കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് […]
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില് കടന്നുകയറി കുത്തിപ്പരിക്കേല്പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില് നിന്ന് പിടികൂടി
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില് കടന്നുകയറി കുത്തിപ്പരിക്കേല്പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില് നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസില് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ്പിടികൂടിയത്.
വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
നെടുമങ്ങാട് അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിൻ്റെ ഫിറ്റ്നസും ആർസിയും റദ്ദാക്കി
നെടുമങ്ങാട് അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിൻ്റെ ഫിറ്റ്നസും ആർസിയും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ .’ പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ’.കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ.നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.മക്കൾക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.നാടിനും നാട്ടുർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ […]
സ്വര്ണത്തിന് ഇ-വേ ബില് നിര്ബന്ധമാക്കി
സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്ണം കൊണ്ടുപോകുന്നതിന് ജനുവരി 20 മുതല് ഇ-വേ ബില് നിര്ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ജനുവരി ഒന്നു മുതല് ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജി.എസ്.ടി പോര്ട്ടലിലെ സാങ്കേതിക തകരാര് മൂലം താത്കാലികമായി മരവിപ്പിച്ചിരുന്നു. പോര്ട്ടലിലെ പ്രശ്നങ്ങള് പരിഹരിച്ചതോടെയാണ് 20 മുതല് പ്രാബല്യത്തിലാക്കുന്നത്. കഴിഞ്ഞ ഡിസംബര് 27നാണ് ഇ-വേ ബില് നിര്ബന്ധമാക്കുന്ന ഉത്തരവ് ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയത്. വില്പ്പനയുമായി ബന്ധപ്പെട്ടും വില്പ്പനയ്ക്കല്ലാതെയും അണ്രജിസ്റ്റേഡ് വ്യക്തികളില് നിന്ന് വാങ്ങുന്ന സ്വര്ണത്തിന് 10 ലക്ഷം […]
‘ഹരി ഹര വീരമല്ലു’വിലെ പവന് കല്യാണിന്റെ എഐ ഗാനം
‘ഹരി ഹര വീരമല്ലു’ എന്ന ഇതിഹാസ ചിത്രത്തിലെ ‘കേള്ക്കണം ഗുരുവേ’ എന്ന ഗാനം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്ഷിക്കുകയാണ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളത്തിലെ ഗാനവും പവന് കല്യാണിന്റെ സ്വരത്തില് പ്രേക്ഷകരിലേക്കെത്തുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന് ഈ ഗാനത്തിന്റെ രചനയും മരഗദമണി സംഗീത സംവിധാനവും നിര്വഹിക്കുന്നു. നൂറ്റാണ്ടിലെ മുഗള് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില് ഒരുക്കിയിരിക്കുന്ന ഗാനമാണ് ഇത്. ഡച്ചുകാരും പോര്ച്ചുഗീസുകാരും പോലുള്ള വിദേശ ശക്തികള് രാജ്യത്തിന്റെ സമ്പത്ത് ചൂഷണം ചെയ്ത കാലഘട്ടത്തിലെ ഇന്ത്യയുടെ സങ്കീര്ണ്ണമായ സാമൂഹിക-സാമ്പത്തിക സാഹചര്യമാണ് ചിത്രം ചിത്രീകരിക്കുന്നത്. നിധി […]
‘പൈങ്കിളി’യുടെ സെക്കന്ഡ് ലുക്ക് പോസ്റ്റര്
സജിന് ഗോപു നായകനാകുന്ന ‘പൈങ്കിളി’യുടെ സെക്കന്ഡ് ലുക്ക് പോസ്റ്റര് പുറത്തുവിട്ട് അണിയറപ്രവര്ത്തകര്. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില് അനശ്വര രാജനാണ് നായികയായി എത്തുന്നത്. സജിന് ഗോപുവിന്റെ വിവിധ ഭാവങ്ങളാണ് പോസ്റ്ററില്. ഫഹദ് ഫാസില് ആന്റ് ഫ്രണ്ട്സിന്റെയും അര്ബന് ആനിമലിന്റേയും ബാനറില് ഫഹദ് ഫാസില്, ജിത്തു മാധവന് എന്നിവര് ചേര്ന്നാണ് പൈങ്കിളിയുടെ നിര്മാണം. ജിത്തു മാധവന് തന്നെയാണ് ചിത്രത്തിന്റെ രചന നിര്വഹിക്കുന്നതും. നിന്റെ ചെവിയിലെ കടി മാറ്റിയ തൂവല് ഒരിക്കല് ഒരു പൈങ്കിളിയുടെ ഹൃദയത്തിനോരത്ത് വളര്ന്നതാണെന്ന് മറക്കരുതേ […]
എക്സ്പള്സ് ബൈക്കിന്റെ പുതിയ പതിപ്പ്
പ്രമുഖ വാഹന നിര്മ്മാതാക്കളായ ഹീറോ മോട്ടോകോര്പ്പ് അഡ്വഞ്ചര് വിഭാഗത്തില് വരുന്ന എക്സ്പള്സ് ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. കൂടുതല് കരുത്തുറ്റ എന്ജിനോടെ ഇറങ്ങുന്ന എക്സ്പള്സ് 210ന് 1.76 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില. എക്സ്പള്സ് 200നേക്കാള് 24,000 രൂപ കൂടുതലാണ് എക്സ്പള്സ് 210ന്. സാധാരണ എക്സ്പള്സ് ഡിസൈന് തന്നെയാണ് എക്സ്പള്സ് 210നും. സുതാര്യമായ വൈസര് കൊണ്ട് അലങ്കരിച്ച ഒരു വൃത്താകൃതിയിലുള്ള എല്ഇഡി ഹെഡ്ലൈറ്റും എല്ഇഡി ടേണ് ഇന്ഡിക്കേറ്ററുകള്, ട്യൂബുലാര് ഹാന്ഡില്ബാര്, സിംഗിള്-പീസ് സീറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. […]