പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖലീഫ’. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഫസ്റ്റ് ഗ്ലിംപ്സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചേസിങ്ങും ആക്ഷനുകളും പവര്‍ഫുള്‍ പശ്ചാത്തല സംഗീതവുമൊക്കെയായി എത്തിയ ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീഡിയോ 5 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ജിനു വി എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നത്. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജ ആയിരുന്നു ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച ചിത്രം.
