കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ സുധകാരനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്.മോൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്നാണ് കേസ്. ഡിവൈഎസ്പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. ഗൂഢാലോചന നടന്നുവെന്നും, ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകരൻ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്.
കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്
