ബസിന് മുന്നിലേക്ക് ചാടുന്നവരെ പിടിച്ച് മാറ്റിയെന്നും, ശേഷം നടന്നത് എന്റെ കൺമുന്നിലല്ല. താൻ നടത്തിയത് അതിക്രമത്തിനുള്ള പ്രോത്സാഹനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറക്കുന്നുവെന്നും, പ്രതിപക്ഷ നേതാവിന്റ രീതി തന്നെ മാറിപ്പോയി എന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന് കണ്ണൂരിൽ കുട്ടികളെ ഇറക്കിയ സംഭവം ശരിയായില്ലെന്നും, സ്കൂൾ കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ല. ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
