വടകരയിൽ അത്യുഗ്രമായ മത്സരമാണ് നടക്കാൻ പോകുന്നതെന്ന് കെകെ രമ എംഎൽഎ. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഇന്നലത്തെ ഷാഫിയുടെ എൻട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ വ്യക്തമാക്കി. അതോടൊപ്പം വടകരയില്‍ ടി.പി.വധം ഇത്തവണയും പ്രചാരണ വിഷയമാക്കുമെന്ന് ഷാഫി പറമ്പില്‍. വടകര ടി.പിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സി.പി.എം ഇതുവരെ തിരുത്താന്‍ തയാറായിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
വടകരയിൽ അത്യുഗ്രമായ മത്സരമാണ് നടക്കാൻ പോകുന്നതെന്ന് കെകെ രമ
