◾ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്നു ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ടാണു രൂക്ഷ വിമര്‍ശനം. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വലിയ വ്യവസായ ശാലകളില്ല. ഹൈദരാബാദിലും സെക്കന്തരാബാദിലും വലിയ വ്യവസായ ശാലകള്‍ ഉണ്ടായിട്ടും ഇത്രയും പ്രശ്നങ്ങളില്ല. വിഷയത്തില്‍ കൊച്ചി കോര്പറേഷന് സെക്രട്ടറി രേഖകളുമായി ഇന്നു കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു.
◾കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും ആറു മാസം പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനമാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
◾
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്ലോര്‍ മാനേജര്‍ /ഫ്ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്ത നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
◾രാത്രി ട്രെയിന്‍ യാത്രയില്‍ അച്ചടക്കം പാലിക്കണമെന്ന് റെയില്‍വേ. രാത്രി പത്തിനു ശേഷം ഫോണില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യരുത്. നൈറ്റ് ലൈറ്റുകള്‍ ഒഴികെ മറ്റു ലൈറ്റുകള്‍ ഓഫാക്കണം. കൂട്ടമായി യാത്ര ചെയ്യുന്നവര്‍ ഉച്ചത്തില്‍ പരസ്പരം സംസാരിക്കരുത്. ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ വരരുതെന്നും നിര്‍ദേശമുണ്ട്.
◾അന്താരാഷ്ട്ര വനിതാദിനമായ നാളെ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. മെട്രോയുടെ ഏത് സ്റ്റേഷനില്‍നിന്നും എത്ര ദൂരവും എത്ര തവണയും ഇരുപത് രൂപയ്ക്കു യാത്ര ചെയ്യാം. കൊച്ചി മെട്രോയില്‍ കൂടുതല്‍ യാത്ര ചെയ്ത മൂന്നു വനിതകളെ ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ആദരിക്കും. മെട്രോ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി മെഡിക്കല്‍ ക്യാംപുകളും ഒരുക്കുന്നുണ്ട്.
*പ്രവാസി മലയാളികളറിയാന്:*
ഇന്ത്യക്കകത്തും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ നൂറിലധികം പേരുള്ള വാട്സപ്പ് ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ 9526133833 എന്ന നമ്പര്‍ നിങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കുക. യുട്യൂബില്‍ ലഭിക്കാന്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക: https://youtube.com/@malayalamdailynews
◾പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്നു തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസുകാര്‍ സമരത്തിനിറക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. കരിങ്കൊടിയുമായി അക്രമത്തിനു മുതിര്‍ന്നാല്‍ നേരിടുമെന്നും ജയരാജന് മുന്നറിയിപ്പു നല്കി.
◾മുന്നണി മാറണമെന്ന അഭിപ്രായം പലര്‍ക്കും ഉണ്ടാകാമെങ്കിലും മുസ്ലീം ലീഗിന്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ ഇഡി ഓഫീസില്‍ അദ്ദേഹം ഹാജരായി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കൈക്കൂലി കേസില്‍ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിന്റെ വീട്ടില്‍നിന്ന് കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. നാരായണ്‍ സ്റ്റാലിന് റിമാന്‍ഡിലാണ്. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍നിന്ന് ഇയാളുടെ പേരിലുള്ള സ്ഥലങ്ങളുടെ ആധാരങ്ങളും വീടുകള്‍ വാടകയ്ക്കു നല്‍കിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം മറയാക്കിയാണ് വന്‍തോതില്‍ കോഴ പിരിച്ചിരുന്നത്.
◾തേനിക്കു സമീപം കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു പേര് മരിച്ചു. തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്.
◾ആറ്റുകാല്‍ പൊങ്കാലയ്ക്കു വന്‍ ജനത്തിരക്ക്. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. ഭക്തര്‍ നഗരത്തില്‍ തുരുതരാ അടുപ്പുകൂട്ടി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അര്പ്പിക്കാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.
◾എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്കു സ്വീകരണം നല്കാന് പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. പതിനൊന്നാം തീയതി എത്തുന്ന ജാഥയെ സ്വീകരിക്കാനുള്ള അലങ്കാരങ്ങള്‍ അടക്കമുള്ള ഒരുക്കങ്ങള്‍ക്കായാണ് ഇത്രയും ദിവസംമുമ്പേ ബസ് സ്റ്റാന്‍ഡ് അടച്ചത്. സ്റ്റാന്‍ഡ് അടച്ചതിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി. മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചാണ് ബസ് സ്റ്റാന്‍ഡ് സിപിഎം സമ്മേളനത്തിനായി വിട്ടുകൊടുത്തതെന്നാണ് നഗരസഭയുടെ വിശദീകരണം.
