കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം. കോഴിക്കോട് മാങ്കാവിൽ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.
കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം
