റിയാസ് മൗലവി വധക്കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഭവത്തിൽ ലീഗിൻ്റെ മുതലക്കണ്ണീർ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടിയെന്ന് കെടി ജലീൽ എംഎൽഎ പ്രതികരിച്ചു. സ്പെഷൽ പ്രോസിക്യൂട്ടറായി ആദ്യം അഡ്വ അശോകനെയും അദ്ദേഹത്തിൻ്റെ മരണശേഷം അഡ്വ ഷാജിത്തിനെയും സർക്കാർ നിയമിച്ചത് റിയാസ് മൗലവിയുടെ ഭാര്യയുടെ കത്ത് പ്രകാരമാണ്. അല്ലാതെ സർക്കാരിൻ്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും കെടി ജലീൽ പറഞ്ഞു. അഡ്വ ഷാജിത്തിലും അന്വേഷണ ഉദ്യോഗസ്ഥരിലും പൂർണ്ണ വിശ്വാസം മൗലവിയുടെ ഭാര്യ രേഖപ്പെടുത്തിയെന്നും. ഇതോടെ റിയാസ് മൗലവിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയവർ ഇളിഭ്യരായി എന്നും കെടി ജലീൽ പറഞ്ഞു.