◾കടുത്ത ചുമയും വയറുവേദനയുംമൂലം നടന് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലാണ് ചികിത്സ. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ആശുപത്രിയിലുള്ളത്.
◾തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ സൈബി ജോസ് നല്കിയ ഹര്‍ജിയില്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു? അറസ്റ്റ് ഭയപ്പെടുന്നുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ ശ്രമിക്കണം. കോടതി പറഞ്ഞു.
◾ഓടുന്ന ട്രെയിനില്‍നിന്ന് സഹയാത്രികനെ പുറത്തേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരനെ ട്രെയിന്‍ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി മലബാര്‍ എക്പ്രസിലാണ് സംഭവം.
◾തൃശൂര്‍ തിരുവാണിക്കാവില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു സഹര്‍ ആക്രമണത്തിന് ഇരയായത്.
◾മറയൂരില്‍ ചന്ദന മരങ്ങള്‍ക്കു കാവല്‍നിന്ന വനം വകുപ്പു ജീവനക്കാരന് അപകടത്തില്‍ മരിച്ചു. മറയൂര്‍ പാമ്പന്‍ പാറ പാക്കുപറമ്പില്‍ പിബി ബാബുവാണ് (63) മരിച്ചത്.
◾എംസി റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലില്‍ ബസ് ഡ്രൈവര്‍ക്കു ശാരീരികാസ്വാസ്ഥ്യംമൂലം നിയന്ത്രണം വിട്ട ബസ് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി. പിറവം- കോട്ടയം റൂട്ടിലോടുന്ന ബസ് ഇടിച്ചുകയറിയതോടെ ചായക്കട പൂര്‍ണമായും തകര്‍ന്നു.
◾തൃപ്രയാറില്‍ സ്കൂട്ടറില്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപിക മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി മൂന്നാക്കപ്പറമ്പില്‍ ഫൈസലിന്െ ഭാര്യയും തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്കൂളിലെ അധ്യാപികയുമായ നാസിനി (35)യാണ് മരിച്ചത്.
◾പാറശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാറശ്ശാല സ്വദേശിയായ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍. ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ വയസുള്ള കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായതെന്നു പൊലീസ്.
◾തച്ചമ്പാറ മുള്ളത്ത്പാറയില്‍ തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാലമോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. പാലക്കാട് സ്വദേശി ജാഫര്‍ അലിയാണ് കത്തിയും എയര്‍ ഗണ്ണും കാണിച്ച് മാല കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. വീട്ടമ്മ ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായി ആരെയെല്ലാം നാമനിര്‍ദേശം ചെയ്യണമെന്നു ഹോളിക്കു ശേഷം തീരുമാനിക്കും. ഒരു മാസത്തിനകം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ധാരണയായിരുന്നത്.
◾രാഷ്ട്രീയ അടവുകള്‍ പ്രയോഗിക്കുന്നതിലെ പരാജയമാണ് യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് രാഹുല്‍ ഗാന്ധി. മാറ്റങ്ങള്‍ക്കൊപ്പം ചുവടുവച്ചില്ല. ഗ്രാമീണ മേഖലകളില്‍ ശ്രദ്ധിച്ചപ്പോള്‍ നഗര മേഖലകള്‍ പാര്‍ട്ടിയെ കൈവിട്ടു. ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങളെയെല്ലാം പിടിച്ചെടുത്തെന്നും രാഹുല്‍ ആരോപിച്ചു.
◾തലവെട്ടിയാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിഎ വര്‍ധിപ്പിച്ചു നല്‍കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍. കൂടുതല്‍ ശമ്പളം നല്കാന് പണമില്ല. പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷവും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുകയാണ്. മൂന്നു ശതമാനം ഡിഎ കൂടി തന്നിട്ടുണ്ട്. തൃപ്തരല്ലെങ്കില്‍ എന്റെ തല വെട്ടിക്കൊളൂവെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
◾മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം 11 മന്ത്രിമാരും ചുമതലയേറ്റു. ബിജെപി നേതാവ് അലക്സാണ്ടര്‍ ലാലു ഹെകും മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
◾ഡോക്ടര്‍ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മയക്കുമരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കിയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ വിനയ് താക്കൂര്‍ എന്നയാള്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഡോക്ടര്‍ ദമ്പതികളുടെ പതിനാറുകാരിയായ മകളുമായി പ്രതി പരിചയപ്പെട്ടത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി തള്ളി . വിഷയത്തില്‍ അച്ചടക്ക സമിതി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വന്നേക്കുമെന്നാണ് വിവരം.
*(ഇന്ഫോയെയിന്മെന്റ് വാര്‍ത്തകള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു – എഡിറ്റര്‍)*