നടൻ മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ഇതേ തുടർന്ന് ആക്ഷേപഹാസ്യത്തിന്റെ ഭാഷയിലായിരുന്നു തന്റെ പോസ്റ്റ് എന്നും ചേരി എന്ന് കുറിച്ചപ്പോള്‍ താന്‍ ഉദ്ദേശിച്ചത് ആ വാക്കിന്റെ ഫ്രഞ്ച് അര്‍ഥമാണെന്നും ആ ഭാഷയില്‍ ആ വാക്കിന് പ്രിയപ്പെട്ട എന്നാണ് അര്‍ഥമെന്നും ഖുശ്ബു പ്രതികരണ പോസ്റ്റില്‍ കുറിച്ചു.
പ്രതികരണവുമായി ഖുശ്ബു
