ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല നെഹ്റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്നും ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മതേതരത്വവും സോഷ്യലിസവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമാണ്. ജനാധിപത്യം,മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ ഇല്ലാതാക്കാന്‍ ആരുശ്രമിച്ചാലും കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ്
