കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്.കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ സെമസ്റ്റർ പരീക്ഷ എഴുതാം. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.കുസാറ്റിലെ എല്ലാ വിദ്യാർഥികളും ആർത്തവ അവധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം
