‍ വന്നേക്കാം. ഒരു ലക്ഷം രൂപയില്‍ കുറവു വിലയുള്ള വൈദ്യുത സ്‌കൂട്ടര്‍ എന്ന നിലയിലാവും ബജാജ് സണ്ണിയുടെ വൈദ്യുത രൂപത്തെ അവതരിപ്പിക്കുക. ഡെക്‌സ് ജിആര്‍ നിര്‍മിക്കുന്ന യുളു പ്ലാറ്റ്‌ഫോം തന്നെയാവും സണ്ണിയിലും ഉപയോഗിക്കുക.
◾ഈ യാത്രയില്‍ നിന്നും ശേഖരിച്ചതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ‘അനുഭവങ്ങളും കണ്ടുമുട്ടിയ മനുഷ്യരുമാണ്’ എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുധീര്‍. ഒരു പക്ഷെ അതുതന്നെയാവണം ഈ യാത്രപുസ്തകത്തിന്റെ കാതല്‍. സുധീര്‍ ഈ പുസ്തകത്തിന് വിരാമമിടുന്നത്, ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ കവിഞ്ഞു ‘കശ്മീര്‍’ ഇന്ത്യന്‍ ജനതയ്ക്ക് എന്തൊക്കെയാണ്, എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഒപ്പം ഒരു യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികളായ ഭക്ഷണം. വസ്ത്രം, പാര്‍പ്പിടം, വാഹനം, യാത്രയിലെ ഓരോരുത്തരുടെയും മനോഭാവം എന്നിങ്ങനെയുള്ള ചെറു വിവരങ്ങളും നല്‍കികൊണ്ട് എഴുതിയിരിക്കുന്നു. ‘മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം’. സുധീര്‍ ലോനപ്പന്‍. കൈരളി ബുക്സ്. വില 275 രൂപ.
◾കോവിഡ് കാലത്ത് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ച ആന്റി വൈറല്‍ മരുന്നാണ് മോള്‍നുപിറവിര്‍. വൈറസ് ശരീരത്തിനുള്ളില്‍ പെരുകുന്നത് തടയാന്‍ പ്രതിരോധ സംവിധാനത്തെ സഹായിച്ച മോള്‍നുപിറവിര്‍ കോവിഡ് തീവ്രമാകാതിരിക്കാനും മരണസാധ്യത കുറയ്ക്കാനും സഹായിച്ചിരുന്നു. എന്നാല്‍ മോള്‍നുപിറവിര്‍ സാര്‍സ് കോവ്-2 വൈറസില്‍ ചില ജനിതക വ്യതിയാനങ്ങള്‍ക്കും കാരണമായതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. യുകെയിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. വൈറസിന്റെ ജനിതക വിവരങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തി അതിനെ നശിപ്പിക്കുക വഴി ശരീരത്തിലെ വൈറല്‍ ലോഡ് കുറയ്ക്കാന്‍ മോള്‍നുപിറവിറിന് സാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ച ചില വൈറസുകള്‍ മറ്റുള്ളവരിലേക്ക് പടര്‍ന്ന് സാര്‍സ് കോവ്-2 ന്റെ ജനിതക വൈവിധ്യം വര്‍ധിപ്പിച്ചതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആന്റിവൈറല്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ട മുതിര്‍ന്നവരിലാണ് ഈ ജനിതക വ്യതിയാനങ്ങള്‍ കൂടുതല്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോള്‍നുപിറവിര്‍ ഉപയോഗം കൂടുതലുള്ള രാജ്യങ്ങളിലും ഈ വ്യതിയാനങ്ങളുടെ നിരക്ക് കൂടുതലായിരുന്നു. 2022ലാണ് മോള്‍നുപിറവിര്‍ മൂലമുള്ള ഈ വ്യതിയാനങ്ങള്‍ കൂടുതലായി സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഈ സമയത്താണ് കോവിഡ് ചികിത്സയ്ക്ക് മോള്‍നുപിറവിര്‍ വ്യാപകമായി ഉപയോഗിച്ചത്. മോള്‍നുപിറവിര്‍ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയുടെ ഗുണങ്ങളെയും അപകടസാധ്യതകളെയും സംബന്ധിച്ച വിലയിരുത്തലിന് പുതിയ പഠനം സഹായകമാകുമെന്നും ആന്റിവൈറല്‍ മരുന്നുകള്‍ മൂലം വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ കൂടി പരിഗണിച്ച് വേണം പുതിയ മരുന്നുകള്‍ വികസിപ്പിക്കാനെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.23, പൗണ്ട് – 101.48, യൂറോ – 87.77, സ്വിസ് ഫ്രാങ്ക് – 91.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.98, ബഹറിന്‍ ദിനാര്‍ – 220.76, കുവൈത്ത് ദിനാര്‍ -269.10, ഒമാനി റിയാല്‍ – 216.16, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.70.