മുസ്ലീം ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ വംശഹത്യക്ക് നേതൃത്വം നല്കിയവര് കാപട്യത്തിന്റെ മുഖമൂടിയണിഞ്ഞ് സ്നേഹ കേക്കുമായി അരമനകളും വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് കെ ടി ജലീല്‍. കുറിപ്പില്‍ ക്രൈസ്തവ പുരോഹിതന്മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന കെസിബിസിയുടെ പ്രതികരണം എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെസിബിസി പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി കെടി ജലീല്‍
